Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഇലക്കറികളിലെ മണ്ണും ചുവയും അകറ്റാം; വിഷമുക്തമാക്കാനും വിനാഗിരി
പലപ്പോഴും ഇലക്കറികളില്‍ ഉണ്ടാവുന്ന മണ്ണും അഴുക്കും ചുവയും എല്ലാം വൃത്തിയാക്കാന്‍ എടുക്കുന്ന പാട് നിസ്സാരമല്ല. പലപ്പോഴും അതിനെ പലരും കഷ്ടപ്പെട്ടാണ് വൃത്തിയാക്കി എടുക്കുന്നത്. ആരോഗ്യ ഗുണങ്ങളുടെ കാര്യം ആലോചിക്കുമ്പോള്‍ ഇത് വാങ്ങാതിരിക്കാന്‍ തോന്നുകയും ഇല്ല. അത്രയധികം മികച്ചതാണ് ഓരോ ഇലക്കറിയും. നമ്മുടെ ആയുസ്സിനെ തന്നെ നീട്ടാന്‍ തക്ക ഗുണങ്ങള്‍ ഇലക്കറികളില്‍ ഉണ്ട്. എന്നാല്‍ ഇവ എപ്രകാരം വൃത്തിയാക്കാം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഇലക്കറികള്‍ പല ഭക്ഷണക്രമങ്ങളിലും പ്രധാന ഘടകമാണ്, അവശ്യ പോഷകങ്ങളും വിറ്റാമിനുകളും വാഗ്ദാനം ചെയ്യുന്നു എന്നതില്‍ സംശയം വേണ്ട. എന്നിരുന്നാലും, അവയ്ക്ക് അഴുക്കും ബാക്ടീരിയയും സംഭരിക്കാന്‍ കഴിയും. കീടനാശിനികളും മണ്ണും ചുവയും എല്ലാം ഇല്ലാതാക്കി ആരോഗ്യത്തോടെ വൃത്തിയാക്കി കഴിക്കുന്നതിന് വേണ്ടി ഇനി ഒരു എളുപ്പവഴിയുണ്ട്. അതിന് നമുക്ക് വിനാഗിരി ഉപയോഗിക്കാവുന്നതാണ്.

എന്തിനാണ് വിനാഗിരി ഉപയോഗിക്കുന്നത്?
വിനാഗിരി ഒരു പ്രകൃതിദത്ത അണുനാശിനിയാണ്. ഇലക്കറികളില്‍ നിന്ന് ബാക്ടീരിയകളെയും കീടനാശിനികളെയും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഈ രീതി ലളിതവും ചെലവ് കുറഞ്ഞതുമാണ്, ഇത് എല്ലാവര്ക്കും ലഭിക്കുന്നതുമായതിനാല്‍ അധിക ചിലവില്ലാതെ പാര്‍ശ്വഫലങ്ങളില്ലാതെ നിങ്ങള്‍ക്ക് വിനാഗിരി ഉപയോഗിച്ച് ഇലക്കറികള്‍ ക്ലീന്‍ ആക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നില്ല.
എപ്രകാരം ചെയ്യണം?
ഒരു വലിയ പാത്രത്തില്‍ വെള്ളം നിറയ്ക്കണം. അതിന് ശേഷം ഓരോ മൂന്ന് കപ്പ് വെള്ളത്തിനും ഒരു കപ്പ് വിനാഗിരി എന്ന അളവില്‍ ചേര്‍ക്കുക. ഈ മിശ്രിതത്തില്‍ ഇലക്കറികള്‍ മുക്കുക. അവ 10 മുതല്‍ 15 മിനിറ്റ് വരെ കുതിര്‍ക്കാന്‍ അനുവദിക്കുക. അതിന്ശേഷം ഇത് എടുത്ത് മാറ്റേണ്ടതാണ്. ഇത് വഴി ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന എല്ല മാലിന്യങ്ങളേയും നമുക്ക് നീക്കം ചെയ്യാന്‍ സാധിക്കും.
കഴുകിക്കളയുക, ഉണക്കുക
കുതിര്‍ത്തതിനുശേഷം, തണുത്ത ഒഴുകുന്ന വെള്ളത്തിനടിയില്‍ പച്ചിലകള്‍ നന്നായി കഴുകുക. ഈ ഘട്ടം വിനാഗിരിയുടെ ശേഷിക്കുന്ന രുചിയും അവശിഷ്ടങ്ങളും നീക്കംചെയ്യുന്നു. ഒടുവില്‍, സാലഡ് സ്പിന്നര്‍ അല്ലെങ്കില്‍ വൃത്തിയുള്ള ടവല്‍ ഉപയോഗിച്ച് ഇവ ഉണക്കിയെടുക്കാവുന്നതാണ്.അല്ലെങ്കില്‍ സ്വാഭാവികമായ രീതിയില്‍ തന്നെ ഉണക്കാവുന്നതാണ്.
ഗുണങ്ങള്‍
ഈ രീതിയില്‍ ഇലക്കറികള്‍ വൃത്തിയാക്കുന്നത് ഇവയെ ശുദ്ധീകരിക്കുക മാത്രമല്ല ഇലക്കറികള്‍ ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കുന്നതിനും സാധിക്കുന്നു. ദോഷകരമായ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിലൂടെ, നിങ്ങള്‍ സുരക്ഷിതമായ ഉപഭോഗവും പുതിയ ഉല്‍പ്പന്നങ്ങളും ഉറപ്പാക്കുന്നു. നിങ്ങളുടെ ദിനചര്യയില്‍ ഈ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അധികം പരിശ്രമിക്കാതെ തന്നെ നിങ്ങളുടെ ഭക്ഷണത്തിന്റെ സുരക്ഷയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കാന്‍ കഴിയും.



Click it and Unblock the Notifications
