Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചെറിയ ഉള്ളി കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാം, ഇനി തൊലി കളയാനും എളുപ്പം
പലപ്പോഴും പാചകം ചെയ്യുന്നവരില്‍ ഏറെ പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നാണ് ചെറിയ ഉള്ള നന്നാക്കിയെടുക്കുക എന്നത്. പലപ്പോഴും ഇതിന് പണിപ്പെടുന്നത് പലരിലും മടുപ്പും ഉണ്ടാക്കും. അത് മാത്രമല്ല ചെറിയ ഉള്ളി വളരെ പെട്ടെന്ന് ചീഞ്ഞ് പോവുന്ന ഒന്നാണ്. എന്നാല്‍ ഇനി അതില്‍ നിന്നും നമുക്ക് പരിഹാരം കാണാവുന്നതാണ്. കാരണം ചെറിയ ഉള്ളി അവയുടെ പുതുമയോടെ നിലനിര്‍ത്തുന്നതിനും എളുപ്പത്തില്‍ വൃത്തിയാക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
വീട്ടില്‍ ചെറിയ ഉള്ളി മോശമായി പോവുന്നത് പലപ്പോഴും പലരും പറയുന്ന ഒരു പ്രശ്നം തന്നെയാണ്. പ്രത്യേകിച്ച് ഉള്ളിക്ക് വില കൂടിയ ഈ സമയം ഉള്ളി മോശമായി പോവുക എന്നത് അല്പം വേദനാജനകമായ കാര്യം തന്നെയാണ്. ചെറിയ ഉള്ളികള്‍ ഫ്രഷ് ആയി നിലനിര്‍ത്തുന്നതിനും അതോടൊപ്പം തന്നെ പെട്ടെന്ന് വൃത്തിയാക്കുന്നതിനും വേണ്ടി ചില പൊടിക്കൈകള്‍ നോക്കാം.

ദീര്‍ഘകാലം സൂക്ഷിക്കാന്‍
എപ്പോഴും ചെറിയ ഉള്ളി വായു സഞ്ചാരമുള്ള സ്ഥലത്ത് വേണം സൂക്ഷിക്കുന്നതിന്. അത് മാത്രമല്ല ഈര്‍പ്പം തട്ടാതെ തണുത്തതും വരണ്ടതുമായ സ്ഥലത്ത് അവയെ സൂക്ഷിക്കുക. ഈര്‍പ്പം പിടിച്ചുനിര്‍ത്താനും കേടാകാനും സാധ്യതയുള്ള പ്ലാസ്റ്റിക് ബാഗുകളിലോ പാത്രങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. പകരം, നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് ബാഗുകളോ കൊട്ടയോ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത് കൂടുതല്‍ കാലം ഉള്ളി കേടാകാതെ നില്‍ക്കുന്നതിന് സഹായിക്കും.
ശരിയായ കാലാവസ്ഥ
ഉള്ളി കേടാകാതിരിക്കുന്നതിന് കാലാവസ്ഥയും വളരെ പ്രധാനപ്പെട്ടതാണ്. അതിനായി ശരിയായ രീതിയില്‍ ഉള്ളി സൂക്ഷിക്കുന്നത് നിങ്ങളുടെ ഉള്ളിയിലെ പൂപ്പലിനെ ഇല്ലാതാക്കുന്നു. ഇത് മാത്രമല്ല ഇത് അഴുകുന്നതിനേയും പ്രതിരോധിക്കുന്നു. അത് വഴി കൂടുതല്‍ കാലം ഉള്ളി ചീഞ്ഞ് പോവാതെ സൂക്ഷിക്കാന്‍ സാധിക്കുന്നു. ഈര്‍പ്പമില്ലാത്ത എന്നാല്‍ തണുപ്പുള്ളതുമായ കാലാവസ്ഥയാണ് എറ്റവും മികച്ചത്.
ചൂട് സ്ഥലത്ത്
ഒരു കാരണവശാലും നേരിട്ട് സൂര്യപ്രകാരം തട്ടുന്ന രീതിയിലോ അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണങ്ങള്‍ക്ക ്സമീപമോ ഉള്ളി സൂക്ഷിക്കുന്നത് നല്ലതല്ല. കാരണം ഇത് ചെറിയ ഉള്ളികളില്‍ പലപ്പോഴും പെട്ടെന്ന് ചീഞ്ഞ് പോവുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇരുണ്ട സ്ഥലത്ത് ആവശ്യത്തിന് വായുസഞ്ചാരമുള്ളിടത്ത് ഉള്ളി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പോക്കറ്റും കാലിയാവാതിരിക്കുന്നതിന് സഹായിക്കും.
കേടായ ഉള്ളി എടുത്ത് മാറ്റുക
എപ്പോഴും കേടായ ഉള്ളി എടുത്ത് മാറ്റുക എന്നതാണ് ആദ്യത്തെ കാര്യം. കാരണം കേടായ ഉള്ളി വളരെ പെട്ടെന്ന് മറ്റ് ഉള്ളികളേയും കേടാക്കുന്നു. അത് മാത്രമല്ല പൂപ്പലിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലോ മുളയ്ക്കുന്ന അവസ്ഥയിലോ പലപ്പോഴും ആ ഉള്ളി മാറ്റി വെക്കുന്നിന് ശ്രദ്ധിക്കണം. ഇത് മറ്റ് ഉള്ളികളെ കേടാക്കാതിരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദീര്‍ഘകാലം നിലനില്ക്കുന്നതിനും സഹായിക്കും.
തൊലി കളയാന്‍ എളുപ്പം
ഇത്തരത്തില്‍ ഉള്ളി കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കുന്നതിലൂടെ അത് തൊലി കളയുന്നതിനും എളുപ്പമാക്കുന്നു. ചെറിയ ഉള്ളികള്‍ നല്ല രീതിയില്‍ സംരക്ഷിക്കുമ്പോള്‍ അവയുടെ തൊലി വളരെ കട്ടിയുള്ളതാക്കും. ഇത് വളരെ എളുപ്പത്തില്‍ തൊലി നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. കൂടാതെ പാചകത്തിനും എളുപ്പമാക്കുന്നു. ഇത് കൂടാതെ മറ്റ് ചില പൊടിക്കൈകളും ഉള്ളി പെട്ടെന്ന് തൊലി കളയുന്നതിനായുണ്ട്. അതില്‍ ഉള്ളി രണ്ട് ഭാഗവും മുറിച്ചതിന് ശേഷം ചെറിയ ചൂടുവെള്ളത്തില്‍ ഇട്ട് വെക്കുക. ശേഷം രണ്ട് മിനിറ്റ് കഴിഞ്ഞ് പ്രസ് ചെയ്യുമ്പോള്‍ തോല് പൂര്‍ണമായും ഇളകി വരും.



Click it and Unblock the Notifications
