Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഫ്ളാറ്റില്‍ വളര്‍ത്താവുന്ന ചെടികള്‍

കൈത ഇനത്തില്‍ പെട്ട ബ്രോമിലിയാഡ് എന്ന ചെടി അധികം വെള്ളം ആവശ്യമില്ലാത്ത ഇനമാണ്. മുള്ളുകളുടെ ആകൃതിയിലുള്ള ഇവ രണ്ടാഴ്ചയിലൊരിക്കല്‍ നനച്ചാലും മതിയാകും. വെള്ളം ശേഖരിച്ചു വയ്ക്കാന്‍ കഴിവുള്ള ഇവ കാണാനും ഭംഗിയുള്ള ചെടിയാണ്. നല്ല സൂര്യപ്രകാശത്തിലാണ് ചെടി വളരുക. എന്നാല്‍ നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല. വെള്ളം കെട്ടിനില്‍ക്കാത്ത തരം മണ്ണാണ് ബ്രോമിലിയാഡ് വളര്‍ത്താന്‍ നല്ലത്.
കള്ളിച്ചെടികള്‍ വീടിന് പുറത്തും വീടിനുള്ളിലും മാത്രമല്ലാ, ടെറസിലും വളര്‍ത്താം. ഇവക്ക് വെള്ളം ആവശ്യമില്ല. കള്ളിച്ചെടികളില്‍ തന്നെ നിരവധി വൈവിധ്യങ്ങളുള്ളവയുണ്ട്. ഇവ ചട്ടിയിലോ അല്ലെങ്കില്‍ മണ്ണിലോ വളര്‍ത്താം. ചില കള്ളിച്ചെടികള്‍ നല്ല ഉയരം വയ്ക്കുന്നവയും മറ്റു ചിലവ കുറ്റിയായി നില്ക്കുന്നവയുമാണ്.
സ്പൈഡര്‍ ചെടികള്‍ ചട്ടിയില്‍ തൂക്കിയിട്ട് വളര്‍ത്താവുന്ന ചെടികളാണ്. ഇവയ്ക്ക് അധികം മണ്ണും വെളളവും ആവശ്യമില്ല. ചെറിയ സൂര്യപ്രകാശമുണ്ടെങ്കില്‍ തന്നെ ഇവ വളരും. വെളളയും പച്ചയും ഇട കലര്‍ന്ന വരകളുള്ള ഇവ കാണാനും വളരെ ഭംഗിയുള്ളവയാണ്. വീതി കുറഞ്ഞ് നീളമുള്ള ഇലകളുള്ള ഇവ കൂട്ടത്തോടെയാണ് വളരുക.
കളളിച്ചെടിയോട് സാമ്യമുള്ള മഡഗാസ്കര്‍ ഡ്രാഗണ്‍ എന്ന ചെടി വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്. ഇവ ചട്ടിയിലോ അല്ലെങ്കില്‍ നിലത്ത് മണ്ണിട്ടോ വളര്‍ത്താം. ഉയരത്തില്‍ വളരുന്ന ഇവ വെട്ടി നിറുത്തണം. വെള്ളമിറങ്ങിപ്പോകുന്ന തരം മണ്ണാണ് ഇതു വളര്‍ത്തുവാന്‍ നല്ലത്.



Click it and Unblock the Notifications
