Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തോട്ടം സംരക്ഷണത്തിന് 12 വഴികൾ
നിങ്ങളുടെ തോട്ടം വൃത്തിയായും പച്ചപ്പ് നിറഞ്ഞും സൂക്ഷിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കാലാവസ്ഥ പ്രശ്നങ്ങളും പാഴ്ചെടികളും കീടങ്ങളുടെ ശല്യവുമൊക്കെ നിങ്ങൾക്ക് നേരിടേണ്ടി വരും.
അങ്ങനെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കി തോട്ടം സംരക്ഷിക്കാനുള്ള ചില വഴികളാണ് ചുവടെ ചേർക്കുന്നത്.

ആവശ്യത്തിനുള്ള ഉപകരണങ്ങൾ
തോട്ടം സംരക്ഷിക്കാൻ ഏറ്റവും ആവശ്യമായ കാര്യം ആവശ്യത്തിന് ഉപകരണങ്ങൾ കരുതിവെക്കുക എന്നതാണ്. മണ്‍വെട്ടി, റേക്ക്, ചെടി വെട്ടുന്ന കത്രിക എന്നിവയാണ് അത്യാവശ്യം കരുതേണ്ട ഉപകരണങ്ങൾ.

വെള്ളം നനയ്ക്കുക
വരൾച്ച ഒഴിവാക്കാൻ ഏറ്റവും അത്യാവശ്യമായ കാര്യം ദിവസേന നനയ്ക്കുക എന്നതാണ്. അതിനാൽ രാവിലെയോ വൈകിട്ടോ തോട്ടം നനയ്ക്കുന്നത് പതിവാക്കുക.

വളം
മണ്ണിന്‍റെ സ്വഭാവത്തിനനുസരിച്ച് വളം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ജൈവവളം
ജൈവവളത്തിന്‍റെ ഉപയോഗം മണ്ണൊലിപ്പ് തടയാനും ജലാംശം നിലനിർത്താനും കീടങ്ങളെ അകറ്റാനും സഹായിക്കും. അതിനാൽ കൃത്യമായ ഇടവേളകളിൽ ജൈവവളം ഉപയോഗിക്കുക.

ഇടകൃഷി
ഇടകൃഷി തോട്ടത്തിന്‍റെ പച്ചപ്പും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്നു. ശരിയായ സമയത്ത് ഇടകൃഷി നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

പാഴ്ചെടികൾ
കള പറിച്ചുകളയുക എന്നത് തോട്ടം സംരക്ഷണത്തിൽ അതീവ ശ്രദ്ധ അർഹിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഒഴിവുസമയം കിട്ടുമ്പോഴൊക്കെ കള പറിച്ചുകളയുന്നത് ഒരു ശീലമാക്കുക.

നിത്യഹരിതമായ കുറ്റിച്ചെടികൾ
ഏതുകാലത്തും നിങ്ങളുടെ തോട്ടം പച്ചപ്പ് നിറഞ്ഞതാവാൻ ഇത്തരം കുറ്റിച്ചെടികൾ വച്ചുപിടിപ്പിക്കുക വഴി സാധിക്കും.

മറ്റെന്തെങ്കിലും കൃഷി നടത്തുക
ആദ്യ വിളവെടുപ്പിന് ശേഷം അതേ വർഷം തന്നെ മറ്റെന്തെങ്കിലും കൃഷി ചെയ്യുന്നത് കൂടുതൽ ലാഭം തരുന്നതോടൊപ്പം കള ശല്യം ഒഴിവാക്കുകയും ചെയ്യും.

വെള്ളം ആവശ്യത്തിന്
ചെടികൾക്ക് വെള്ളം ആവശ്യമാണ്. എന്നാൽ കൂടുതൽ വെള്ളം കെട്ടിനിൽക്കുന്നത് ചെടികൾ ചീയുന്നതിന് ഇടയാക്കും.

ചാണകം
മണ്ണിന്‍റെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കാൻ കൃഷിയിടങ്ങളിൽ ചാണകം ഉപയോഗിക്കുക.

വെട്ടിക്കളയൽ ആവശ്യത്തിന് മാത്രം
ബുഷ് പോലുള്ള കുറ്റിച്ചെടികൾ ഇടയ്ക്കിടെ വെട്ടിക്കളയേണ്ട ആവശ്യം ഇല്ല. അവ വെട്ടിയൊതുക്കിയാൽ മാത്രം മതിയാവും.

മണ്ണിന്‍റെ സ്വഭാവം
മണ്ണിന്‍റെ സ്വഭാവം നിർണ്ണയിക്കുന്നത് നനയ്ക്കൽ, വളം എന്നീ കാര്യങ്ങൾ തീരുമാനിക്കുന്നതിന് ഉപകരിക്കും.



Click it and Unblock the Notifications
