Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചപ്പാത്തി മാവ് കൈയ്യില് ഒട്ടിപ്പിടിക്കുന്നോ, ഇനി പെട്ടെന്നുണ്ട് പരിഹാരം
ചപ്പാത്തിയ്ക്കും പൂരിയ്ക്കും മാവ് കുഴയ്ക്കുമ്പോള് പലരും പരിഭവം പറയുന്ന ഒരു കാര്യമാണ് മാവ് കൈയ്യില് ഒട്ടിപ്പിടിക്കുന്നു എന്ന്. എന്നാല് അത് എത്രത്തോളം നിങ്ങളുടെ പരിശ്രമഫലമായി ഇല്ലാതാക്കാം എന്നത് പലപ്പോഴും വെല്ലുവിളി തന്നെയാണ്. മാവ് ഉപയോഗിച്ചുണ്ടാക്കുന്ന പല ഭക്ഷണങ്ങളുടെ കാര്യത്തിലും ഇത്തരം പ്രശ്നങ്ങള് പലരും അനുഭവിക്കുന്നു. എന്നാല് ഇനി ഈ പ്രശ്നത്തെ നമുക്ക് വളരെ ഫലപ്രദമായ രീതിയില് ഇല്ലാതാക്കാം. ഇനി വിരലുകളില് മാവ് ഒട്ടിപ്പിടിക്കാതെ നല്ല രീതിയില് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം.
അതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ വീട്ടു പരിഹാരം ഉണ്ട് എന്ന് നമുക്ക് നോക്കാം. പലപ്പോഴും മാവ് കൈകളിലും വിരലിലും പാത്രത്തിലും എല്ലാം പറ്റിപ്പിടിക്കുന്നത് കാണുമ്പോള് തന്നെ നമുക്ക് ദേഷ്യം വരും. എന്നാല് ഈ പ്രശ്നത്തെ വളരെ നിസ്സാരമായി നമുക്ക് പരിഹരിക്കാം. അതും വെറും അഞ്ച് മാര്ഗ്ഗങ്ങളിലൂടെ. എങ്ങനെയെന്ന് നോക്കാം.

എണ്ണ പ്രയോഗിക്കാം
ആദ്യത്തെ പരിഹാരം എന്ന് പറയുന്നത് പലപ്പോഴും കൈകളില് അല്പം എണ്ണ പുരട്ടുക എന്നതാണ്. മാവ് ഉപയോഗിക്കുമ്പോള് ആദ്യം തന്നെ കൈയ്യില് അല്പം വെജിറ്റബിള് ഓയില് പുരട്ടുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് മാവ് കൈയ്യില് ഒട്ടിപ്പിടിക്കുന്നത് തടയുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് കൈയ്യില് പറ്റിപ്പിടിച്ചിരിക്കുന്ന മാവിനെ നീക്കം ചെയ്യുന്നതിനും സഹായിക്കും. മാത്രമല്ല ഇത് മാവിന് രുചി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള് ചെയ്യുന്നത് വഴി നിങ്ങള്ക്ക് പെട്ടെന്ന് ചപ്പാത്തി കുഴച്ചെടുക്കാന് സാധിക്കും.
പൊടി ഉപയോഗിക്കാം
മാവ് കുഴക്കുമ്പോള് കൈകളില് പറ്റിപ്പിടിക്കാതിരിക്കാന് അല്പം പൊടി ആദ്യം കൈകളില് വിതറുക. ശേഷം മാവ് കുഴച്ച് തുടങ്ങുമ്പോഴും അല്പം വിതറണം. ഇത് കൈകളില് മാവ് ഒട്ടിപ്പിടിക്കാതിരിക്കാന് സഹായിക്കുന്നു. മാത്രമല്ല അമിതമായ ഈര്പ്പത്തെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ കൈകളില് നിന്ന് പതിയേ മാവ് അടര്ന്ന് പോവുന്നതിനും ഇത് സഹായിക്കും. നിങ്ങളുടെ മാവ് വളരെയധികം സോഫ്റ്റ് ആവുകയും ചെയ്യുന്നു ഇത് വഴി.
തണുത്ത വെള്ളം
കൈകളില് നിന്ന് അല്ലെങ്കില് വിരലില് നിന്ന് മാവ് അടര്ന്ന് പോവുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കില് അതിന് പരിഹാരം കാണാന് മാവ് കുഴക്കുമ്പോള് വേഗം തന്നെ തണുത്ത വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ഗ്ലൂറ്റന് സജീവമാക്കുകയും മാവ് കൂടുതല് ഒട്ടിപ്പിടിക്കുന്നതിനെ പരിഹരിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല മാവ് കുഴച്ച് കഴിഞ്ഞ് കൈകള് വൃത്തിയാക്കുന്നതിന് വേണ്ടി നല്ല തണുത്ത വെള്ളത്തില് കൈകള് കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ കൈകളിലെ മാവ് പെട്ടെന്ന് അടര്ന്ന് പോരുന്നതിന് സഹായിക്കും.
പഞ്ചസാര
പഞ്ചസാര സ്ക്രബ്ബ് ചെയ്യുന്നത് വഴിയും ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാന് സാധിക്കുന്നു. അതിനായി അല്പം പഞ്ചസാരയോ അല്ലെങ്കില് ഉപ്പോ ഉപയോഗിക്കാം. ഇത് കൈകളിലും വിരലിലും പറ്റിപ്പിടിച്ചിരിക്കുന്ന മാവിനെ ഇല്ലാതാക്കുന്നു. ഇത്ചര്മ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല വേണമെങ്കില് മാവിനെ സോഫ്റ്റാക്കുന്നതിന് ഇവ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.
ഉണങ്ങിയ മാവ്
ചര്മ്മത്തില് പറ്റിപ്പിടിച്ച മാവം ഉണങ്ങിയ അവസ്ഥയിലാണെങ്കില് അത് വളരെ എളുപ്പത്തില് വേര്പെടുത്താന് സാധിക്കുന്നു. ഇത് ചെറുതായി കട്ടിയായി മാറിയാല് നിങ്ങള്ക്ക് കൈകള് ഒരുമിച്ച് തടവുന്നത് വഴി ഈ മാവ് അടര്ന്ന് പോരുന്നു. പലപ്പോഴും അല്പം ക്ഷമയോടെ കാത്തിരുന്നാല് ഈ ്പ്രശ്നത്തെ നിസ്സാരമായി നമുക്ക് പരിഹരിക്കാം. മാവ് നീക്കം ചെയ്യാന് വളരെ ബുദ്ധിമുട്ടാകുന്നതിനുമുമ്പ് വൃത്തിയാക്കണം എന്നതാണ് പ്രധാന കാര്യം. അല്ലെങ്കില് പിന്നെ ആകെ വൃത്തികേടാവും കൈകള്. ഈ പൊടിക്കൈകള് നിങ്ങളുടെ അടുക്കളയിലെ കാര്യക്ഷമത വര്ദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ പാചകം മികവുറ്റതാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
