Latest Updates
-
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം
തക്കാളി കൃത്രിമമായി പഴുത്തതോ, തിരിച്ചറിയാന്‍ ഇതേ മാര്‍ഗ്ഗമുള്ളൂ
തക്കാളി വാങ്ങുമ്പോള്‍ പലരും വീട്ടില്‍ കൊണ്ട് വരുമ്പോഴാണ് അത് കേടായി അല്ലെങ്കില്‍ പഴുത്തില്ല അതുമല്ലെങ്കില്‍ കുത്തുകളും കേടും ധാരാളം ഉണ്ട്എന്നെല്ലാം കാണുന്നത്. കറികള്‍ക്കാകട്ടെ തക്കാളി ഒഴിവാക്കാനും പറ്റില്ല. എന്നാല്‍ തക്കാളി വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ തന്നെ പലപ്പോഴും ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് തര്‍ക്കം നില്‍ക്കുന്നതിന് സാധ്യതയുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലും അതുപോലെ തന്നെ പലചരക്ക് കടകളിലും ഉള്ള തക്കാളി എത്രത്തോളം ഗുണം നിറഞ്ഞതാണ് എന്ന് മനസ്സിലാക്കണം. മാത്രമല്ല ഇതില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ല എന്നും ഉറപ്പ് വരുത്തേണ്ടതാണ്.
മായം ചേര്‍ത്ത തക്കാളി പുറമേ പഴുത്തതാണെങ്കിലും, ഉള്ളില്‍ പൂര്‍ണ്ണമായും രുചിയില്ലാത്തതും ആകേരാഗ്യത്തിന് പ്രശ്നങ്ങള്‍ നല്കുന്നതുമാണ്. എന്നാല്‍ ഇനി നിങ്ങള്‍ക്ക് നല്ല കിടിലന്‍ സൂപ്പര്‍ തക്കാളി തിരഞ്ഞെടുക്കാവുന്നതാണ്. അതിനായി ചില പൊടിക്കൈകള്‍ നമുക്ക് നോക്കാം. തക്കാളി പഴുക്കാനും നല്ല ചുവന്ന നിറം ലഭിക്കുന്നതിനും വേണ്ടി പലപ്പോഴും പലരും എഥിലീന്‍ എന്ന ഹോര്‍മോണിന്റെ കൃത്രിമ ഉപഭോഗം നടത്തുന്നു. എന്ന്ാല് സ്വാഭാവികമായി ഇത് നിറം നല്‍കുമെങ്കിലും ഇത്തരം ഹോര്‍മോണ്‍ അധികമാവുന്നത് വഴി പലപ്പോഴും അത് തക്കാളിയുടെ രുചിയേയും ഘടനയേയും ബാധിക്കുന്നു. ഇത് പല സാഹചര്യത്തിലും ആരോഗ്യപരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഫ്ലോട്ട് ടെസ്റ്റ്
തക്കാളി ആരോഗ്യകരമാണോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി ആദ്യം ഫ്ളോട്ട് ടെസ്റ്റ് നടത്താവുന്നതാണ്. അതിനായി തക്കാളി ഒരു പാത്രത്തില്‍ വെള്ളം നിറച്ച് അതില്‍ ഇടുക. സാധാരണയായി തക്കാളി വെള്ളത്തില്‍ മുങ്ങുകയോ ചെയ്താല്‍, അത് സാധാരണ തക്കാളിയാണ് എന്ന് മനസ്സിലാക്കാം. എന്നാല്‍ തക്കാളഇയുടെസാന്ദ്രത കുറവെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. അത് സൂചിപ്പിക്കുന്നത് തക്കാളി വ്യാജമാണ് എന്നതാണ്. കൃത്രിമമായി പഴുപ്പിച്ചതോ നിറം നല്കിയതോ ആയിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
