Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വാട്ടര്‍ ബോട്ടില്‍ ക്ലീനാക്കാന് എളുപ്പമാര്‍ഗ്ഗം വീട്ടിലുണ്ട്
പലരും പലപ്പോഴും കഷ്ടപ്പെടുന്ന ഒരു കാര്യമാണ് വാട്ടര്ബോട്ടിലിനുള്ളിലെ അഴുക്ക് കളയുക എന്നത്. എത്രയൊക്കെ ശ്രമിച്ചാലും ചില അഴുക്കുകള്‍ മായാതെ അതിനടിയില്‍ തന്നെ നില്ക്കുന്നു. വീണ്ടും വീണ്ടും അതില്‍ തന്നെ വെള്ളം കുടിക്കുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എപ്പോഴും വാട്ടര്‍ ബോട്ടില്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് അനിവാര്യമായ കാര്യമാണ്. എന്നാല്‍ കൈയ്യെത്തുകയും ഇല്ല എന്നത് കൊണ്ട് പലരും പഴയ വാട്ടര്‍ബോട്ടില്‍ കളഞ്ഞ് പുതിയതിലേക്ക് മാറുന്നു.
കാരണം നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ വൃത്തിയായി സൂക്ഷിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കഠിനമായ കറകളും അഴുക്കും പാടുകളും പലപ്പോഴും ഒരു വെല്ലുവിളിയായിരിക്കാം. എന്നാല്‍ അവയെ നേരിടാന്‍ ലളിതമായ വഴികളുണ്ട്. പതിവായി വൃത്തിയാക്കുന്നത് ശുചിത്വം ഉറപ്പാക്കുക മാത്രമല്ല നിങ്ങളുടെ കുപ്പിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനായി എന്തൊക്കെ വഴികളുണ്ട് എന്ന് നമുക്ക് നോക്കാം.

ബേക്കിംഗ് സോഡയും വിനാഗിരിയും
ബേക്കിംഗ് സോഡ വിനാഗിരിയുമായി കലര്‍ത്തി ശക്തമായ ക്ലീനിംഗ് മിശ്രിതം ഉണ്ടാക്കുക.ഇവ രണ്ടും ചേരുമ്പോള്‍ ഉണ്ടാവുന്ന ലായനി കഠിനമായ പാടുകള്‍, കറകള്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ഇത് നിങ്ങളുടെ കുപ്പിയിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
നാരങ്ങ നീര്
ഫലപ്രദമായ മറ്റൊരു ക്ലീനറാണ് നാരങ്ങ നീര്. ഇതിന്റെ സ്വാഭാവിക അസിഡിറ്റി കറകളും ദുര്‍ഗന്ധവും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കുപ്പിയിലേക്ക് അല്പം നാരങ്ങ നീര് ഒഴിക്കുക, കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി കുലുക്കുക. കഴുകുന്നതിനുമുമ്പ് ഏകദേശം ഒരു മണിക്കൂര്‍ വെക്കേണ്ടതാണ്. അതിന് ശേഷം കഴുകിക്കളഞ്ഞാല്‍ നിങ്ങളുടെ കുപ്പി ക്ലീന്‍ ആവും.
ഉപ്പും ഐസും ഉപയോഗിക്കുക
ഇടുങ്ങിയ വായയുള്ള കുപ്പികള്‍ക്ക് ഉപ്പും ഐസ് ക്യൂബുകളും ഉപയോഗിക്കുക. രണ്ടും കുപ്പിയിലേക്ക് ചേര്‍ത്ത് ശക്തിയായി കുലുക്കുക. ഐസ്, ഉപ്പ് എന്നിവയില്‍ നിന്നുള്ള ഘര്‍ഷണം, ഉപരിതലത്തില്‍ പോറല്‍ ഏല്ക്കാതെ, മാറാത്ത പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇതാകട്ടെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. എന്ന് മാത്രമല്ല അത് നിങ്ങളുടെ കുപ്പിയുടെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.
സ്ഥിരമായി ചെയ്യേണ്ട കാര്യങ്ങള്‍
സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് ദിവസവും നിങ്ങളുടെ കുപ്പി കഴുകുന്നത് വഴി കറ ഉണ്ടാവുന്ന പ്രതിസന്ധിയെ ഇല്ലാതാക്കാം. കൂടാതെ കുപ്പിയുടെ ഉള്ളിലെ എല്ലാ ഭാഗങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി വാട്ടര്‍ ബോട്ടിലില്‍ ഉള്ള കറകളില്‍ നിന്നും പാടുകളില്‍ നിന്നും പരിഹാരം കാണാം. ഇത് എല്ലാ ദിവസവും ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു.



Click it and Unblock the Notifications
