വീട് തണുപ്പിക്കാന്‍ എസി വേണ്ട, സ്വാഭാവികമായി തന്നെ വീട്ടില്‍ തണുപ്പ് നിറയാന്‍ ഇതാ ചില വഴികള്‍

ചൂടുള്ള കാലാവസ്ഥയില്‍ സ്വാഭാവികമായി തന്നെ തണുക്കുന്ന വീട് ഒരു അനുഗ്രഹമാണ്. അത്തരം വീടുകള്‍ ഉണ്ടെങ്കില്‍ ചൂട് കുറയ്ക്കാനായി ചിലവഴിക്കേണ്ടിവരുന്ന ഊര്‍ജ്ജ ചെലവ് കുറയ്ക്കാനും കൃത്രിമമായുള്ള തണുക്കലിനേക്കാള്‍ കൂടുതല്‍ സുഖാന്തരീക്ഷം വീട്ടിലുണ്ടാക്കാനും കഴിയും. ഇത്തരത്തിലുള്ള വീട് സ്വന്തമാക്കുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്.

നിങ്ങളുടെ വീടിന്റെ ഓറിയന്റേഷന്‍ തണുപ്പ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായക ഘടകമാണ്. സ്വാഭാവികമായ കാറ്റ് പ്രയോജനപ്പെടുത്തുന്ന രീതിയിലായിരിക്കണം നിങ്ങളുടെ വീടിന്റെ സ്ഥാനം. ഇന്ത്യയില്‍, വീട് വടക്ക്, അല്ലെങ്കില്‍ വടക്കുകിഴക്ക് ദിശയ്ക്ക് അഭിമുഖമായി സ്ഥാപിക്കുന്നത് കാറ്റും വായുസഞ്ചാരവും വീട്ടിലെത്താന്‍ സഹായിക്കും. മാത്രമല്ല ഈ ദിശയിലുള്ള വീടിന്റെ സ്ഥാനം ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം വീടിനുള്ളിലേക്ക് ഏല്‍ക്കുന്നത് കുറയ്ക്കുന്നു.

Cool Homes Design Tips

ശരിയായ മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുന്നത് വീടിനുള്ളിലെ തണുപ്പിന്റെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാക്കും. വീട് നിര്‍മ്മിക്കാന്‍ ഇഷ്ടിക അല്ലെങ്കില്‍ കല്ല് പോലെ ഉയര്‍ന്ന തെര്‍മല്‍ മാസുള്ള വസ്തുക്കള്‍ ഉപയോഗിക്കുക. ഈ വസ്തുക്കള്‍ പകല്‍ സമയത്ത് ചൂട് ആഗിരണം ചെയ്യുകയും രാത്രിയില്‍ പുറത്തുവിടുകയും ചെയ്യുന്നു. ഇങ്ങനെ അകത്തളങ്ങളില്‍ സ്ഥിരമായ താപനില നിലനിര്‍ത്തപ്പെടുന്നു.

ഇളം നിറത്തിലുള്ള റൂഫിംഗ് ഇരുണ്ടവയേക്കാള്‍ കൂടുതല്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നു. ഇത് ചൂട് ആഗിരണം കുറയ്ക്കുകയും വീടിനെ തണുപ്പിക്കുകയും ചെയ്യുന്നു. അതുപോലെ മേല്‍ക്കൂരയില്‍ റിഫ്‌ളക്റ്റീവ് പെയിന്റുകളോ കോട്ടിംഗുകളോ ഉപയോഗിക്കുന്നത് തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുക.

വെന്റിലേഷന്‍

ശരിയായ വായുസഞ്ചാരമാണ് വീടിന് സ്വാഭാവികമായ തണുത്ത നല്‍കുന്നതില്‍ പ്രധാനം. ക്രോസ് വെന്റിലേഷന്‍ അനുവദിക്കുന്ന തരത്തില്‍ ജനലുകളും വാതിലുകളും രൂപകല്‍പ്പന ചെയ്യുക. വായു കയറിയിറങ്ങുന്ന തരത്തില്‍ അവയെ പരസ്പരം എതിര്‍വശത്ത് സ്ഥാപിക്കുക.

