Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മഞ്ഞപ്പൂക്കള്‍ കൊണ്ട്് പൂന്തോട്ടം ഭംഗിയാക്കൂ
കൃത്യമായ പ്ലാനിംഗുള്ളവര്ക്ക് പൂന്തോട്ടം ഏതു രീതിയില്‍ വേണമെങ്കിലും അലങ്കരിക്കാം. പൂന്തോട്ടത്തില്‍ വിവിധ നിറങ്ങളുള്ള പൂക്കളാകാം, ഒരേ വര്‍ണങ്ങളിലുള്ള പൂക്കളാകാം.
ഒരേ നിറത്തിലുള്ള പൂക്കള്‍ കൊണ്ട് പൂന്തോട്ടം നിറയ്ക്കാന്‍ ഉദ്ദേശമുള്ളവര്‍ക്ക് മനസിന് സന്തോഷം നല്കാന് സഹായിക്കുന്ന മഞ്ഞനിറം തെരഞ്ഞെടുക്കാം. മഞ്ഞനിറത്തിലുള്ള പൂക്കള്‍ ഏതെക്കെയാണെന്നു നോക്കൂ.
സൂര്യകാന്തി അഥവാ സണ്‍ഫഌവര്‍ ഇത്തരത്തിലൊരു പൂവാണ്. ഇതിന് അധികം വെള്ളം വേണ്ടെന്നതാണ് ഗുണം. എന്നാല്‍ പാകത്തിന് ഇവ നനയ്ക്കുകയും വേണം. സൂര്യകാന്തിയ്ക്ക് വളരാന്‍ വെയില് അത്യാവശ്യമാണ്.
ഡാഫഡില്സും മഞ്ഞനിറത്തില്‍ ലഭ്യമാണ്. ഇവയുടെ മണം തന്നെ മറ്റു ജീവികള്‍ ഇത് കടിച്ചു തിന്നാതെ ഇവയ്ക്കു സംരക്ഷണം നല്‍കും. പാകത്തിന് നനവുള്ള മണ്ണില്‍ വളരുന്ന ഈ ചെടിയ്ക്കും സൂര്യവെളിച്ചം അത്യാവശ്യം തന്നെ.
മാരിഗോള്‍ഡ് അഥവാ ചെണ്ടുമല്ലി കാര്യമായ ശ്രദ്ധ കൊടുക്കാതെ തന്നെ വളര്‍ത്താവുന്ന ഒരു ചെടിയാണ്. ഇതിന്റെ മഞ്ഞയില്‍ തന്നെ വകഭേദങ്ങളുമുണ്ട്്്. ഉണങ്ങിയ ചെടിയില്‍ നിന്നും കൂടുതല്‍ ചെടികള്‍ തനിയെ മുളച്ചുപൊന്തി പൂക്കളുണ്ടാകുകയും ചെയ്യും. പാകത്തിന് വെള്ളം നനയ്ക്കണമെന്നു മാത്രം.
പാന്‍സി എന്ന ചെടിയും മഞ്ഞനിറത്തിലുള്ള പൂക്കളോട് കൂടിയതു തന്നെ. ഇവയ്ക്ക് ദിവസത്തില്‍ അല്പനേരമെങ്കിലും സൂര്യപ്രകാശം അത്യാവശ്യം. ഇവ കഴിയ്ക്കാനും സാലഡിലും മറ്റും ഉപയോഗിക്കാനും സാധിയ്ക്കും.
ഏഷ്യാറ്റിക് ലില്ലി എന്ന ചെടിയും പൂന്തോട്ടത്തില്‍ വളര്‍ത്താന്‍ സാധിയ്ക്കുന്നതു തന്നെ. ഇവ നല്ല വളക്കൂറുള്ള മണ്ണില്‍ ആവശ്യത്തിന് വെള്ളം നനച്ചു വളര്‍ത്തണം. വെള്ളത്തിന്റെ അളവ് കൂടാതിരിക്കാനും ശ്രദ്ധിക്കുക. നല്ല മണമുള്ള പൂക്കളാണ് ഇവ.
മഞ്ഞറോസും പൂന്തോട്ടത്തിന് മഞ്ഞഛായ നല്കാന് കഴിയുന്ന ചെടി തന്നെ. ഇവ പുഴുക്കളില്‍ നിന്നും മറ്റും കാര്യമായി സംരക്ഷിക്കേ തും അത്യാവശ്യമാണ്. ഇവ വെട്ടിനിര്‍ത്തി നല്ലപോലെ വളമിട്ടു കൊടുത്ത് വളര്‍ത്താന്‍ സാധിയ്ക്കുന്ന ചെടികളാണ്.

സൂര്യകാന്തി
സൂര്യകാന്തി നിറഞ്ഞ തോട്ടങ്ങള്‍ തമിഴ്നാട്ടില്‍ ധാരാളമുണ്ട്. ഇവ വലിയ പൂക്കളാണെന്നു മാത്രമല്ല, അധികം വെള്ളവും ആവശ്യമില്ലാത്തവയാണ്.

ഡാഫഡില്‍സ്
ഡാഫഡില്‍സ് അത്രയധികം കണ്ടുവരുന്ന ചെടികളല്ല. ഇവ ചെറിയ പൂക്കളുമാണ്.

ചെണ്ടുമല്ലി
ചെണ്ടുമല്ലി ധാരാളം കണ്ടുവരുന്ന ചെടിയാണ്. ഇവ പല തരത്തിലും വലിപ്പത്തിലും കാണാം.

പാന്‍സി
പാന്‍സി ഭക്ഷണമായി ഉപയോഗിക്കാമെന്നതാണ് ഗുണം. ഇവയും അത്ര സാധാരണമായി കാണുന്ന ഒന്നല്ല.

ലില്ലി
ലില്ലിയ്ക്ക് നിറഭേദങ്ങള്‍ ധാരാളമുണ്ട്. ഇവ അല്പം നീളത്തില്‍ ഉണ്ടായി നില്ക്കുന്നവയാണ്.

റോസ്
മഞ്ഞ നിറത്തിലുള്ള റോസും വളര്‍ത്താന്‍ എളുപ്പം തന്നെ. ഇവ പല വലിപ്പത്തിലും ലഭിയ്ക്കും.



Click it and Unblock the Notifications
