Latest Updates
-
നവംബർ 5: ഇന്ന് ഗജകേസരി യോഗം; ഈ സമയത്ത് ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ? -
രാഹുകാലവും യമകണ്ഠവും: കൃത്യമായ സമയം അറിയാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യം നഷ്ടപ്പെടാം -
ബുധാദിത്യ യോഗം: നവംബർ 4 മുതൽ 6 വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ധൻതേരസ് ഷോപ്പിംഗ്: ലക്ഷ്മി യോഗം നോക്കി സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ധൻതേരാസിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
നവംബർ 6-ന് ശുക്രൻ കന്നി രാശിയിലേക്ക്: വക്രഗതിയിൽ ഈ 12 രാശിക്കാർക്കും കരുതലോടെയുള്ള മാറ്റങ്ങൾ -
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ -
ദീപാവലി: വീട്ടിൽ ലളിതമായി ലക്ഷ്മീപൂജ നടത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ധൻതേരസ് 2026: സ്വർണ്ണവും ഗാഡ്ജറ്റുകളും വാങ്ങാൻ ഭാഗ്യമുള്ള രാശികൾ; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ ടിപ്സുകൾ!
ലിവിംഗ് മുറിക്ക് പുതിയ മുഖം നല്‍കാം, 5 ബജറ്റ് ഫ്രണ്ട്ലി മേക്ക്ഓവര്‍ ആശയങ്ങള്‍
നിങ്ങളുടെ സ്വീകരണമുറിക്ക് ഒരു പുതിയ ലുക്ക് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതിനുള്ള മികച്ച അഞ്ച് മേക്ക്ഓവര്‍ ആശയങ്ങള്‍ ഇതാ. ഈ ആശയങ്ങള്‍ ലളിതവും ഫലപ്രദവും ചുരുങ്ങിയ ബജറ്റില്‍ ചെയ്യാവുന്നതുമാണ്. നിങ്ങളുടെ ലിവിംഗ് റൂമിന് എങ്ങനെ ഒരു പുതിയ മുഖം നല്‍കാമെന്ന് നോക്കൂ.
1. പെയിന്റിംഗ്
നിങ്ങളുടെ സ്വീകരണമുറിയുടെ ലുക്ക് മാറ്റാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ചുവരുകള്‍ പെയിന്റ് ചെയ്യുക എന്നതാണ്. നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ക്കും അലങ്കാരത്തിനും അനുയോജ്യമായ ഒരു നിറം തിരഞ്ഞെടുക്കുക. ഇളം നിറങ്ങള്‍ മുറിയുടെ വലുപ്പം വര്‍ദ്ധിപ്പിക്കും, ഇരുണ്ട ഷേഡുകള്‍ ഊഷ്മളതയും ആകര്‍ഷണീയതയും നല്കുന്നു. ഒരു ആക്സന്റ് വാള് (മറ്റ് ചുമരുകളില്‍ നിന്നും വ്യത്യസ്തമായ ഡിസൈനുള്ള ചുമര്) പരീക്ഷിക്കാം.

2. പുതിയ ഫര്‍ണിച്ചറുകള്‍
ഫര്‍ണിച്ചറുകള്‍ മാറുന്നത് നിങ്ങളുടെ സ്വീകരണമുറിയില്‍ വലിയ മാറ്റമുണ്ടാക്കും. വീടിന്റെ സ്റ്റൈലുമായി ചേരുന്ന ഫര്‍ണിച്ചറുകള്‍ മാത്രം ലിവിംഗ് റൂമില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇതിനായി പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നത് ബഡ്ജറ്റ് അനുവദിക്കുന്നില്ലെങ്കില്‍, നിലവിലുള്ള ഫര്‍ണിച്ചറുകള്‍ വീണ്ടും അപ്ഹോള്സ്റ്റെര് ചെയ്യുന്നതിനെക്കുറിച്ചോ സ്ലിപ്പ്കവറുകള് ചേര്‍ക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുക. ഇത് നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ക്ക് ഒരു ഫ്രഷ് ലുക്ക് നല്‍കും.

3. പുതിയ ലൈറ്റിംഗ്
ഒരു മുറിയുടെ ഫീല്‍ ക്രമീകരിക്കുന്നതില്‍ ലൈറ്റിംഗ് നിര്‍ണായക പങ്ക് വഹിക്കുന്നു. ഇരുണ്ട മൂലകള്‍ തെളിച്ചമുള്ളതാക്കാന്‍ പുതിയ ലൈറ്റ് ഫിക്ചറുകളോ ലാമ്പുകളോ ചേര്‍ക്കുക. ഒരു ലേയേര്‍ഡ് ലൈറ്റിംഗ് ഇഫക്റ്റ് സൃഷ്ടിക്കാന്‍ ഓവര്‍ഹെഡ് ലൈറ്റിംഗ്, ഫ്ളോര്‍ ലാമ്പുകള്‍, ടേബിള്‍ ലാമ്പുകള്‍ എന്നിവ ഒരുമിച്ച് ഉപയോഗിക്കുന്നത് പരിഗണിക്കുക. ഇത് നിങ്ങളുടെ സ്വീകരണമുറിയെ കൂടുതല്‍ ആകര്‍ഷകമാക്കും.

4. പച്ചപ്പ്
ഏത് സ്ഥലത്തിനും ജീവനും നിറവും കൊണ്ടുവരാന്‍ സസ്യങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ സ്വീകരണമുറിയില്‍ കുറച്ച് പച്ചപ്പ് കൂട്ടിച്ചേര്‍ക്കുന്നത് അവിടം കൂടുതല്‍ ഊര്‍ജ്ജസ്വലവും സ്വാഗതാര്ഹവുമാക്കും. സുക്കുലന്റുകള് അല്ലെങ്കില്‍ പാമ്പ് ചെടികള്‍ പോലെ പരിപാലിക്കാന്‍ എളുപ്പമുള്ള സസ്യങ്ങള്‍ തിരഞ്ഞെടുക്കുക. അലമാരകളിലോ മേശകളിലോ മൂലകളിലോ അവ വെക്കാം.

5. നിങ്ങളുടെ ലേഔട്ട് പുനഃക്രമീകരിക്കുക
ചിലപ്പോള്‍, നിങ്ങളുടെ സ്വീകരണമുറി പുതുക്കാന്‍ ഫര്‍ണിച്ചറുകള്‍ പുനഃക്രമീകരിക്കുന്നതിലൂടെയും സാധിക്കും. നിങ്ങളുടെ മുറിക്ക് ഏറ്റവും അനുയോജ്യമായ ലേഔട്ട് കണ്ടെത്താന്‍ വ്യത്യസ്ത ലേഔട്ടുകള്‍ പരീക്ഷിക്കുക. ഈ ലളിതമായ മാറ്റം നിങ്ങളുടെ സ്വീകരണമുറിയെ പുതിയതായി തോന്നിപ്പിക്കും.
ഈ അഞ്ച് മേക്ക്ഓവര്‍ ആശയങ്ങള്‍ നിങ്ങളുടെ സ്വീകരണമുറിയെ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഇടമാക്കി മാറ്റാന്‍ സഹായിക്കും.



Click it and Unblock the Notifications

