Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പൂന്തോട്ടത്തില്‍ വളര്‍ത്താവുന്ന ചുവന്ന പൂക്കള്‍
പൂന്തോട്ടത്തില്‍ വര്‍ണഭംഗിയുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ആരുടേയു മനസു കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയാണ്. പല വര്‍ണങ്ങളിലും പൂക്കളുണ്ട്.
നിങ്ങളുടെ പൂന്തോട്ടത്തിന് ചുവപ്പു ഭംഗി നല്കണമെന്നുണ്ടോ. പൂന്തോട്ടത്തില്‍ വളര്‍ത്താന്‍ പറ്റിയ ചില ചുവന്ന പൂച്ചെടികളിതാ.

ചുവപ്പിന്റെ കാര്യം പറയുമ്പോള്‍ റോസപ്പൂക്കളെ മറക്കാനാവില്ല. പൂന്തോട്ടത്തില്‍ വലുതും ചെറുതുമായ ചുവപ്പു നിറത്തിലുള്ള റോസപ്പൂക്കള്‍ വളര്‍ത്താം. ഇവ പല തരത്തിലും ലഭ്യമാണ്. ഒറ്റയ്ക്കുള്ളവയും ഒരു കുലയായി പൂക്കുന്നതുമെല്ലാം റോസപ്പൂക്കളിലുണ്ട്. ചുവപ്പില്‍ തന്നെ വ്യത്യസ്തമായ വര്‍ണങ്ങളും ലഭ്യമാണ്.
ഇവ നല്ല വളക്കൂറുള്ള മണ്ണില്‍ വളര്‍ത്തിയാല്‍ വേഗത്തില്‍ കൂടുതല്‍ പൂക്കുളുണ്ടാകും. നല്ലപോലെ സൂര്യപ്രകാശമുള്ളിടത്തു വേണം ഇവ വളര്‍ത്താന്‍.
ചുവന്ന നിറത്തിലുള്ള സീനിയകളും ലഭ്യമാണ്. ഇവ ഒറ്റപ്പൂക്കളെങ്കിലും കാണാന്‍ ഭംഗിയുള്ളവ തന്നെ. ഇടത്തരം വലിപ്പമുള്ള ഇവ ചൂടുള്ള കാലാവസ്ഥയില്‍ വളരുന്നവയാണ്. നല്ല വളക്കൂറുള്ള മണ്ണില്‍ ഇവ പെട്ടെന്നു പൂവിടും.
ചുവന്ന ഡാലിയകള്‍ കണ്ണിന് ആഘോഷം തന്നെയാണ്. വളരെ വലിപ്പത്തിലുള്ള ഒറ്റപ്പൂക്കളാണ് ഇവ. ഇവയുടെ ചെറിയ സസ്യങ്ങളോ വിത്തോ വാങ്ങി വളക്കൂറുള്ള മണ്ണില്‍ നടുക. ഇവ വളര്‍ത്താന്‍ അല്പം ബുദ്ധിമുട്ടുള്ള ചെടി തന്നെയാണ്. സൂര്യപ്രകാശം തന്നെയാണ് ഇവയ്ക്കും പ്രധാനം.
പീനിയ, പിയോനീസ് തുടങ്ങിയവയും ചുവന്ന പൂക്കള്‍ നല്കുന്ന ചെടികള്‍ തന്നെ. ഇവയും പൂന്തോട്ടത്തില്‍ വളര്‍ത്താവുന്ന ചെടികളാണ്.



Click it and Unblock the Notifications
