Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
മനസ്സ് തണുപ്പിക്കാന്‍ വീട്ടിലൊരുക്കാം മിനി സെന്‍ ഗാര്‍ഡനുകള്‍
വീടായാല്‍ ഒരു പൂന്തോട്ടം വേണം. വീടിന് ഭംഗി നല്‍കുക മാത്രമല്ല, പൂന്തോട്ടം വീടിനും വീട്ടിലുള്ളവര്‍ക്കും നല്കുന്ന സന്തോഷവും പോസിറ്റീവ് എനര്‍ജിയും ഒന്നുവേറെ തന്നെയാണ്. അതേസമയം സ്ഥലപരിമിതി കൊണ്ട് പൂന്തോട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്ന് സങ്കടപ്പെടുന്നവരുണ്ട്. അവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ലേഖനം. വീടിന്റെ ഒരു മൂലയെ വളരെ മനോഹരമായ, സമാധാനമേകുന്ന പരിശുദ്ധമായ ഒരിടമാക്കി മാറ്റിയെടുക്കാം.

സെന്‍ ഗാര്‍ഡനുകള്‍
സാധാരണ പൂന്തോട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി ആളുകള്‍ക്ക് റിലാക്സേഷന് നല്കുന്ന, ധ്യാനിക്കുന്നതിനും മറ്റുമായുള്ള പരിശുദ്ധമായ ഇടങ്ങളാണ് സെന്‍ ഗാര്‍ഡനുകള്‍. ഒരു ജാപ്പനീസ് ആശയമാണിത്. ചെടികളേക്കാളേറെ കല്ലുകളാണ് ഈ ഉദ്യാനത്തില്‍ ഉണ്ടായിരിക്കുക എന്നതിനാല്‍ പൂന്തോട്ടം, ചെടിത്തോട്ടം എന്നീ വാക്കുകള്‍ ഇതിന് എത്രത്തോളം ചേരുമെന്ന് അറിയില്ല. പാറകളും കല്ലുകളുമാണ് ജാപ്പനീസ് ഗാര്‍ഡനുകളുടെ പ്രധാന ആകര്‍ഷണം.
ദീര്‍ഘമായ ഒരു ദിവസത്തിന്റെ ആലസ്യവും മടുപ്പവും തീര്‍ക്കാനും മനസ്സ് തണുപ്പിക്കാനും വീടിന്റെ ഒരു മൂലയെ സെന്‍ ഗാര്‍ഡനാക്കി മാറ്റുന്നത് വളരെ മികച്ച ഒരു ആശയമാണ്. വളരെ ചെറിയ ഒരു സെന്‍ ഗാര്ഡന് ഉണ്ടാക്കുന്നതിന് എന്തെല്ലാം ആവശ്യമാണെന്നും അതിനെ മനോഹരമാക്കാനുള്ള വഴികള്‍ എന്തെല്ലാമാണെന്നും നോക്കാം.
ഒരു പാത്രം
നമ്മുടെ മിനി സെന്‍ ഗാര്ഡന് മുഴുവനായി ഒരു പാത്രത്തിലാണ് സ്ഥിതി ചെയ്യുക. ഇതിനായി പറ്റിയൊരു പാത്രം കണ്ടുപിടിക്കലാണ് ആദ്യത്തെ ജോലി. പരന്ന, ഉള്ള് കുറഞ്ഞ ട്രേകളോ മരം, സെറാമിക്, കല്ല് എന്നിവ കൊണ്ടുള്ള പാത്രങ്ങളോ ആയിരിക്കും ഇതിന് അഭികാമ്യം. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന മെറ്റീരിയല്‍ ആണെന്നത് മാത്രമല്ല, സെന്‍ ഗാര്ഡന് കട്ടിയുള്ള ഒരു അടിസ്ഥാനമാകും എന്നതും ഇത്തരം പാത്രങ്ങളുടെ ഗുണമാണ്.
മണ്ണ്
പാത്രത്തില്‍ നിറയ്ക്കാനായി മണ്ണ് തിരഞ്ഞെടുക്കലാണ് അടുത്ത ഘട്ടം. പരമ്പരാഗത സെന്‍ ഗാര്‍ഡനുകളില്‍ നേര്‍ത്ത തരികളുള്ള വെള്ള മണലാണ് ഉപയോഗിക്കുക. പക്ഷേ, നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറങ്ങളിലുള്ള, തരി കൂടുതലോ കുറവോ ഉള്ള മണല്‍ തിരഞ്ഞെടുക്കാം.
