Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
തൂവെള്ള പാലപ്പം, നാവിലിട്ടാല്‍ അലിഞ്ഞ് പോവും: ഉണ്ടാക്കുമ്പോള്‍ ഇത്രയും അറിയാം
പാലപ്പം നമ്മുടെയെല്ലാം വീട്ടിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പാലപ്പവും നല്ല സ്റ്റൂവും ബ്രേക്ക്ഫാസ്റ്റിന് ചേര്‍ക്കുന്നത് നിങ്ങളുടെ രുചിമുകുളങ്ങളെ ഉണര്‍ത്തും എന്നതാണ് സത്യം. എന്നാല്‍ പാലപ്പമുണ്ടാക്കി പാളിപ്പോവുന്നവര് നിരവധിയാണ്. പലപ്പോഴും പാലപ്പം ഉണ്ടാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പരമ്പരാഗതമായ ഒരു പ്രഭാത ഭക്ഷണമാണ് പാലപ്പം എന്നതിനേക്കാള്‍ അത് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ടത്.
ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് നല്ല രീതിയില്‍ പുളിപ്പിച്ച അരിമാവും തേങ്ങാപ്പാലും എല്ലാം ചേര്‍ത്ത് നല്ല സോഫ്റ്റായ നല്ല ഘടനയുള്ള പാലപ്പം തയ്യാറാക്കാം. അതും വീട്ടില്‍ തയ്യാറാക്കുന്നത് വഴി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. ഇനി സിംപിളായയി വീട്ടില്‍ തന്നെ മൃദുവായ പാലപ്പം ഉണ്ടാക്കുന്നതില്‍ നിങ്ങള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍ നോക്കാം.

അരി തിരഞ്ഞെടുക്കുമ്പോള്‍
അരിയുടെ ഗുണനിലവാരം വളരെയധികം ശ്രദ്ധിക്കണം. മികച്ച പാലപ്പം തയ്യാറാക്കുന്നതിന് വേണ്ടി എപ്പോഴും അസംസ്കൃത അരി തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മാവിന് ആവശ്യമായ സ്ഥിരതയും സൂക്ഷ്മതയും നല്കുന്നു. മൃദുവായ മാവിന്റെ രൂപത്തില്‍ അരയ്ക്കുന്നതിന് മുമ്പ് അരി ഏകദേശം 4 മുതല്‍ 6 മണിക്കൂര്‍ വരെ കുതിര്‍ക്കുന്നത് അത്യാവശ്യമാണ്.
പുളിപ്പിക്കുന്നത്
മാവ് പുളിപ്പിക്കുന്നത് വളരെ അത്യാവശ്യമായ അനിവാര്യമായ ഘട്ടം തന്നെയാണ്. ഇത് മാത്രമേ പാലപ്പത്തിന് നല്ല മൃദുത്വവും രുചിയും ലഭിക്കാന്‍ സഹായിക്കുന്നത്. അതിനായി മാവ് ശരിയായി പുളിപ്പിക്കേണ്ടതുണ്ട്. ഒരു മികച്ച പൊടിക്കൈ അതിനായി ഉപയോഗിക്കാവുന്നതാണ്. മാവില്‍ അല്പം വേവിച്ച അരിയോ യീസ്റ്റോ ചേര്‍ക്കുന്നത് വഴി നിങ്ങള്‍ക്ക് മാവ് പെട്ടെന്ന് പുളിക്കുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് തണുത്ത കാലാവസ്ഥയില്‍, സ്വാഭാവികമായി പുളിക്കുന്നതിന് കൂടുതല്‍ സമയമെടുക്കും.
തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത്
തേങ്ങാപ്പാലിന്റെ പുതുമ പാലപ്പത്തിന്റെ രുചിയെയും ഘടനയെയും ബാധിക്കുന്നു. ടിന്നിലടച്ച തേങ്ങാപ്പാല്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പുതുതായി ചിരകിയ തേങ്ങയില്‍ നിന്ന് എടുക്കുന്ന തേങ്ങാപ്പാല്‍ ഉപയോഗിക്കുന്നത് നല്ലതാണ്, കാരണം ഇത് സമ്പന്നമായ രുചിയും മണവും നല്കുന്നു. എന്നിരുന്നാലും, പുതിയ തേങ്ങാപ്പാല്‍ ലഭ്യമല്ലെങ്കില്‍, നേര്‍പ്പിച്ച ടിന്നിലടച്ച തേങ്ങാപ്പാല്‍ ഒരു പകരക്കാരനായി ഉപയോഗിക്കാം, പക്ഷേ രുചിയില്‍ നേരിയ മാറ്റം വരുന്നതിന് സാധ്യതയുണ്ട്.
പാന്‍ തിരഞ്ഞെടുക്കുമ്പോള്‍
പാലപ്പം പാകം ചെയ്യുന്നതിന് ഒരു പ്രത്യേക ചട്ടിയോ പാനോ ആവശ്യമാണ്, ഇതിനെ പലപ്പോഴും 'അപ്പച്ചട്ടി' തന്നെയാണ് ഏറ്റവും നല്ലത്. ഇത് വിഭവത്തിന്റെ സ്വഭാവരൂപവും ഘടനയും ലഭിക്കുന്നതിന് സഹായിക്കുന്നു. മാവ് പാന്‍ നന്നായി ചൂടാക്കി ശരിയായ താപനിലയില്‍ ചൂടാക്കേണ്ടത് അത്യാവശ്യമാണ്. മാവ് ചേര്‍ത്ത ഉടന്‍ പാന്‍ കറക്കുന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. അത് തുല്യമായി പരത്താന്‍ സഹായിക്കുന്നു, ഇത് നേര്‍ത്ത അരികുകളും കട്ടിയുള്ള മധ്യഭാഗവും ഉള്ളതാക്കി പാലപ്പം മികച്ചതാക്കുന്നു.
ചട്ടിയില്‍ നിന്ന് വേര്‍തിരിക്കുമ്പോള്‍
പാലപ്പം ചട്ടിയില്‍ നിന്ന് വേര്‍തിരിച്ച് എടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചിലപ്പോള്‍ ഇത് ചട്ടിയില്‍ പറ്റിപ്പിടിക്കുന്നു. അതിനായി കൃത്യമായ ചൂട് നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല, ഓരോ അടുത്ത മാവ് ഒഴിക്കുന്നതിനുമുമ്പ് ചട്ടിയില്‍ ചെറുതായി എണ്ണ പുരട്ടുന്നത് പറ്റിപ്പിടിക്കുന്നത് തടയാനും എളുപ്പത്തില്‍ മറിച്ചിടാനും നീക്കം ചെയ്യാനും സഹായിക്കും. അത് മാത്രമല്ല ഇതിന്റെ മധ്യഭാഗം വേവുന്നത് വരെ പാലപ്പം ഇടത്തരം തീയ്യില്‍ വേവിക്കുന്നതിനും ശ്രദ്ധിക്കണം. നിങ്ങള്‍ക്കും നല്ല മികച്ച രീതിയില്‍ കൃത്യമായി പാലപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. നല്ല സോഫ്റ്റ് ആയ പാലപ്പം ഇനി നിങ്ങള്‍ക്കും തയ്യാറാക്കാം.



Click it and Unblock the Notifications
