Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ചെടികളുടെ ഇലകള്‍ തവിട്ട് നിറമാകുന്നുണ്ടോ, കാരണവും പരിഹാരവും അറിയാം
നല്ല വെയിലത്ത് ചെടികളുടെ ഇലകള്‍ തവിട്ട് നിറമാകുന്നത് കണ്ടിട്ടില്ലേ. വെയിലിന്റെ കാഠിന്യവും സൂര്യപ്രകാശം നേരിട്ടേല്ക്കുന്നതുമാണ് ഇതിന് പ്രധാനകാരണം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. കത്തുന്ന ചൂടില്‍ നിന്ന് നിങ്ങളുടെ ചെടികളെ രക്ഷിക്കാന്‍ ആറ് ലളിതമായ വഴികള്‍ ഇതാ.
ചെടി നനയ്ക്കല്‍
നിങ്ങളുടെ ചെടികള്‍ ശരിയായി നനയ്ക്കുന്നത് വളരെ പ്രധാനമാണ്. ചൂടുള്ള സമയത്ത്, അതിരാവിലെയോ വൈകുന്നേരമോ നനയ്ക്കുക. ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. മണ്ണ് ഈര്‍പ്പമുള്ളതാണെന്നും എന്നാല്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്നും ഉറപ്പാക്കുക.

പുതയിടുക
പുതയിടുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും വേരുകളെ തണുപ്പിക്കാനും സഹായിക്കും. വൈക്കോല്‍, ഇലകള്‍ അല്ലെങ്കില്‍ അറക്കപ്പൊടിയോ പോലുള്ള ജൈവ ചവറുകള്‍ ഉപയോഗിക്കുക. ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ ചെടികളുടെ ചുവട്ടില്‍ ഇത് നിരത്തുക.
തണല്‍
ചൂടുകാലത്ത് നേരിട്ടുള്ള സൂര്യപ്രകാശം ചെടികള്‍ക്ക് കഠിനമായേക്കാം. അതുകൊണ്ട് വേനല്‍ക്കാലത്ത് അവയെ തണലിലേക്ക് മാറ്റുകയോ തണല്‍ തുണികളോ പഴയ ബെഡ്ഷീറ്റുകളോ ഉപയോഗിക്കുക. ഇത് ഇലയിലെ പൊള്ളലും സൂര്യാഘാതവും കുറയ്ക്കാന്‍ സഹായിക്കും.
മിസ്റ്റിംഗ്
നിങ്ങളുടെ ചെടികള്‍ മിസ്റ്റ് ചെയ്യുന്നത് അല്ലെങ്കില്‍ സ്േ്രപ ചെയ്യുന്നത് അവയെ തണുപ്പിക്കാന്‍ സഹായിക്കും. ഇലകളില്‍ മാത്രം നേരിയ നനവ് കൊടുക്കാന്‍ ഒരു സ്പ്രേ ബോട്ടില്‍ ഉപയോഗിക്കുക. അതിരാവിലെയോ ഉച്ചകഴിഞ്ഞോ ഇത് ചെയ്യുക.
പ്രൂണിംഗ്
പഴുത്തതോ കേടായതോ ആയ ഇലകളും ശാഖകളും നീക്കം ചെയ്യുക. ഇത് ചെടിയെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കായി ഊര്‍ജം വിനിയോഗിക്കാന്‍ സഹായിക്കുന്നു. പ്രൂണിംഗ് വായുസഞ്ചാരം മെച്ചപ്പെടുത്തുന്നു, ഇത് ചൂട് സമ്മര്‍ദ്ദം കുറയ്ക്കും.
പോഷകങ്ങള്‍
ചൂടുകാലത്ത്, സമ്മര്‍ദ്ദത്തെ നേരിടാന്‍ സസ്യങ്ങള്‍ക്ക് അധിക പോഷകങ്ങള്‍ ആവശ്യമാണ്. സമീകൃത ദ്രാവക വളം ഉപയോഗിക്കുക. മികച്ച ഫലങ്ങള്‍ക്കായി പാക്കേജിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.



Click it and Unblock the Notifications

