Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ഫഌറ്റിനുള്ളിലും വളര്‍ത്താവുന്ന പൂച്ചെടികള്‍

ആഫ്രിക്കന്‍ വയലറ്റ്: ഫഌറ്റിനുള്ളില്‍ വളര്‍ത്താവുന്ന പൂച്ചെടിയാണ് ആഫ്രിക്കന്‍ വയലറ്റ്. ഇവയില്‍ ധാരാളമായി പൂക്കളുണ്ടാകുന്നു. അധികം സൂര്യപ്രകാശം ആവശ്യമില്ലെന്നത് ഇതിന്റെ പ്രത്യകതയാണ്. ഉയരം വയ്ക്കുന്നതിനനുസരിച്ച് ഇവ വെട്ടിനിര്‍ത്തണം. പൊക്കം വയ്ക്കുന്തോറും ഈ ചെടികള്‍ പ്രത്യേക ആകൃതിയില്ലാതാകുകയും പൂക്കളുണ്ടാകാതിരിക്കുകയും ചെയ്യും. സൂര്യപ്രകാശം അധികം ആവശ്യമില്ലെങ്കിലും വെള്ളം വേണ്ട ചെടിയാണിത്. രണ്ടു ദിവസം കൂടുമ്പോള്‍ ചെടി നനച്ചു കൊടുക്കണം.
ഓര്‍ക്കിഡ്: വീടിനുള്ളിലും പുറത്തും വളര്‍ത്താവുന്ന ചെടികളാണ് ഓര്‍ക്കിഡുകള്‍. പല തരത്തിലും പല വര്‍ണങ്ങളിലുമുള്ള ഓര്‍ക്കിഡുകളുണ്ട്. ചില ഓര്‍ക്കിഡുകള്‍ ധാരാളം സൂര്യപ്രകാശം ആവശ്യമുള്ളവയും ചിലവ തണല്‍ ആവശ്യമുള്ളവയുമാണ്. അതുകൊണ്ട് ഫഌറ്റിനുള്ളില്‍ വളര്‍ത്തുവാന്‍ സൂര്യപ്രകാശം ആവശ്യമില്ലാത്ത നോക്കി വാങ്ങണം. നല്ല രീതിയില്‍ നോക്കിയാല്‍ ഇവയില്‍ മിക്കപ്പോഴും പൂക്കളുണ്ടാകും.
ചെമ്പരത്തി: പൂന്തോട്ടത്തിലും വീടിനുള്ളിലും ഒരുപോലെ വളര്‍ത്താവുന്ന, ഭംഗിയുള്ള പൂക്കളുള്ള ചെടിയാണിത്. എന്നാല്‍ ഇവയ്ക്ക് ചൂടുള്ള കാലാവസ്ഥയാണ് ഏറ്റവും ചേരുക. അതുകൊണ്ട് വീടിനുള്ളില്‍ വളര്ത്തുകയാണെങ്കിലും ഇടയ്ക്കെങ്കിലും ഇവയെ സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തില്‍ വയ്്ക്കണം. അല്ലെങ്കില്‍ ചെമ്പരത്തിയില്‍ ഫംഗസ് ബാധ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ചട്ടികളിലാണ് വളര്‍ത്തുന്നതെങ്കില്‍ ഇവ അധികം ഉയരം വയ്ക്കാതെ വെട്ടിനിറുത്തുവാന് ശ്രദ്ധിക്കണം.
ബെഗോണിയ: ബെഗോണിയ എന്നറിയപ്പെടുന്ന ചെടികള്‍ ഫഌറ്റിനുളളില് വളറെ എളുപ്പം വളര്‍ത്താം. ഇവയ്ക്ക് പ്രത്യേകിച്ച് ശുശ്രൂഷയും വേണ്ട എന്നതാണ് പ്രത്യേകത. ചട്ടികളിലും പടര്‍ന്നു കയറുന്ന വിധത്തിലും ഇവ വളര്‍ത്താം. കട്ടി കുറഞ്ഞ തണ്ടുകളായതു കൊണ്ട് ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ എന്തെങ്കിലും താങ്ങ് വച്ചുകൊടുക്കുന്നത് നല്ലതായിരിക്കും.



Click it and Unblock the Notifications
