Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മണ്ണില്ലാതെയും ചെടികള്‍ വളര്‍ത്താം

പടര്‍ന്നു വളരുന്ന ഓര്‍ക്കിഡുകള്‍ മണ്ണില്ലാതെ തന്നെ വച്ചുപിടിപ്പിക്കാവുന്നവയാണ്. ഒരു നീണ്ട മുകള്‍ഭാഗമുളള ഒരു കുപ്പിയില്‍ പകുതി വെളളമെടുത്ത് ഇത്തരം ഓര്‍ക്കിഡുകള്‍ അതില്‍ വളര്‍ത്താം. ഇവയുടെ വേരുളള ഭാഗം വെള്ളത്തിലിടണമെന്നേയുള്ളൂ. ഇടയ്ക്കിടെ കുപ്പിയിലെ വെളളം മാറ്റുകയും വേണം. മണലിലും വെള്ളാരംകല്ലിലും ഇത്തരം ഓര്‍ക്കിഡുകള്‍ വളര്‍ത്താം.
മണ്ണ് ആവശ്യമില്ലാത്ത മണിപ്ലാന്റ് ഫാംഗ്ഷുയി വിശ്വാസപ്രകാരം വീടുകളില്‍ വളര്‍ത്താറുണ്ട്. ഇവ കുപ്പിയിലോ ഫഌവര്‍വേസിലോ വെളളം നിറച്ച് അതില്‍ വളര്‍ത്താം. പടര്‍ന്നുകയറാനായി ഇവ ഏതെങ്കിലും വടിയിലേക്കോ അല്ലെങ്കില്‍ ജനാലയിലേക്കോ കെട്ടിവയ്ക്കണം. ചെടിയുടെ പച്ചനിറം നിലനിര്‍ത്തുവാന്‍ ഇവയ്ക്ക് സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ചെടിക്കുള്ള വളം വെള്ളത്തിലേക്ക് നേരിട്ട് ചേര്‍ക്കാവുന്നതേയുള്ളൂ.
ഇംഗ്ലീഷ് ഐവി എന്നറിയപ്പെടുന്ന ഹൈഡ്രിയ ഹെലിക്സ് ബാല്‍ക്കണികളെ മനോഹരമാക്കുന്ന ചെടിയാണ്. ഇവയ്ക്ക് വേരുകള്‍ മുളക്കുന്നതു വരെ നനവുള്ള തുണിയില്‍ പൊതിഞ്ഞുവയ്ക്കണം. വേരുകള്‍ വന്നു തുടങ്ങിയാല്‍ ഇവയെ ഈര്‍പ്പമുളള മണലില്‍ നടാം. ഇവ വെട്ടിനിറുത്തുവാനോ അല്ലെങ്കില്‍ പടര്‍ത്തുവാനോ സാധിക്കുന്ന ഇനം ചെടികളാണ്.



Click it and Unblock the Notifications
