Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
അടുക്കളയിലെ ദുര്‍ഗന്ധമകറ്റി ക്ലീന്‍ ആക്കും അടുക്കള വിദ്യകള്‍
പലപ്പോഴും അടുക്കള കൈകാര്യം ചെയ്യുന്നവരെ വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അടുക്കളയിലെ കബോര്‍ഡുകള്‍ വൃത്തിയില്ലാതെ വരുന്നത്. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും ഇതിനെ ക്ലീന്‍ ആക്കുക എന്നത് പലര്‍ക്കും തലവേദന തന്നെയാണ്. എന്നാല്‍ ഇനി അടുക്കള വൃത്തിയാക്കുന്നതിനും അഴുക്കും കരിയും എണ്ണയും എല്ലാം കളയുന്നതിന് വേണ്ടി ചില പൊടിക്കൈകള്‍ നോക്കാം.
പലപ്പോഴും അടുക്കളയേക്കാള്‍ വൃത്തികേടായിരിക്കുന്നത് കബോര്‍ഡുകളാണ്. ഇത് വൃത്തിയാക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഒരു വീടിന്റെ വൃത്തി മനസ്സിലാക്കാന്‍ അതിന്റെ അടുക്കള ധാരാളമാണ്. എന്നാല്‍ ഇനി നമുക്ക് കെമിക്കലുകള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ വീട്ടിലെ ചില പൊടിക്കൈകളിലൂടെ അടുക്കള നല്ല ക്ലീന്‍ ആക്കി സൂക്ഷിക്കാം.

വിനാഗിരിയും വെള്ളവും പരിഹാരം
ഒരു സ്പ്രേ ബോട്ടിലില്‍ തുല്യ ഭാഗങ്ങളില്‍ വിനാഗിരിയും വെള്ളവും കലര്‍ത്താം. അതിന് ശേഷം ഇത് കബോര്‍ഡിന് മുകളില്‍ തളിക്കാം. ഈ പരിഹാരം അലമാരയുടെ പ്രതലങ്ങളില്‍ നിന്ന് കൊഴുപ്പും അഴുക്കും ഫലപ്രദമായി നീക്കംചെയ്യുന്നു. വിനാഗിരിയുടെ അസിഡിറ്റി സ്വഭാവം പോവാത്ത കറകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു, അലമാരകള്‍ വൃത്തിയുള്ളതും പുതുമയുള്ളതുമായി നിലനിര്‍ത്തുന്നു.
ബേക്കിംഗ് സോഡ പേസ്റ്റ്
ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ശേഷം ഇത് അലമാരയിലെ കറകളുള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം. പിന്നീട് മൃദുവായ തുണി അല്ലെങ്കില്‍ സ്പോഞ്ച് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം. അത് ചെയ്യുമ്പോള്‍ അഞ്ച് പത്ത് മിനിറ്റ് കഴിഞ്ഞ് ചെയ്യുന്നതാണ് നല്ലത്. ഇത് കബോര്‍ഡിലെ പ്രതലങ്ങളില്‍ പോറലുകളില്ലാതെ അഴുക്ക് മാറ്റുന്നു.
നാരങ്ങ നീര് ക്ലീനര്‍
മറ്റൊരു മികച്ച പ്രകൃതിദത്ത ക്ലീനറാണ് നാരങ്ങ നീര്. ഇതിന്റെ അസിഡിറ്റി ഒരു മനോഹരമായ സുഗന്ധവും നിങ്ങള്‍ക്ക് നല്കുന്നു. ഏത് ഇളകാത്ത കറയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ചെറുനാരങ്ങ നീര്. ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി അലമാരയുടെ പ്രതലങ്ങള്‍ തുടച്ച് വൃത്തിയാക്കാന്‍ ഉപയോഗിക്കുക. ഇത് സ്ഥിരമായി ചെയ്താലും ഒരു ദോഷവും വരില്ല.
വെളിച്ചെണ്ണ പോളിഷ്
വൃത്തിയാക്കിയ ശേഷം തടി അലമാരകള്‍ വെളിച്ചെണ്ണ ഉപയോഗിച്ച് പോളിഷ് ചെയ്യാവുന്നതാണ്. ഇതിനായി ഒരു തുണിയില്‍ ചെറിയ അളവില്‍ വെളിച്ചെണ്ണ എടുത്ത് ഇത് കബോര്‍ഡില്‍ നല്ലതുപോലെ തടവുക. ഇത് കബോര്‍ഡിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഭാവിയിലെ പാടുകള്‍ക്കെതിരെ ഒരു സംരക്ഷിത പാളിയും നല്കുന്നു.
മഞ്ഞള്‍ കറ നീക്കം ചെയ്യാന്‍
പലപ്പോഴും മഞ്ഞളിന്റെ കറ ഒരു വലിയ വെല്ലുവിളി തന്നെയാണ്. അതിനെ പ്രതിരോധിക്കുക എന്നതാണ് പെടാപാടും. എന്നാല്‍ മഞ്ഞള്‍ പാടുകള്‍ക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും കലര്‍ന്ന മിശ്രിതം ഉപയോഗിക്കുക. ഇത് കറയില്‍ പുരട്ടുക. പത്ത് മിനിറ്റിന് ശേഷം ഇത് സ്ക്രബ്ബ് ചെയ്ത് കളയാവുന്നതാണ്. ഇത് മഞ്ഞള്കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇവയെല്ലാം തന്നെ വീട്ടില്‍ എളുപ്പത്തില്‍ പ്രകൃതിദത്തമായി ഉപയോഗിക്കാവുന്നതാണ്. ഇത് കെമിക്കല്‍ ഫ്രീ ആയതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല.



Click it and Unblock the Notifications
