Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
വസ്ത്രങ്ങളില് നിന്നും കറ കളയാന് 4 പ്രകൃതിദത്ത മാര്ഗ്ഗങ്ങള്
ആഹാരസാധനങ്ങള് കഴിക്കുമ്പോള് ഇതില് ഭക്ഷ്യവസ്തുക്കള് എന്തെങ്കിലും വീണാല് കറപിടിക്കാറുണ്ട്. വസ്ത്രങ്ങളില് കറ പറ്റിയാല്, സാധാരണ ഡിറ്റര്ജന്റില് കഴുകിയാല് ഈ കറകള് പോവുകയില്ല. മാത്രവുമല്ല, കറയായ വസ്ത്രങ്ങള് വീണ്ടും ഉപയോഗിക്കാന് സാധിക്കാത്ത അവസ്ഥയും വന്നേക്കാം. എന്നാല്, തികച്ചും പ്രകൃതിദത്തമായ രീതിയില് ഈ കറകള് നീക്കം ചെയ്തെടുക്കാന് സാധിക്കുന്നതാണ്. ഇവ എങ്ങനെയെന്ന് നോക്കാം.

ബേക്കിംഗ് സോഡ
തികച്ചും പ്രകൃതിദത്തമായ രീതിയില് വസ്ത്രങ്ങളില് നിന്നും കറ കളയാന് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ബേക്കിംഗ് സോഡ വസ്ത്രങ്ങളിലെ കറകളഞ്ഞ് വെളുപ്പിച്ചെടുക്കാന് സഹായിക്കുന്നതാണ്. ഇതിനായി, ഒരു കപ്പ് ബേക്കിംഗ് സോഡ, സാധാ അലക്കണ സോപ്പ് പൊടിയില് ചോര്ത്ത് മിക്സ് ചെയ്ത് വെയ്ക്കണം. അതിനുശേഷം ഈ പൊടി ഉപയോഗിച്ച് വെള്ളത്തില് മിക്സ് ചെയ്ത് വസ്ത്രങ്ങൾ ഇതില് മുക്കി വെച്ച് അളക്കാവുന്നതാണ്. വസ്ത്രങ്ങളിലെ കറയും അഴുക്കും കളഞ്ഞ് വസ്ത്രങ്ങള്ക്ക് നല്ല വെണ്മ നല്കാന് ബേക്കിംഗ് സോഡ സഹായിക്കുന്നതാണ്.
വിനാഗിരി
ബേക്കിംഗ് സോഡ പോലെ തന്നെ വിനാഗിരിയും വസ്ത്രങ്ങളിലെ കറ കളയാന് നല്ലതാണ്. എത്ര ആഴത്തിലുള്ള കറകള് പോലും വിനാഗിരി ഉപയോഗിച്ച് നീക്കം ചെയ്തെടുക്കാന് സാധിക്കും. കറകള് നീക്കം ചെയ്യുന്നതിനായി രണ്ട് കപ്പ് വെള്ളത്തില് ഒരു കപ്പ് വെള്ള വിനാഗിരി ചേര്ത്ത് മിക്്സ് ചെയ്യണം. അതിനുശേഷം കറയുള്ള വസ്ത്രം ഇതില് മുക്കി വെയ്ക്കുക. കുറഞ്ഞത് 15 മിനിറ്റ് മുക്കി വെയ്ക്കണം. അതിനുശേഷം സാധാ വെള്ളത്തില് കഴുകി എടുക്കുക. വസ്ത്രത്തിലെ കറ ഇല്ലാതാകും.
ഹൈഡ്രജന് പെറോക്സൈഡ്
കാപ്പി, ചായ, രക്തക്കറ എന്നെിവയെല്ലാം അകറ്റാന് ഹൈഡ്രജന് പെറോക്സൈഡ് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. ഇതിനായി കുറച്ച് ഹൈഡ്രജന് പെറോക്സൈഡ് എടുത്ത് വസ്ത്രത്തിന്റെ ഏത് ഭാഗത്താണോ കറയായത്, ആ ഭാഗത്ത് നല്ലപോലെ പുരട്ടുക. ഒരു 15 മിനിറ്റ് കഴിയുമ്പോള് കഴുകി എടുക്കാവുന്നതാണ്. ഇത് കറ നീക്കം ചെയ്യും.
നാരങ്ങ നീര്
നാരങ്ങ നീരും ഉപ്പും ചേര്ത്ത് മികിസ് ചെയ്ത് അത് വസ്ത്രങ്ങളിലെ കറപിടിച്ച ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് വസ്ത്രങ്ങള്ക്ക് നല്ലമണം നല്കാനും, അതുപോലെ, വസ്ത്രങ്ങളിലെ കറകള് അകറ്റാനും സഹായിക്കുന്നതാണ്.
മറ്റു മാര്ഗ്ഗങ്ങള്
ഇന്ന് മാര്ക്കറ്റില് കറകള് നീക്കം ചെയ്യാന് ശേഷിയുള്ള ഡിന്റര്ജന്റുകള് ലഭ്യമാണ്. ഇവ കറപുരണ്ട ഭാഗത്ത് പുരട്ടി കഴുകി എടുക്കുന്നത് കറ കളയാന് സഹായിക്കും. അതുപോലെ, വെള്ളത്തില് ബ്ലീച്ച് മിക്സ് ചെയ്ത് അതില് വസ്ത്രങ്ങള് മുക്കി വെച്ചാല് കറ അകലുന്നതാണ്. ബ്ലാച്ച് ഉപയോഗിക്കുമ്പോള് നിറമുള്ള വസ്ത്രങ്ങള് ഉപയോഗിച്ചാല് നിറം പോകും. അതിനാല്, വെള്ള വസ്ത്രങ്ങള് മാത്രം ഉപയോഗിക്കുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