ഉയര്‍ന്ന സീലിംഗ് വീടിന്റെ തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കും. ചൂടുള്ള വായു എപ്പോഴും മുകളിലേക്ക് ഉയരും. അതിനാല്‍ ഉയര്‍ന്ന സീലിംഗ് ചൂട് മുകളിലേക്ക് പോകാനും താഴെ തണുപ്പ് നിലനിര്‍ത്താനും സഹായിക്കുന്നു.

Cool Homes Design Tips

ഷേഡിംഗ്

വീട് തണുപ്പിക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ് ഷേഡിംഗ്. ജാലകങ്ങളിലേക്കും വാതിലുകളിലേക്കും നേരിട്ട് സൂര്യപ്രകാശം പ്രവേശിക്കുന്നത് തടയാന്‍ ഓവര്‍ഹാംഗുകള്‍, അവയ്ംഗുകള്‍ അല്ലെങ്കില്‍ പെര്‍ഗോളകള്‍ ഉപയോഗിക്കുക. വീടിനു ചുറ്റും മരങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ സ്വാഭാവിക തണല്‍ ലഭിക്കും.

സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ഷെയ്ഡുകളോ കര്‍ട്ടനുകളോ പോലുള്ള വ സ്ഥാപിക്കുന്നത് പരിഗണിക്കുക. ചൂട് വീടിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തടയുന്നതിനാല്‍ ബാഹ്യ ഷേഡിംഗുകള്‍ ഇന്റേണല്‍ ഷേഡിംഗുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ്.

ലാന്‍ഡ്‌സ്‌കേപ്പിംഗ്

ലാന്‍ഡ്‌സ്‌കേപ്പിംഗ് നിങ്ങളുടെ വീടിന്റെ താപനിലയെ സാരമായി ബാധിക്കുന്ന ഒന്നാണ്. വീടിന് ചുറ്റും മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുന്നത് തണല്‍ നല്‍കുകയും ചുവരുകളും മേല്‍ക്കൂരകളും ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യും.

പൂന്തോട്ടത്തിലെ കുളങ്ങളോ ജലധാരകളോ ബാഷ്പീകരണത്തിലൂടെ ചുറ്റുമുള്ള വായുവിനെ തണുപ്പിക്കാന്‍ സഹായിക്കും.

ഇന്‍സുലേഷന്‍

തണുപ്പ് നല്‍കുന്ന വീടിന് നല്ല ഇന്‍സുലേഷന്‍ വളരെ പ്രധാനമാണ്. പകല്‍ സമയത്ത് ചൂട് അകത്ത് കടക്കാതിരിക്കാനും രാത്രിയില്‍ പുറത്ത് പോകാതിരിക്കുന്നതിനുമായി ചുവരുകള്‍, മേല്‍ക്കൂരകള്‍, തറകള്‍ എന്നിവ ഇന്‍സുലേറ്റ് ചെയ്യുക.

താപ കൈമാറ്റം കുറയ്ക്കുന്നതിന് ഡബിള്‍-ഗ്ലേസ്ഡ് വിന്‍ഡോകളും ഫലപ്രദമാണ്. അധിക ഇന്‍സുലേഷന്‍ നല്‍കിക്കൊണ്ട് അവ ഇന്‍ഡോര്‍ താപനില സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Cool Homes Design Tips

മേല്‍ക്കൂര ഡിസൈന്‍

നിങ്ങളുടെ മേല്‍ക്കൂരയുടെ രൂപകല്‍പ്പന വീട് എത്രമാത്രം ചൂട് ആഗിരണം ചെയ്യും എന്നതിനെ സ്വാധീനിക്കും. ശരിയായ വായുസഞ്ചാരമുള്ള ചരിഞ്ഞ മേല്‍ക്കൂര ചൂടുള്ള വായു എളുപ്പത്തില്‍ പുറത്തുപോകാന്‍ അനുവദിക്കുന്നു.

