Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ജീന്‍സില്‍ നിറം പിടിച്ചോ? അത് ഇളക്കി വസ്ത്രത്തിന് പുതുമ നല്കാന് ഇങ്ങനെയും ചില വഴികളുണ്ട്
വാഷിംഗ് മെഷീനില്‍ തുണി ഒരുമിച്ചിട്ട് അലക്കുന്നത് വഴിയോ തുണികള്‍ അലക്കുമ്പോഴോ എന്തെങ്കിലും നിറമുള്ള പാനീയങ്ങള്‍ ഡ്രസ്സിലേയ്ക്ക് വീഴുമ്പോഴോ ഒക്കെ ജീന്‍സില്‍ നിറം പിടിക്കുന്നത് പുതിയ കാര്യമല്ല. പക്ഷേ നിറം പിടിച്ച ജീന്‍സ് മിക്കപ്പോഴും പിന്നീട് ഉപയോഗിക്കാന്‍ കഴിയാതെ ഉപേക്ഷിക്കുകയാണ് മിക്കവരും ചെയ്യാറ്. എന്നാല്‍ ഇനി നിറം പിടിച്ച ജീന്‍സ് ഉപേക്ഷിക്കുന്നതിന് മുമ്പ് നിറം നീക്കം ചെയ്യാന്‍ ഇങ്ങനെ ചില വഴികള്‍ പരീക്ഷിച്ചുനോക്കൂ.

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീരിന്റെ അമ്ലസ്വഭാവം വസ്ത്രങ്ങളില്‍ നിന്നും പറ്റിപ്പിടിച്ച നിറം ഇളക്കാന്‍ സഹായിക്കും. നിറം പിടിച്ച ജീന്‍സിന്റെ ഭാഗം ചെറുനാരങ്ങാനീരില് 15 മുതല്‍ 20 മിനിറ്റ് വരെ മുക്കിവെക്കുക. അതിനിശേഷം കൈ കൊണ്ട് ആ ഭാഗം പതുക്കെ ഉരയ്ക്കുക. ജീന്‍സില്‍ പിടിച്ച നിറം പതുക്കെ ഇളകുന്നത് കാണാം.
ബ്ലീച്ച്
വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളിലോ ജീന്‍സിലോ ആണ് നിറം പറ്റിപ്പിടിച്ചതെങ്കില് ചെറുചൂടുവെള്ളത്തില്‍ ക്ലോറിന്‍ ഇല്ലാത്ത ബ്ലീച്ച് പൗഡറോ ലിക്വിഡോ കലക്കി അതില്‍ ആ വസ്ത്രങ്ങള്‍ മുക്കിവെക്കുക. കുറച്ച് സമയത്തിന് ശേഷം വസ്ത്രങ്ങള്‍ എടുത്ത് അലക്കി ഉണക്കുക.
ഗ്ലാസ് ക്ലീനറുകള്‍
വസ്ത്രങ്ങളിലെ നിറം കളയാന്‍ അധികമാരും പറഞ്ഞുകേട്ടിട്ടില്ലാത്ത ട്രിക്ക് ആണിത്. അമോണിയ അടങ്ങിയ വിന്‍ഡോ ഗ്ലാസ് ക്ലീനറുകള്‍ ആണ് ഇതിന് ആവശ്യം. ഇത് ജീന്‍സിലെ നിറം പിടിച്ച സ്ഥലത്ത് സ്പ്രേ ചെയ്ത് 15-20 മിനിറ്റ് വെക്കുക. ഇനി വൃത്തിയുള്ള ഒരു തുണിയെടുത്ത് കറ പിടിച്ച സ്ഥലം തുടയ്ക്കുക. പിന്നീട് വെള്ളത്തില്‍ ഉലച്ച് അലക്കിയെടുക്കുക.
വിനാഗിരി
അരക്കപ്പ് വിനാഗിരിയും ഒരു ടീസ്പൂണ്‍ വാഷിംഗ് പൗഡറും 2-3 ലിറ്റര്‍ തണുത്ത വെള്ളത്തില്‍ കലക്കി യോജിപ്പിക്കുക. ഈ ലായനിയുടെ അമ്ലഗുണം ജീന്‍സില്‍ നിന്നുള്ള നിറം ഇളക്കുകയും വസ്ത്രം പുതുമയുള്ളതാകുകയും ചെയ്യും. ജീന്‍സില്‍ മാത്രമല്ല നിറം പിടിച്ച മറ്റ് വസ്ത്രങ്ങളിലും ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്.
മദ്യം
കുറച്ച് ചിലവേറിയ രീതി ആണിത്. എങ്കില്‍ ഇതിന് അല്‍പ്പം മദ്യം മാത്രം മതി. നേര്‍പ്പിക്കാത്ത മദ്യം ജീന്‍സിലെ നിറം പിടിച്ച ഭാഗത്ത് ഒഴിച്ച് ആ ഭാഗം കൈ കൊണ്ട് ഉരയ്ക്കുക. ശേഷം അവിടം വെള്ളത്തില്‍ നല്ലവണ്ണം ഉലയ്ക്കുക. അതിനുശേഷം ജീന്‍സ് മുഴുവനായി അലക്കിയെടുക്കുക.



Click it and Unblock the Notifications
