Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ചെടികള്‍ കേടാകാതെ സൂക്ഷിക്കാം

ആദ്യമായി ചെടികള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുയാണ് വേണ്ടത്. വെള്ളത്തിന്റെ പോരായ്മ, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ചെടികള്‍ കരിഞ്ഞു പോകുന്നതിന് പ്രധാന കാരണം ഇതുതന്നെയാണ്.
ചില ചെടികള്‍ കൂടുതല്‍ വെയിലത്തു വച്ചാല്‍ കരിഞ്ഞുപോകും. കടുത്ത വെയിലുള്ള സമയത്ത് ഇത്തരം ചെടികള്‍ വെയിലേല്ക്കാത്തിടത്തേക്ക് മാറ്റി വയ്ക്കുകയുമാവാം.
വെള്ളം കുറഞ്ഞാല്‍ മാത്രമല്ലാ, കൂടിയാലും പ്രശ്നമാണ്. ചെടികള്‍ ചീഞ്ഞു പോകും. പ്രത്യേകിച്ച് മഴക്കാലത്ത് ചെടികളുടെ കടയ്ക്ക് വെള്ളം കെട്ടിനില്ക്കുന്നുണ്ടോയെന്ന് കണ്ടെത്തണം. കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കി വിടണം. ഉണങ്ങിയ മണലോ മണ്ണോ കടയ്ക്കല്‍ ഇടുന്നത് ഗുണം ചെയ്യും.
കൂട്ടത്തില്‍ കേടു വന്ന ചെടികളോ ഇലകളോ മറ്റോ ഉണ്ടെങ്കില്‍ നീക്കിക്കളയണം. അല്ലെങ്കില്‍ മറ്റു ചെടികള്‍ കൂടി കേടായിപ്പോകും. ചെടികളുടെ ഉണങ്ങിയ ഭാഗങ്ങളോ ചീഞ്ഞ ഭാഗങ്ങളോ മുറിച്ചു മാറ്റുക. നല്ല ചെടികള്‍ കേടു വന്ന ചെടികളുടെ അടുത്തു വയ്ക്കാതിരിക്കുക.
തണ്ടു നട്ടാല്‍ പിടിക്കുന്ന ചെടികളാണെങ്കില്‍ കേടായവയില് നിന്നും നല്ല തണ്ടുകളുണ്ടെങ്കില് അത് നടാം.



Click it and Unblock the Notifications
