Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
പൂച്ചയോ നായയോ വീട്ടിലുണ്ടോ? വസ്ത്രങ്ങളില്‍ രോമം പതിവാണോ, ഇനി നീക്കം ചെയ്യാം ഇപ്രകാരം
പലപ്പോഴും വീട്ടില്‍ പട്ടിയോ പൂച്ചയോ ഉള്ളവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അവയുടെ രോമം. വസ്ത്രങ്ങളില്‍ നിന്നും ഫര്‍ണിച്ചറുകളില്‍ നിന്നും നമുക്ക് ഇവയുടെ രോമം നീക്കം ചെയ്യുക എന്നത് വലിയൊരു ടാസ്കാണ്. പലപ്പോഴും ഇത്തരം പ്രശ്നത്തെ ഫലപ്രദമായി എപ്രകാരം കൈകാര്യം ചെയ്യാം എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. ഇവ നിങ്ങളുടെ ഉറക്കം വരെ കെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. എന്നാല്‍ ഈ പ്രശ്നം ഫലപ്രദമായി നേരിടാന്‍ പരിസ്ഥിതി സൗഹൃദ പരിഹാരങ്ങള്‍ ലഭ്യമാണ്. ഈ രീതികള്‍ ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, നിങ്ങള്‍ക്ക് എന്തുകൊണ്ടും ആശ്വാസം നല്‍കുകയും ചെയ്യുന്നു.

നനഞ്ഞ തുണി ഉപയോഗിക്കുക
വളര്‍ത്തുമൃഗങ്ങളുടെ രോമം നീക്കം ചെയ്യാനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗം നനഞ്ഞ തുണി ഉപയോഗിക്കുക എന്നതാണ്. എവിടെയാണോ രോമം ഉള്ളത് അവിടെ നനഞ്ഞ തുണി ഉപയോഗിച്ച് മൃദുവായി തുടയ്ക്കുക. അത് മുടി എളുപ്പത്തില്‍ കളയുന്നതിന് സഹായിക്കുന്നു. ഈ രീതി വസ്ത്രങ്ങള്‍ക്കും അതുപോലെ തന്നെ ഫര്‍ണിച്ചറുകള്‍ക്കും അനുയോജ്യമാണ്, ആരോഗ്യത്തിന് ഹാനീകരമായ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കാതെ തന്നെ വൃത്തിയുള്ള ഉപരിതലം ഉറപ്പാക്കുന്നു.
റബ്ബര്‍ ഗ്ലൗസുകള്‍ തിരഞ്ഞെടുക്കുക
വളര്‍ത്തുമൃഗങ്ങളുടെ രോമം നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു പ്രായോഗിക മാര്‍ഗ്ഗമാണ് ഇത്തരത്തിലുള്ള റബ്ബര്‍ ഗ്ലൗസുകള്‍ . കാരണം ഇവ കൈയ്യിലിട്ടതിന് ശേഷം നല്ലതുപോലെ വസ്ത്രത്തില്‍ ഉരസുക. ഇ സ്റ്റാറ്റിക് എനര്‍ജി ഉത്പാദിപ്പിക്കുന്നത്. ഇതാകട്ടെ രോമത്തെ ആകര്‍ഷിക്കുന്നു. സോഫകള്‍, കസേരകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ ഈ രീതി നന്നായി പ്രവര്‍ത്തിക്കുന്നു. ഇത് സ്ഥിരമായി ചെയ്ത് നോക്കൂ.
ബേക്കിംഗ് സോഡ പരിഹാരം
ബേക്കിംഗ് സോഡ അതിന്റെ ക്ലീനിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. വളര്‍ത്തുമൃഗങ്ങളുടെ രോമത്തെ ഇല്ലാതാക്കാന്‍ തുടങ്ങുന്നതിന് മുന്‍പായി തുണിയില്‍ കുറച്ച് വിതറുക. ഈ രീതി രോമം നീക്കം ചെയ്യുക മാത്രമല്ല, തുണിത്തരങ്ങള്‍ ഡിയോഡറൈസ് ചെയ്യാനും സഹായിക്കുന്നു, അവ പുതിയതും വൃത്തിയുള്ളതുമാക്കി മാറ്റുന്നു. ഇതിന് ശേഷം നിങ്ങള്‍ക്ക് വാക്വം ഉപയോഗിച്ച് പതുക്കെ പതുക്കേ രോമം മാറ്റാവുന്നതാണ്.
ലിന്റ് റോളറുകളും ബ്രഷുകളും
ലിന്റ് റോളറുകള്‍ പെട്ടെന്ന് വളര്‍ത്തുമൃഗങ്ങളുടെ മുടി നീക്കം ചെയ്യുന്നതിനുള്ള ഒരു മികച്ച ഓപ്നാണ്. അവ ഉപയോഗിക്കാന്‍ എളുപ്പവും വിവിധ ഉപരിതലങ്ങളില്‍ ഫലപ്രദവുമാണ്. വളര്‍ത്തുമൃഗങ്ങളുടെ രോമം നീക്കം ചെയ്യുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബ്രഷ് ഉപയോഗിക്കുന്നത് കൂടുതല്‍ കാര്യക്ഷമമായി ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നു. ഇത് വഴി നിങ്ങളുടെ വലിയ പ്രശ്നത്തിന് ആശ്വാസമാവുന്നു.
HEPA ഫില്‍ട്ടറുകള്‍ ഉള്ള വാക്വം ക്ലീനറുകള്‍
HEPA ഫില്‍റ്റര്‍ ഘടിപ്പിച്ച വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നത് വഴി ഇത് നിങ്ങള്‍ക്കു ചുറ്റുമുള്ള വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ ഗണ്യമായി കുറയ്ക്കും. ഈ ഫില്‍ട്ടറുകള്‍ പെറ്റ് ഡാന്‍ഡര്‍ ഉള്‍പ്പെടെയുള്ള ചെറിയ കണങ്ങളെ വരെ എടുത്ത് മാറ്റുന്നു. നിങ്ങളുടെ കാര്പ്പറ്റുള്പ്പടെ വൃത്തിയാക്കുന്നതിന് ഇത് സഹായിക്കും.
പതിവ് കഴുകല്‍
വസ്ത്രങ്ങളും തുണികളും ഫര്‍ണിച്ചറിന്റെ കവറുകളും ഇടയ്ക്കിടെ കഴുകുന്നത് വളര്‍ത്തുമൃഗങ്ങളുടെ രോമം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തുണിത്തരങ്ങളില്‍ നിന്ന് മുടി ഫലപ്രദമായി നീക്കം ചെയ്യുമ്പോള്‍ കേടുപാടുകള്‍ തടയാന്‍ തണുത്ത വെള്ളം ഉപയോഗിച്ച് വേണം കഴുകുന്നതിന്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, വൃത്തിയുള്ള അന്തരീക്ഷം നിലനിര്‍ത്താനാകും.



Click it and Unblock the Notifications