Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പൂന്തോട്ടത്തിലെ ലോണില്‍ നിന്ന് കളകളും പായലും നീക്കം ചെയ്യാനുള്ള എളുപ്പവഴികള്‍
പുല്ത്തകിടിയിലെയും ഉദ്യാനത്തിലെയും ക്ഷണിക്കപ്പെടാത്ത അതിഥികളാണ് കളകളും പുല്ലുകളും. നല്ല ഭംഗിയുള്ള പുല്‍ത്തകിടിയില്‍ ഇവ ഒരു അപശകുനം തന്നെയാണ്. പുല്‍ത്തകിടിയില്‍ പുല്ല് വളരാത്ത, അല്ലെങ്കില്‍ വളരാന്‍ കഷ്പ്പെടുന്ന ഇടങ്ങളില്‍ ആയിരിക്കും ഇവ അങ്ങ് വളര്‍ന്ന് വേരോടുക. കളകള്‍ ചെടികളുടെ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. എന്നാല്‍ അതോടൊപ്പം തന്നെ ഈ കളകള്‍ ഉണ്ടാകുന്നത് മണ്ണിലെ ചില പ്രശ്ങ്ങളുടെ സൂചനയും ആണ്.

വെള്ളത്തിന്റെ ഒഴുക്ക് ശരിയല്ല, മണ്ണ് തിങ്ങിയിരിക്കുന്നു, സൂര്യപ്രകാശം മതിയായി ലഭിക്കുന്നില്ല തുടങ്ങിയ സൂചനകളാണ് പുല്‍ത്തകിടിയിലെ കളകളുടെ വളര്‍ച്ച കാണിക്കുന്നത്.
പുല്‍ത്തകിടിയില്‍ നിന്ന് കള എങ്ങനെ നീക്കം ചെയ്യാം
കൃത്യമായി നീക്കം ചെയ്തില്ലെങ്കില്‍ പുല്‍ത്തകിടിയില്‍ മുഴുവന്‍ കള മാത്രമായി മാറും. ഇത് ഉദ്യോനത്തിന്റെ മനോഹാരിത തകര്‍ക്കും. പക്ഷേ കള നീക്കം ചെയ്യാന്‍ ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
അഴുക്ക് ജലം പോകാനുള്ള വഴി
കളകളുടെ അല്ലെങ്കില്‍ പായലിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നത് ഡ്രെയിനേജ് പ്രശ്നങ്ങളാണ്. മണ്ണില്‍ നനവ അധികമാകുന്നത് കളകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു. ഡ്രെയിനേജ് മെച്ചപ്പെടുത്തുകയാണ് ഇതിന് പരിഹാരം. ചില തരം മണ്ണില്‍ വെള്ളം ഒഴുകിപ്പോകാതെയും താഴേക്ക് ഊര്ന്നിറങ്ങാതെയും തങ്ങി നില്ക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍ മണ്ണ് മാറ്റി പരീക്ഷിച്ച് ഡ്രെയിനേജ്് മെച്ചപ്പടുത്താം.
സൂര്യപ്രകാശം വരാന്‍ വഴിയൊരുക്കുക
ഉദ്യാനത്തിലും പുല്‍ത്തകിടിയിലും സൂര്യപ്രകാശം ഏല്‍ക്കാത്ത ഇടങ്ങളിലാണ് കളകളും പായലും വളരുക. സൂര്യപ്രകാശത്തിന് വിഘാതമായി ഉദ്യാനത്തില്‍ നില്ക്കുന്ന മരങ്ങളുടെ ്താഴേക്ക് തൂങ്ങിക്കിടക്കുന്ന ചില്ലകള്‍ മുറിച്ചുകൊടുക്കുക. അതുപോലെ പുല്‍ത്തകിടിയിലെ കുറ്റിച്ചെടികളും സമയാസമയങ്ങളില്‍ പ്രൂണ്‍ ചെയ്യുക. പുല്‍ത്തകിടിയില്‍ മരങ്ങള്‍ കൂടുതലായി നടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
മണ്ണിന്റെ പിഎച്ച്
പൊതുവേ പായലുകള്‍ അമ്ലഗുണമുള്ള മണ്ണിലാണ് കൂടുതലായി വളരുന്നത്. മണ്ണിന്റെ പിഎച്ച് നിലവാരം അടിക്കടി പരിശോധിച്ച് ഉറപ്പിക്കുക. ആവശ്യമെങ്കില്‍ കുമ്മായം ചേര്‍ത്ത് പിഎച്ച് അഡ്ജെസ്റ്റ് ചെയ്യുക.
കൃത്യമായി കളകള്‍ പറിക്കുക
കളകള്‍ കാണുന്ന മുറയ്ക്ക തന്നെ കൂടുതല്‍ വളരാന്‍ അനുവദിക്കാതെ അവയെ വേരോടെ നീക്കം ചെയ്യുക. പറച്ച കളകള്‍ അശ്രദ്ധമായി വലിച്ചെറിഞ്ഞ് പുല്‍ത്തകിടിയിലെ മറ്റിടങ്ങളിലും മറ്റും കിടന്ന് വളരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ അവ കൃത്യമായി നശിപ്പിക്കുക.
കളനാശിനി
കളകള്‍ നീക്കം ചെയ്താലും പുല്‍ത്തകിടിയില്‍ അവ വളര്‍ന്ന സ്ഥലങ്ങളില്‍ കളനാശിനി ഉപയോഗിച്ച് വീണ്ടും അവ വളരാനുള്ള സാഹചര്യത്തിന് തടയിടുക. വെയിലുള്ള ദിവസങ്ങളില്‍ ഇവ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം മഴ പെയ്താല്‍ ഇവ ഒഴുകിപ്പോകും.
പുല്ല് കൂടുതലായി വെച്ചുപിടിപ്പിക്കുക
കള നീക്കം ചെയ്ത് കളനാശിനി പ്രയോഗിച്ച് കഴിഞ്ഞാല്‍ പുല്ല് വളരാത്ത ഇടങ്ങളില്‍ വിത്തോ അല്ലെങ്കില്‍ പുല്ല് തന്നയോ നട്ട് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഫില്‍ ചെയ്യുക. അനുയോജ്യമായ വളം ഇട്ട് പുല്ലിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക. കൃത്യമായ സമയങ്ങളില്‍ പുല്ല് വെട്ടിക്കൊടുക്കുകയും വളം ഇടുകയും ചെയ്യുക.
പരിചരണം
കളകള്‍ വീണ്ടും പുല്‍ത്തകിടിയിലേക്ക് തിരിച്ചുവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കൃത്യമായ പരിചരണം ഉറപ്പാക്കുക. സമയാസമയങ്ങളില്‍ വെട്ടുക, വെള്ളമൊഴിക്കുക അമിതമായി വളം ഇടാതിരിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കുക. അമിതമായി വളം ചേര്‍ത്താല്‍ പുല്ലിലെ നൈട്രജന്റെ അളവ് കൂടുകയും അത് കളകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
