Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വര്‍ണ്ണം വിതറുന്ന ബോഗെയ്ന്‍വില്ല എങ്ങനെ പിടിപ്പിക്കാം
കടാലാസുപൂക്കളെന്ന് വിളിപ്പേരുള്ള ബോഗെയ്ന്‍വില്ല പൂത്തുലഞ്ഞ് നില്‍ക്കുന്നത് ഒരു വര്ണ്ണവിസമയം തന്നെയാണ്. മുമ്പ് റോസ് നിറത്തിലുള്ള ബോഗെയ്ന്‍വില്ല ആണ് നമ്മുടെ നാട്ടില്‍ കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇന്ന് എല്ലാ നിറങ്ങളിലും ഉള്ള ബോഗെയ്ന്‍വില്ലകള്‍ നിറയെ പൂത്ത് സൗരഭം വാരിവിതറി നില്ക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും ഉന്മേഷം പകരുന്ന ഒന്നുതന്നെയാണ്. സീസണായാല്‍ ഇല കാണാത്തവിധത്തിലാണ് ഇവ പൂത്തുനില്‍ക്കുക.

ഇപ്പോള്‍ പലയിനം േേബാഗെയ്ന്വില്ല ഹൈബ്രിഡുകള്‍ ഉണ്ട്. ഒരേ ചെടിയില്‍ തന്നെ പല നിറങ്ങളിലുള്ള പൂവുകള്‍ ഉള്ള ബോഗെയ്ന്‍വില്ല വെറൈറ്റികള്‍ നഴ്സറികളില്‍ ലഭ്യമാണ്. ചട്ടിയില്‍ നട്ട് പ്രൂണ്‍ ചെയ്തുകൊടുത്താലും ബോഗെയ്ന്‍വില്ലകള്‍ മനോഹരം തന്നെയാണ്.
ആരോഗ്യമുള്ള കഷ്ണം തിരഞ്ഞെടുക്കുക
ബോഗെയ്ന്‍വില്ല ചെടിയില്‍ നിന്നും മൂത്ത ശിഖരം നോക്കുക. അതില്‍ നിന്നും 6-8 ഇഞ്ച് നീളത്തില്‍ ഒരു കഷ്ണം വെട്ടിയെടുക്കുക. പൂക്കള്‍ ഇല്ലാത്ത കഷ്ണങ്ങളാണ് ഇവയെന്ന് ഉറപ്പാക്കുക.
കഷ്ണങ്ങളെ ഒരുക്കിയെടുക്കുക
മൂര്‍ച്ചയുള്ള കത്തിയോ കത്രികയോ കൊണ്ട് മുറിച്ചെടുത്ത കഷ്ണത്തിന്റെ ഇല ഞെട്ടിന് തൊഴെ 45 ഡിഗ്രി കോണളവില്‍ കട്ട് ചെയ്യുക.
നടല്‍
ഇനി ചട്ടിയില്‍ നല്ല മണ്ണ് നിറച്ച് ചെറിയ ദ്വാരമുണ്ടാക്കി അതില്‍ കഷ്ണം നടുക.
നനവ്
കഷ്ണങ്ങള്‍ നട്ടാല്‍ കൃത്യമായി വെള്ളമൊഴിച്ച് കൊടുക്കുക. വെള്ളം കെട്ടിക്കിടക്കാതെ ആവശ്യത്തിനുള്ള നനവ് എപ്പോഴും മണ്ണിലുണ്ടെന്ന് ഉറപ്പാക്കുക. ചട്ടികള്‍ പ്ലാസ്റ്റിക്് കവര്‍ കൊണ്ട് പൊതിയുക.
ചൂടുള്ള സ്ഥലത്ത് വെക്കുക
നട്ട ചെടി ചൂടുള്ള, സൂര്യപ്രകാശം നേരിട്ട് ഏല്ക്കാതെ സ്ഥലത്ത് വെക്കുക. അതേസമയം നേരിട്ട് പ്രകാശമേല്‍ക്കുന്ന സ്ഥിതി ഒഴിവാക്കുക. ഇത് കഷ്ണം ഉണങ്ങിപ്പോകാന്‍ കാരണമാകും.
നിരീക്ഷിക്കുക
കഷ്ണം നട്ട് കഴിഞ്ഞാല്‍ ദിവസവും അത് പരിശോധിച്ച് വളര്‍ച്ച മനസ്സിലാക്കുക 4-6 ദിവസത്തിനുള്ളില്‍ കഷ്ണകത്തില് വേരുകള്‍ വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