ചെറുകല്ലുകളും പാറകഷ്ണങ്ങളും ചെടികളും
മനോഹരമായ പ്രകൃതിയുടെ മിനിയേച്ചര്‍ രൂപമായിരിക്കണം നമ്മുടെ സെന്‍ ഗാര്ഡന്. അതുകൊണ്ട് പ്രകൃതിയിലെ പാറകളെയും കല്ലുകളെയും പ്രതിനിധീകരിക്കുന്നതിനായി ചെറിയ ഉരുളന്‍ കല്ലുകളും പാറകഷ്ണങ്ങളും സെന്‍ ഗാര്ഡന് വേണ്ടി കണ്ടെത്തുക. മണലിനുള്ളില്‍ അവയെ വളരെ ഭംഗിയില്‍ നിരത്തുക. മണലാഴിയില്‍ പര്‍വ്വതങ്ങളും പാറക്കെട്ടുകളും പോലെ തോന്നിക്കും സെന്‍ ഗാര്‍ഡനിലെ കല്ലുകളും പാറകഷ്ണങ്ങളും. ഇതിനൊപ്പം ചെറിയ ബോണ്‍സായി ചെടികളും സക്കുലന്റുകളും വെച്ച് സെന്‍ ഗാര്ഡന് പച്ചപ്പിന്റെ പരിവേഷം നല്‍കാം.
മിനിമലിസം
സെന്‍ ഫിലോസഫിയുടെ അടിസ്ഥാനം തന്നെ മിനിമലിസമാണ്. സെന്‍ ഗാര്ഡന് ഡിസൈനിലും ഇത് തന്നെയാണ് വേണ്ടത്. വളരെ സിംപിളായ ഒരു സെന്‍ ഗാര്ഡന് ഒരുക്കുക. എല്ലാം വാരിവലിച്ചിട്ടിരിക്കുന്നത് പോലെ തോന്നരുത്. സെന്‍ ഗാര്‍ഡന്റെ ഭാഗമായ ഓരോ ഘടകത്തിനെയും വേര്‍തിരിച്ചറിയുന്ന വിധത്തില്‍ അതിന്റേതായ പ്രാധാന്യത്തില്‍ ഒരുക്കുക. കൂടുതല്‍ പാറകളോ കല്ലുകളോ കുത്തിനിറയ്ക്കാതിരിക്കുക. കണ്ണിന് അലോസരമുണ്ടാക്കുന്ന കടുത്ത നിറങ്ങള്‍ ഒഴിവാക്കുക.
ഡിസൈനുകള്‍ ഒരുക്കുക
കല്ലുകളും ചെടികളും യഥാസ്ഥാനങ്ങളില്‍ വെച്ചുകഴിഞ്ഞാല്‍ അടുത്ത ഘട്ടം മണലില്‍ മനോഹരമായ ഡിസൈനുകള്‍ ഒരുക്കുക എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ മനസ്സിന് ഉണര്‍വ്വ് ലഭിക്കുമെന്നും പറയപ്പെടുന്നു. ഒരു ചെറിയ ഫോര്‍ക്കോ തടിക്കഷ്ണമോ ഉപയോഗിച്ച് പല ആകൃതികളും രൂപങ്ങളും ഒരുക്കുക. നേര്‍രേഖകളും വളവുതിരിവുകളുമെല്ലാം പരീക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ ഇഷ്ടങ്ങളും കൂട്ടിച്ചേര്‍ക്കുക
പരമ്പരാഗത സെന്‍ ഗാര്‍ഡനുകളില്‍ നിന്നും വ്യത്യസ്തമായി നിങ്ങളുടേതായ ഇഷ്ടങ്ങളും ഐഡിയകളും കൂട്ടിച്ചേര്‍ക്കാം. സെന്‍ ഗാര്‍ഡന്റെ പവിത്ര നഷ്ടപ്പെടുത്തവ ആയിരിക്കരുത് എന്ന് മാത്രം.
വീട്ടില്‍ ഒരിടം കണ്ടെത്തുക
സെന്‍ ഗാര്ഡന് തയ്യാറാക്കി കഴിഞ്ഞാല്‍ അതിനായി വീട്ടില്‍ ഒരിടം കണ്ടെത്തുകയാണ് അവസാനത്തെ ജോലി. വളരെ പവിത്രമായ ഒരിടമായി കരുതുന്നതിനാല്‍ വീട്ടില്‍ ബഹളങ്ങളൊന്നും കടന്നുവരാത്ത ഒരു മൂലയിലോ അല്ലെങ്കില്‍ മേശപ്പുറത്തോ ഈ സെന്‍ഗാര്‍ഡന്‍ വെക്കാവുന്നതാണ്. സെന്‍ ഗാര്ഡന് ഒരുക്കി കഴിഞ്ഞാല്‍ ദിവസവും കുറച്ച് സമയം ഇവിടെ ചിലവഴിക്കുക.



Click it and Unblock the Notifications