Latest Updates
-
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
കാളിപൂജ 2026: നിശിത കാലം കൃത്യമായി അറിയാം; പൂജയ്ക്കും ആഘോഷങ്ങൾക്കും ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ദീപാവലിയിലെ സർവാർഥ സിദ്ധി യോഗം: അബദ്ധങ്ങൾ ഒഴിവാക്കാം, ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ ഇതാ -
നവംബർ 12-ന് ചൊവ്വയുടെ രാശിമാറ്റം: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം -
ദീപാവലിയിലെ ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും, അറിയേണ്ടതെല്ലാം -
ലക്ഷ്മി പൂജ: ആഘോഷങ്ങൾക്കിടയിൽ സുരക്ഷയും കരുതലും മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി രാശിഫലം 2026: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, നിങ്ങളുടെ രാശി ഇതിലുണ്ടോ? -
ദീപാവലി ദിനത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്നത്തെ ഭാഗ്യനിറവും നമ്പറും ഇതാ! -
ദീപാവലി തലേന്ന് 12 രാശിക്കാർക്കും ശ്രദ്ധിക്കാൻ എന്തൊക്കെ? സാമ്പത്തികം, ജോലി, പ്രണയം - അറിയേണ്ടതെല്ലാം -
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ!
ചെമ്പ് പാത്രം സ്വര്‍ണം പോലെ വെട്ടിത്തിളങ്ങും, നാരങ്ങ നീരും ഉപ്പും ധാരാളം
ചെമ്പ് പാത്രങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. നമ്മുടെ വീടുകളിലും ചെമ്പ് പാത്രം ധാരാളമായി ഉപയോഗിക്കുന്നവരുണ്ടായിരിക്കും. എന്നാല്‍ പലരും ഇത് ഒഴിവാക്കുന്നതിനുള്ള പ്രധാന കാരണം ചെമ്പ് പാത്രത്തിന്റെ നിറം മങ്ങുന്നതാണ്. എന്തൊക്കെ ചെയ്താലും പലപ്പോഴും ചെമ്പ് പാത്രം കറുത്തിരിക്കുന്നു. പല പൊടിക്കൈകളും പരീക്ഷിച്ച് മടുത്തവരെങ്കില് അവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ ഇനി താമസം വേണ്ട.
പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് തന്നെ നമുക്ക് ചെമ്പ് പാത്രം നല്ല സ്വര്‍ണം പോലെ തിളക്കമുള്ളതാക്കി മാറ്റാം. അതിനായി അല്പം നാരങ്ങ നീരും ഉപ്പും മാത്രം മതി. ഇത് എളുപ്പമാണ് എന്ന് മാത്രമല്ല വളരെയധികം ചെലവ് കുറഞ്ഞ ഒരു പരിഹാരം കൂടിയാണ്. പല വീടുകളിലും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ് ഈ പരിഹാരം എന്നതാണ് ഇതിന്റെ പ്രത്യേകത. എങ്ങനെ നാരങ്ങ നീരും ഉപ്പും ചേര്‍ത്ത് ചെമ്പ് പാത്രത്തിന് നിറം നല്കുന്നു എന്ന് നോക്കാം.

ആവശ്യമായ വസ്തുക്കള്‍
ചെമ്പ് സ്വാഭാവികമായി വൃത്തിയാക്കാന്‍, ഒരു നാരങ്ങയും കുറച്ച് ഉപ്പും എടുക്കുക. ഈ വസ്തുക്കള്‍ സാധാരണയായി മിക്ക അടുക്കളകളിലും ലഭ്യമാണ്, ഇത് വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് തയ്യാറാക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. കാരണം നാരങ്ങയുടെ അസിഡിറ്റിയും ഉപ്പിന്റെ ഉരച്ചിലിന്റെ സ്വഭാവവും കൂടിച്ചേര്‍ന്ന് മങ്ങിയ പാത്രങ്ങള്‍ സ്വര്ണനിറമാക്കുന്നു. അത്രയധികം മാറ്റം നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ കാണാന്‍ സാധിക്കുന്നു.
ചെയ്യേണ്ടത് എപ്രകാരം?
