Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കഴിച്ചു കഴിഞ്ഞാല്‍ തണ്ണിമത്തന്റെ തൊലി വലിച്ചുകളയണ്ട; ഇങ്ങനെ ചെയ്താല്‍ ചെടികള്‍ക്ക് വളമാക്കാം
Natural fertilizer: വേനല്‍ കാലത്ത് മിക്കവരും കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പഴമാണ് തണ്ണിമത്തന്. ധാരാളം വെള്ളം അടങ്ങിയിരിക്കുന്ന ഈ പഴത്തില്‍ പ്രകൃതിദത്ത മധുരവും അടങ്ങിയിരിക്കുന്നു. അതിനാല്‍ വളരെ സ്വാദോടെ ആസ്വദിച്ച് കഴിക്കാന്‍ നമുക്ക് സാധിക്കുന്നതാണ്. പലരും തണ്ണമത്തന്‍ കഴിച്ചുകഴിഞ്ഞാല്‍, ഇതിന്റെ തൊണ്ട് കളയുകയാണ്. പതിവ്. എന്നാല്‍, തണ്ണിമത്തന്റെ കാമ്പ് മനുഷ്യന് ഉപകാരപ്രദം എന്നതുപോലെ, തണ്ണിമത്തന്റെ തൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളമാണ്. താഴെ പറയുന്ന വിധത്തില്‍ തണ്ണിമത്തന്റെ തൊണ്ട് ഉപയോഗിച്ചാല്‍ ചെടികള്‍ വളരുന്നതാണ്. ഈ വളം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

വളം തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍
തണ്ണിമത്തന്റെ തൊണ്ട്
ശര്‍ക്കര
ചാണകം
ഒരു ലിറ്റര്‍ വെള്ളം
തയ്യാറാക്കേണ്ട വിധം
ഈ വളം തയ്യാറാക്കുന്നതിനായി ആദ്യം തന്നെ തണ്ണിമത്തന്റെ തൊലി ചെറിയ കഷ്ണങ്ങളായി നുറുക്കുക. ഇത് ഒരു ലിറ്റര്‍ വെള്ളം ബക്കറ്റില്‍ എടുത്ത് അതിലേയ്ക്ക് ചേര്‍ക്കുക. അതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ ശര്‍ക്കരയും ഒരു ടേബിള്‍സ്പൂണ്‍ ചാണകപ്പൊടിയും സമാസമം എടുത്ത് ബക്കറ്റിലെ വെള്ളത്തില്‍ ചേര്‍ക്കണം. എത്രത്തോളം തണ്ണിമത്തന്റെ തോട് എടുത്തുവോ, അത്രത്തോളം ശര്‍ക്കരയുടെയും, ചാണകത്തിന്റെയും അളവ് വര്‍ദ്ധിപ്പിക്കുക. ഇവ നല്ലതുപോലെ ഇളക്കിയതിന് ശേഷം 5 മുതല്‍ 7 ദിവസം വരെ മൂടി വെയ്ക്കണം. ദിവസേന ഈ ദ്രാവകം ഇളക്കി കൊടുക്കാന്‍ മറക്കരുത്. 7 ദിവസം കഴിയുമ്പോള്‍ ഈ ദ്രാവകം ചെടികള്‍ക്കും പച്ചക്കറികള്‍ക്കും വളമായി ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഉപയോഗിക്കുന്നതിന് മുന്‍പ് ഈ ദ്രാവകം അരിച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അരിച്ചെടുത്തതിന് ശേഷം ഒരു കപ്പ് വെള്ളത്തില്‍ ഒരു കപ്പ് വളം എന്ന കണക്കില്‍ വെള്ളങ്ങള് മിക്സ് ചെയ്യുക. ഇവ ചെടികളുടെ കടയ്ക്കല്‍ ഒഴിക്കാവുന്നതാണ്. ഈ ദ്രാവകത്തില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍, ചെടികള്‍ വളരെ വേഗത്തില്‍ വളരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ശരിയായ വിധത്തില്‍ ഫലം നല്‍കാനും ഈ വളപ്രയോഗത്തിലൂടെ സാധിക്കുന്നതാണ്. 10 മുതല്‍ 15 ദിവസത്തിലൊരിക്കല്‍ ഈ വളപ്രയോഗം നടത്തുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒരിക്കല്‍ വീതം ഈ വളം ഉപയോഗിച്ചാല്‍ ചെടികളും മരങ്ങളും കായ്ക്കുന്നതാണ്. അതുപോലെ, ഈ വളം അമിതമായി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. അമിതമായി ഉപയോഗിക്കുന്നത് ചെടികളുടെ വേരുകള്‍ വളരെ വേഗത്തില്‍ ചീയുന്നതിലേയ്ക്ക് നയിക്കുന്നതാണ്.
മറ്റൊരു വളപ്രയോഗം
തണ്ണിമത്തന്റെ തൊലിയും, അതുപോലെ, മറ്റു പച്ചക്കറി അവശിഷ്ടങ്ങളും ഒരു പാത്രത്തില്‍ വെള്ളം എടുത്ത് തിളപ്പിക്കുക. അവ വെന്ത് ഉടച്ച്, ഇതിലേയ്ക്ക് ചാളകവും, ചാരവും ചേര്‍ത്ത് മിക്സ് ചെയ്ത് ചൂട് ആറുമ്പോള്‍ ചെടികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് സൂക്ഷിച്ച് വെച്ചാല്‍ ആവശ്യാനുസരണം രണ്ട് മൂന്ന് ദിവസം ഉപയോഗിക്കാന്‍ സാധിക്കും. അമിതമായി ഈ വളവും ഉപയോഗിക്കരുത്. ചെടികള്‍ക്ക് കേടാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