തൊലി പരിശോധിക്കാം
നിങ്ങള്‍ വാങ്ങുന്ന തക്കാളി നല്ലതാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി തക്കാളിയുടെ തൊലി ചെറുതായി നുള്ളിയെടുക്കുക. സാധാരണ തക്കാൡയെങ്കില് തക്കാളിയുടെ തൊലി വളരെയധികം സോഫ്റ്റ് ആയിരിക്കും. മാത്രമല്ല ഇത് ആരോഗ്യത്തിന് നല്ലതുമാണ്. എന്നാല്‍ തൊലി വളരെയധികം കട്ടിയുള്ളതും അല്ലെങ്കില്‍ നുള്ളിയാല്‍ കിട്ടാത്തതുമാണെങ്കില് അത് തക്കാളി വ്യാജമാണ് എന്നതിന്റെ സൂചനയാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
മുറിച്ച് നോക്കാം
നിങ്ങള്‍ വാങ്ങുന്ന തക്കാളി ആരോഗ്യകരമാണോ ശുദ്ധമാണോ എന്നറിയാന്‍ അതിന്റെ ഉള്‍ഭാഗം നോക്കിയാല്‍ മതി. അതിനായി തക്കാളി കഷ്ണങ്ങളാക്കി പരിശോധിച്ചാല്‍ എല്ലായിടത്തും ഒരേ നിറം കാണപ്പെടുകയാണെങ്കില്‍ അത് സാധാരണ തക്കാളിയായിരിക്കും. എന്നാല്‍ കൃത്രിമമാര്ഗ്ഗത്തിലൂടെയുള്ളതാണെങ്കില് അതിനര്‍ത്ഥം അത് ഓരോ സ്ഥലത്തും ഓരോ നിറമായിരിക്കും. ചിലത് പച്ചകലര്‍ന്ന വിളറിയ നിറത്തോടേയും ചിലത് ചുവന്ന നിറത്തിലോ കാണപ്പെടുന്നു.
ഗന്ധം പരിശോധിക്കാം
തക്കാളിയുടെ ഗന്ധവും വളരെ പ്രധാനപ്പെട്ടതാണ്. എപ്പോഴും യഥാര്‍ത്ഥ തക്കാളി തിരിച്ചറിയാന്‍ സഹായിക്കുന്നു. സ്വാഭാവികമായുണ്ടാവുന്ന ഗന്ധമെങ്കില്‍ ധൈര്യത്തോടെ അത് വാങ്ങിക്കാം. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് സൂക്ഷിക്കുന്ന തക്കാളിയെങ്കില് അത് അര്‍ത്ഥമാക്കുന്നത് ഇത് കൃത്രിമമാര്‍ഗ്ഗത്തില്‍ ഉണ്ടാക്കിയതാണ് എന്നാണ്. മാത്രമല്ല നേരിയ രാസദുര്ഗന്ധവും ഉണ്ടായിരിക്കും. ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.
വിത്ത് പരിശോധന
തക്കാളിയുടെ വിത്തുകള്‍ പരിശോധിച്ചും വ്യാജമാണോ നല്ലതാണോ തക്കാളി എന്ന് മനസ്സിലാക്കാം. സ്വാഭാവികമായി പഴുത്ത തക്കാളിയില്‍ പൂര്‍ണ്ണമായും വികസിക്കപ്പെട്ട രീതിയില്‍ വിത്തുകള്‍ ഉണ്ടായിരിക്കും. മാത്രമല്ല അവ പള്‍പ്പില്‍ നിന്ന് എളുപ്പത്തില്‍ വേര്‍പെട്ട് പോവുകയും ചെയ്യുന്നു. എന്നാല്‍ കൃത്രിമമായി പഴുത്ത തക്കാളിയില്‍ വെളുത്ത പ്രായപൂര്‍ത്തിയാവാത്ത വിത്തുകളാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല ഇവ എപ്പോഴും തക്കാൡയുടെ പള്‍പ്പില്‍ പറ്റിപ്പിടിച്ച് നില്ക്കുന്നു. ഇത് അര്‍ത്ഥമാക്കുന്നത് തക്കാളി കൃത്രിമമാണ് എന്നതാണ്.



Click it and Unblock the Notifications