ഇതിന് വേണ്ടി ആദ്യം നാരങ്ങ പകുതിയാക്കി മുറിക്കണം. പിന്നീട് അതിലേക്ക് അല്പം ഉപ്പ് വിതറുക. ഉപ്പിട്ട നാരങ്ങ നേരിട്ട് മങ്ങിയ ചെമ്പ് പ്രതലത്തില്‍ തടവുക. മിശ്രിതം എല്ലാ ഭാഗങ്ങളും തുല്യമായി തേച്ച് പിടിപ്പിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് പാത്രത്തില്‍ ഉരക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് കറ ഇളകുന്നത് പോലെ മനസ്സിലാക്കാന്‍ സാധിക്കും. മുഴുവന്‍ പ്രതലവും വൃത്തിയായി കാണപ്പെടുന്നതുവരെ ഈ പ്രക്രിയ തുടരുക. ആവശ്യമെങ്കില്‍, വൃത്തിയാക്കല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അല്പം ഉപ്പു കൂടി ചേര്‍ക്കാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ മതി നിങ്ങളുടെ പാത്രങ്ങളെല്ലാം തന്നെ വെട്ടിത്തിളങ്ങും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കഴുകലും ഉണക്കലും
വൃത്തിയാക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ചെമ്പ് പാത്രം നല്ലതുപോലെ നന്നായി കഴുകുക. ഈ ഘട്ടം ബാക്കിയുള്ള നാരങ്ങാനീരും ഉപ്പും നീക്കം ചെയ്യും. കഴുകിയ ശേഷം, വെള്ളം പറ്റിപ്പിടിക്കാതിരിക്കാന്‍ മൃദുവായ തുണി ഉപയോഗിച്ച് പാത്രം നല്ലതുപോലെ തുടക്കേണ്ടതാണ്. ഇത് പരിസ്ഥിതി സൗഹാര്ദ്ദമായത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. മാത്രമല്ല ഇത് പാത്രത്തിനും കൈകള്‍ക്കും വളരെയധികം സുരക്ഷിതമാണ് എന്നതില്‍ സംശയം വേണ്ട. നാരങ്ങ, ഉപ്പ് തുടങ്ങിയ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നത് ഫലപ്രദമായി വൃത്തിയാക്കുക മാത്രമല്ല, കാലക്രമേണ നിങ്ങളുടെ ചെമ്പ് വസ്തുക്കളുടെ ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു.
മറ്റ് മാര്‍ഗ്ഗങ്ങള്‍
പാത്രം വൃത്തിയാക്കുന്നതിന് വേണ്ടി മറ്റ് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളും നമുക്ക് നോക്കാവുന്നതാണ്. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരിയില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് ഒരു മിശ്രിതം ഉണ്ടാക്കുക. ഈ ലായനി ചെമ്പ് പാത്രത്തില്‍ പുരട്ടി കുറച്ച് മിനിറ്റ് വയ്ക്കുക, തുടര്‍ന്ന് മൃദുവായ തുണി ഉപയോഗിച്ച് തുടച്ചെടുക്കണം. ഈ രീതി വൃത്തിയാക്കുക മാത്രമല്ല, ചെമ്പിന് തിളക്കം നല്‍കുകയും ചെയ്യുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിനാഗിരിയും ഉപ്പും പേസ്റ്റ് രൂപത്തിലാക്കി പാത്രത്തില്‍ പുരട്ടാവുന്നതാണ്. പിന്നീട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകണം.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഒരു വൈവിധ്യമാര്‍ന്ന ഒരു പരിഹാരമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ഇത് ചെമ്പിലും നന്നായി പ്രവര്‍ത്തിക്കുന്നു. ബേക്കിംഗ് സോഡ നാരങ്ങാനീരിലോ വെള്ളത്തിലോ കലര്‍ത്തി ഒരു പേസ്റ്റ് പരുവത്തിലാക്കുക. പിന്നീട് ഈ പേസ്റ്റ് ചെമ്പ് പ്രതലത്തില്‍ പുരട്ടി കുറച്ച് മിനിറ്റ് വച്ച ശേഷം കഴുകിക്കളയുക. ഇത് പാത്രം വൃത്തിയാക്കുക മാത്രമല്ല, അതിന്റെ സ്വാഭാവിക തിളക്കം തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