ചെടികള്‍ നിറഞ്ഞ, പച്ച മേല്‍ക്കൂരകള്‍ വീടിനെ സ്വാഭാവികമായി തണുപ്പിക്കാന്‍ സഹായിക്കും. അവ ഇന്‍സുലേഷന്‍ നല്‍കുകയും സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിലൂടെ താപ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു.

വീടിന്റെ നിറം

വീടിന്റെ പുറംഭാഗത്തിനായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ വീട്ടിലെ താപനിലയെ സ്വാധീനിക്കും. ഇളം നിറങ്ങള്‍ ഇരുണ്ട നിറങ്ങളേക്കാള്‍ കൂടുതല്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു, ഇത് വീടിനെ തണുപ്പിക്കുന്നു.

ചൂട് ആഗിരണം കുറയ്ക്കാന്‍ ചുവരുകള്‍ക്കും മേല്‍ക്കൂരകള്‍ക്കും ഇളം നിറത്തിലുള്ള പെയിന്റുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കുക. ഈ ചെറിയ മാറ്റം ഇന്‍ഡോര്‍ താപനിലയില്‍ ശ്രദ്ധേയമായ വ്യത്യാസം വരുത്തും.

ജനലുകളും വാതിലുകളും

ജാലകങ്ങളുടെയും വാതിലുകളുടെയും സ്ഥാനവും തരവും സ്വാഭാവികമായ തണുപ്പിന് പ്രധാനമാണ്. താപ കൈമാറ്റം കുറയ്ക്കുന്നതിന് ഡബിള്‍-ഗ്ലേസ്ഡ് വിന്‍ഡോകള്‍ ഉപയോഗിക്കുക.

പരമാവധി വായുസഞ്ചാരം സാധ്യമാക്കുന്നതിന് പൂര്‍ണ്ണമായും തുറക്കുന്ന വിന്‍ഡോകള്‍ സ്ഥാപിക്കുക. വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന വായുവിന്റെ അളവ് നിയന്ത്രിക്കാന്‍ ക്രമീകരിക്കാവുന്ന ലൂവര്‍ഡ് വിന്‍ഡോകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കുക.

കുളങ്ങളും ജലവിതാനങ്ങളും

പൂന്തോട്ടത്തിലോ വീടിന്റെ പരിസരത്തോ കുളങ്ങളോ ജലധാരകളോ ഉള്‍പ്പെടുത്തുന്നത് ബാഷ്പീകരണത്തിലൂടെ വീടിന് ചുറ്റുമുള്ള വായുവിനെ തണുപ്പിക്കാന്‍ സഹായിക്കും.

ഇതിലൂടെ വീടിന്റെ ഭംഗി വര്‍ദ്ധിക്കുക മാത്രമല്ല, അകത്തളങ്ങളെ തണുപ്പിക്കുകയും ചെയ്യുന്നു.

സുസ്ഥിരമായ സമ്പ്രദായങ്ങള്‍

ഊര്‍ജ ആവശ്യങ്ങള്‍ക്കായി സോളാര്‍ പാനലുകള്‍ പോലുള്ള സുസ്ഥിരമായ രീതികള്‍ ഉപയോഗിക്കുന്നതിലൂടെ കൃത്രിമ ശിതീകരണ രീതികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും.

മഴവെള്ള സംഭരണ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത് പൂന്തോട്ടങ്ങള്‍ പരിപാലിക്കാനും അതിലൂടെ തണല്‍ ലഭിക്കാനും സഹായിക്കും, ഇത് വീടിനെ സ്വാഭാവികമായി തണുപ്പിക്കുന്നതിന് കൂടുതല്‍ സഹായകമാകും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, June 26, 2024, 20:45 [IST]
X
Desktop Bottom Promotion