Latest Updates
-
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം! -
ഇന്ന് രാത്രി ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ജൂലൈ 25: ബ്രഹ്മയോഗം മാറി ഇന്ദ്രയോഗം വരുന്നു; കരിയറിൽ വൻ നേട്ടത്തിന് ഈ സമയം ശ്രദ്ധിക്കൂ! -
ആഷാഢ ശുക്ല ഏകാദശി: ഇന്ന് ഈ 5 രാശിക്കാർക്ക് തൊഴിൽരംഗത്ത് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
ചന്ദ്രന്റെ രാശിമാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണായക ദിനം, അറിയാം ഇന്നത്തെ ഗ്രഹനിലയും ശുഭമുഹൂർത്തവും -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
ഒറ്റപാടുപോലുമില്ലാതെ സുഗന്ധപൂരിതമായി അടുക്കള സംരക്ഷിക്കാന്‍ ടിപ്സ്
അടുക്കള സ്ഥിരമായി നാം പെരുമാറുന്ന ഒരു ഏരിയ ആണ്. 24*7 എന്ന് പറഞ്ഞത് പോലെയാണ് അടുക്കളയിലെ പല ജോലികളും. എന്നാല്‍ പലരും അടുക്കള ജോലിയെക്കാള്‍ വെറുക്കുന്ന ഒന്നാണ് പലപ്പോഴും അടുക്കള ക്ലീന്‍ ചെയ്യുക എന്നത്. കാരണം അത്രയധികം തലവേദന പിടിച്ച ഒരു കാര്യമാണ് ഇതെന്നതാണ് സത്യം. എന്നാല്‍ ഇനി ആ തലവേദനയെ നമുക്ക് എളുപ്പത്തില്‍ പരിഹരിക്കാം. എന്ന് മാത്രമല്ല നല്ല ക്ലീനാക്കുന്നതിനോടൊപ്പം സുഗന്ധപൂരിതമായ അന്തരീക്ഷവും ഉണ്ടാക്കിയെടുക്കാം.
എപ്പോഴും അടുക്കളയില്‍ വൃത്തിയും പുതുമയും നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ് എന്ന് നമുക്കറിയാം. കറികളുടേയും വെള്ളത്തിന്റേയും മസാലകളുടേയും മണം പലപ്പോഴും നല്ലൊരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ അതീവ ശുചിത്വം പാലിക്കേണ്ട ഒരു സ്ഥലം തന്നെയാണ് അടുക്കള. അതിനെ ദുര്‍ഗന്ധ രഹിതവും ആരോഗ്യത്തോടെയും വൃത്തിയോടേയും സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.

പതിവ് ക്ലീനിംഗ്
ദിവസേനയുള്ള ക്ലീനിംഗ് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് വളരെയധികം നിര്‍ണായകമാണ്. പാചകം ചെയ്ത ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് എപ്പോഴും അടുക്കളയിലെ ഉപരിതലങ്ങള്‍ തുടയ്ക്കുക. ഇത് അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുന്നു. അത് മാത്രമല്ല മാറാത്ത കറകളെ അല്പം ഡിറ്റര്ജന്റുപയോഗിച്ച് തുടച്ച് മാറ്റുന്നതിനും ശ്രദ്ധിക്കണം. ഒട്ടിപ്പിടിക്കുന്ന വസ്തുക്കളെങ്കില്‍ വളരെ പെട്ടെന്ന് തന്നെ തുടച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം.
വെന്റിലേഷന്
ശരിയായ വായുസഞ്ചാരം അടുക്കളയില്‍ ഉണ്ടാവുന്നത് ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ അടുക്കളയില്‍ ഒരു എക്സ്ഹോസ്റ്റ് ഫാനോ ചിമ്മിനിയോ ഉണ്ടെന്ന് ഉറപ്പാക്കുക. പാചകം ചെയ്യുമ്പോള്‍ പുകയും ദുര്‍ഗന്ധവും ഇല്ലാതാക്കുന്നതിന് വേണ്ടി നിര്‍ബന്ധമായും ജനലുകള്‍ തുറന്നിടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് വായുസഞ്ചാരവും പുകയും എല്ലാം കൃത്യമാക്കുന്നു.
പാത്രങ്ങളില്‍ ശ്രദ്ധിക്കണം
എപ്പോഴും അടുക്കള മികച്ചതാക്കുന്നതിന് വേണ്ടി സുഗന്ധവ്യഞ്ജനങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുക. എപ്പോഴും അലങ്കോലമാക്കി സൂക്ഷിക്കാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ എടുക്കുന്നതിന് വേണ്ടി പാത്രങ്ങളില്‍ പേരെഴുതി സൂക്ഷിക്കുന്നത് നല്ലതാണ്. വായുകടക്കാത്ത പാത്രത്തില്‍ വേണം ഇവയെല്ലാം സൂക്ഷിക്കുന്നതിന്. അല്ലാത്ത പക്ഷം അത് മോശമായി പോവുന്നു.
സ്വാഭാവിക ഡിയോഡോറൈസറുകള്
ദുര്‍ഗന്ധത്തെ ചെറുക്കാന്‍ നാരങ്ങ അല്ലെങ്കില്‍ വിനാഗിരി പോലുള്ള പ്രകൃതിദത്ത ഡിയോഡറൈസറുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് എന്തുകൊണ്ടും മികച്ചതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ അടുക്കള സുഗന്ധപപൂരിതമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല സുഗന്ധം ആഗിരണം ചെയ്യാന്‍ ഒരു ബൗള്‍ ബേക്കിംഗ് സോഡ ഫ്രിഡ്ജില്‍ വെക്കാവുന്നതാണ്. അത് മാത്രമല്ല അടുക്കളയിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനായി കറുവപ്പട്ട തിളപ്പിച്ച വെള്ളവും മികച്ചതാണ്.
മാലിന്യ സംസ്കരണം
ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ പതിവായി മാലിന്യം കൃത്യമായ രീതിയില്‍ സംസ്കരിക്കാവുന്നതാണ്. നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങള്‍ക്കായി പ്രത്യേകം ബിന്നുകള്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ശുചിത്വം നിലനിര്‍ത്താന്‍ അണുനാശിനി ഉപയോഗിച്ച് ആഴ്ചതോറും ഇവ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം.
കീട നിയന്ത്രണം
കീടങ്ങള്‍ അടുക്കളയില്‍ ശുചിത്വ പ്രശ്നങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്ള വീടുകളില്‍ പാറ്റകള്‍ അല്ലെങ്കില്‍ ഉറുമ്പുകള്‍ പോലുള്ള കീടങ്ങള്‍ ഉണ്ടാവുന്നു. അതിനായി സ്വാഭാവിക റിപ്പല്ലന്റുകള്‍ ഉപയോഗിക്കുക. ഇവയെല്ലാം തന്നെ അടുക്കളയില്‍ ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications