Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തൊട്ടാലൊഴുകുന്ന എണ്ണമയം പോലും നിമിഷ നേരത്തില് ഇല്ലാതാക്കും പൊടിക്കൈ
പലപ്പോഴും അടുക്കളയില് പാത്രങ്ങള് കൈകാര്യം ചെയ്യുന്നവരുടെ വിട്ടുമാറാത്ത തലവേദനകളില് ഒന്നാണ് എണ്ണമയമുള്ള പാത്രങ്ങള്. എത്രയൊക്കെ തുടച്ചാലും വൃത്തിയാക്കിയാലും എണ്ണമയം മാറാതെ നില്ക്കുന്നത് പലരിലും ആശങ്കയുണ്ടാക്കുന്നു. ഇത്തരം പാത്രങ്ങള് കൈകാര്യം ചെയ്യുന്നത് തന്നെ ഒരു തലവേദനയാണ്. പലപ്പോഴും നമ്മള് അതിന് വേണ്ടി സമയം കണ്ടെത്തേണ്ടതായി വരുന്നു. അത് മാത്രമല്ല ഇത് പാറ്റ, ഉറുമ്പ്, പല്ലി പോലുള്ളവയെ വിളിച്ച് വരുത്തുകയും ചെയ്യുന്നു. എന്നാല് ഇനി ഈ പ്രശ്നത്തിന് വീട്ടില് തന്നെ പരിഹാരം കാണാവുന്നതാണ്.
പലപ്പോഴും ലളിതമായ പരിഹാരങ്ങളിലൂടെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാന് സാധിക്കും. അതിനായി പ്രകൃതിദത്തമായ മാര്ഗ്ഗങ്ങള് തന്നെ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലരും കഠിനമായ രാസവസ്തുക്കള് ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല. എന്നാല് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. പക്ഷേ ഇനി ഒട്ടും സമയം കളയാതെ തന്നെ നമുക്ക് എണ്ണമയത്തെ പാത്രത്തില് നിന്ന് തുടച്ച് മാറ്റാവുന്നതാണ്. കൂടുതല് അറിയാന് വായിക്കൂ.

നാരങ്ങ
അസിഡിറ്റി ഗുണങ്ങള്ക്ക് പേരുകേട്ട ഒരു സാധാരണ അടുക്കള ഉല്പ്പന്നമാണ് നാരങ്ങ. എണ്ണമയമുള്ള പാത്രങ്ങള് വൃത്തിയാക്കാന്, ഒരു നാരങ്ങ രണ്ടായി മുറിച്ച് നേരിട്ട് ഉപരിതലത്തില് തടവുക. സിട്രിക് ആസിഡ് ഗ്രീസ് ഫലപ്രദമായി തകര്ക്കാന് സഹായിക്കുന്നു. മാത്രമല്ല ഇത് പാത്രത്തിലെ ഏത് ഇളകാത്ത കറയേയും ഇളക്കി മാറ്റുകയും പാത്രങ്ങള് നല്ല തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നാരങ്ങ നീര് ഉപയോഗിക്കുന്നത് എണ്ണ മിഴുക്കിനെ പൂര്ണമായും ഇല്ലാതാക്കുന്നതിനും മികച്ചതാണ്.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ മറ്റൊരു ഉപയോഗപ്രദമായ ചേരുവയാണ്. പ്ലേറ്റില് കുറച്ച് വിതറി നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് ഉരയ്ക്കുക. ഇതിന്റെ ഉരച്ചിലിന്റെ സ്വഭാവം കഠിനമായ എണ്ണ കറ നീക്കം ചെയ്യാന് സഹായിക്കുന്നു. മാത്രമല്ല പാത്രങ്ങളില് പറ്റിപ്പിടിച്ചിരിക്കുന്ന കരിയും അഴുക്കും നീക്കം ചെയ്യുന്നതിനും മികച്ചതാണ് ബേക്കിംഗ് സോഡ. പാത്രങ്ങള് നല്ല വെള്ളി പോലെ തിളങ്ങുന്നതിനും ബേക്കിംഗ് സോഡ കാരണമാകുന്നു. സ്ഥിരമായി ഉപയോഗിക്കുന്നതും നിങ്ങള്ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഉണ്ടാക്കുന്നില്ല.
വിനാഗിരി
വെളുത്ത വിനാഗിരി പാത്രങ്ങള് വൃത്തിയാക്കാന് മികച്ചതാണ്. ഇത് പാര്ശ്വഫലങ്ങളുണ്ടാക്കാത്തതിനാല് ആരോഗ്യത്തിനും മികച്ചതാണ്. പാത്രത്തിലെ എണ്ണമയം ഇല്ലാതാക്കുന്നതിന് വേണ്ടി തുല്യ അളവില് വിനാഗിരിയും വെള്ളവും കലര്ത്തി, പ്ലേറ്റുകള് കുറച്ച് മിനിറ്റ് മുക്കിവയ്ക്കുക. തിളക്കം തിരിച്ചുവരുന്നത് നിങ്ങള്ക്ക് സ്വന്തം കണ്ണുകള് കൊണ്ട് കാണാന് സാധിക്കും. എത്ര ഇളകാത്ത അഴുക്കും കരിയും ഇത് വഴി ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല ഇത് എണ്ണമയം എത്ര കഠിനമെങ്കിലും അതിനെ കളയുകയും ചെയ്യുന്നു.
ഉപ്പ് സ്ക്രബ്
ഉപ്പ് മൃദുവായ ഒരു സ്ക്രബ്ബറായി പ്രവര്ത്തിക്കുന്നു. പ്ലേറ്റില് ഉപ്പ് വിതറി നനഞ്ഞ തുണി ഉപയോഗിച്ച് വൃത്താകൃതിയില് തടവുക. ഈ രീതി എണ്ണയുടെ അവശിഷ്ടങ്ങള് നീക്കം ചെയ്യാന് സഹായിക്കുന്നു. ഇത് പാത്രത്തിന് നല്ല തിളക്കം നല്കുന്നതിനും സഹായിക്കും. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് എത്ര ഉപയോഗിച്ചാലും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല.
ഗോതമ്പ് പൊടി
ഗോതമ്പ് പൊടിയോ മൈദയോ പ്രയോഗിക്കുന്നതും ഇത്തരത്തില് എണ്ണമയത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതിനായി ഇവയില് ഏതെങ്കിലും ഒന്ന് എണ്ണമയമുള്ള ഭാഗത്ത് കുറച്ച് വിതറുക, അല്പ്പനേരം വയ്ക്കുക, തുടര്ന്ന് ഒരു തുണി അല്ലെങ്കില് പേപ്പര് ടവല് ഉപയോഗിച്ച് തുടയ്ക്കുക. ഈ പ്രകൃതിദത്ത രീതികള് ഫലപ്രദം മാത്രമല്ല, പരിസ്ഥിതി സൗഹൃദവുമാണ്, ഇത് അടുക്കളയില് പാത്രങ്ങള് വൃത്തിയായി സൂക്ഷിക്കുന്നതിന് അനുയോജ്യമാണ് എന്നതില് സംശയം വേണ്ട.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
