Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
കിച്ചണ്‍ സിങ്കിലെ അഴുക്ക് വെള്ളം പോണില്ലേ, ഒറ്റസെക്കന്റില്‍ പരിഹരിക്കാം
പലപ്പോഴും അടഞ്ഞ സിങ്കുകള്‍ നമ്മുടെ അടുക്കളയിലെ സ്ഥിരം വെല്ലുവിളിയായിരിക്കാം. എത്രയൊക്കെ ശ്രമിച്ചാലും പാത്രം കഴുകിയതും കൈ കഴുകിയതും പച്ചക്കറി കഴുകിയതും ആയ വെള്ളം കെട്ടിക്കിടക്കുന്നത് അല്പം തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ അടുക്കളയില്‍ പെരുമാറുന്നവര്‍ പലതും ചെയ്യാറുണ്ടെങ്കിലും അതൊക്കെ എത്രത്തോളം ഫലപ്രദമാവുന്നു എന്നത് നിങ്ങള്‍ തന്നെ അനുഭവിക്കുന്നതാണ്. എന്നാല്‍ അടഞ്ഞു പോയ സിങ്കുകള്‍ ഇനി ഒരു തലവേദനയാവില്ല. കാരണം അത് പരിഹരിക്കാന്‍ വളരെ എളുപ്പമുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇനി നമുക്ക് നോക്കാം.
പലരും രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് നമുക്ക് തന്നെ ഭാവിയില്‍ ദോഷം നല്കുന്നു എന്നതാണ് സത്യം. എന്നാല്‍ ഇനി വീട്ടിലെ പൊടിക്കൈകളിലൂടെ തന്നെ നമുക്ക് ഇതിന് പരിഹാര കാണാന്‍ സാധിക്കുന്നു. ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ പരിസ്ഥിതി സൗഹൃദം മാത്രമല്ല, നിങ്ങളുടെ പോക്കറ്റ് കാലിയാവാതെ ഉപയോഗിക്കാവുന്നത് കൂടിയാണ്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതിനാല്‍ അധികം കഷ്ടപ്പെടേണ്ടിയും വരില്ല. എന്തൊക്കെയാണ് സിങ്കിലെ ബ്ലോക്ക് മാറ്റാന്‍ നമുക്ക് ചെയ്യാവുന്ന കാര്യങ്ങളെന്ന് നോക്കാം.

ബേക്കിംഗ് സോഡയും വിനാഗിരിയും
ഈ ക്ലാസിക് കോമ്പിനേഷന്‍ പല വീട്ടുപകരണങ്ങളും വൃത്തിയാക്കാന്‍ ഏറ്റവും മികച്ചതാണ്. അതിനിയാ ആദ്യം അര കപ്പ് ബേക്കിംഗ് സോഡ ഡ്രെയിനിലേക്ക് ഒഴിച്ചു കൊടുക്കണം. പിന്നീട് അര കപ്പ് വിനാഗിരി ചേര്‍ക്കുക. മിശ്രിതം ഏകദേശം 15 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ഗ്രീസ് അല്ലെങ്കില്‍ സോപ്പിന്റെ കട്ടകള്‍ മൂലമുണ്ടാകുന്ന ബ്ലോക്കിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ഇവ രണ്ടും വീട്ടില്‍ വളരെ എളുപ്പത്തില്‍ കിട്ടുന്നതിനാ്ല് ചിലവില്ലാതെ സിങ്കിനെ വൃത്തിയാക്കാം മാത്രമല്ല ദുര്‍ഗന്ധത്തേയും ഇല്ലാതാക്കാന്‍ സാധിക്കും.
ഉപ്പും ബേക്കിംഗ് സോഡയും
ഉപ്പും ബേക്കിംഗ് സോഡയും തുല്യ അളവില്‍ എടുത്ത് അത് മിക്സ് ചെയ്യുക. ഏകദേശം അരക്കപ്പ് വീതം രണ്ടും എടുക്കാം. ഇത് വെള്ളത്തില്‍ കലര്‍ത്തി ഈ മിശ്രിതം ഡ്രെയിനിലേക്ക് ഒഴിച്ച് മണിക്കൂറുകളോ രാത്രി മുഴുവനോ വെക്കാവുന്നതാണ്. അതിന് ശേഷം രാവിലെ, തിളച്ച വെള്ളം സിങ്കിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് ഉപ്പിന്റെ ഉരച്ചിലിന്റെ സ്വഭാവവും ബേക്കിംഗ് സോഡയുടെ വൃത്തിയാക്കല്‍ ശക്തിയും കൂടിച്ചേര്‍ന്ന്, അതിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ സഹായിക്കും.
നാരങ്ങാനീരും ബേക്കിംഗ് സോഡയും
ബേക്കിംഗ് സോഡയുടെ ശുദ്ധീകരണ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നാരങ്ങാനീര് ഒരു പുതിയ സുഗന്ധവും സിങ്കിന് നല്കുന്നു. അര കപ്പ് ബേക്കിംഗ് സോഡയും അര കപ്പ് നാരങ്ങാനീരും ഡ്രെയിനിലേക്ക് ഒഴിക്കുക. നല്ലതു പോലെ തിളച്ച വെള്ളം ഇതിലേക്ക് ഒഴിക്കണം. എന്നാല്‍ വെള്ളം ഒഴിക്കുന്നതിന് മുന്‍പായി കുറഞ്ഞത് 15 മിനിറ്റ് നേരം ഇത് ഉരുകാന്‍ അനുവദിക്കുക. ചെറിയ തടസ്സങ്ങളെന്തെങ്കിലും ആണെങ്കില്‍ ഉടന്‍ തന്നെ പരിഹരിക്കപ്പെടുന്നു. മാത്രമല്ല നല്ല സുഗന്ധവും ലഭിക്കുന്നു.
തിളച്ച വെള്ളം
ചിലപ്പോള്‍, ചെറിയ തടസ്സങ്ങള്‍ നീക്കാന്‍ വെറും തിളപ്പിച്ച വെള്ളം മതിയാകും. ഒരു കെറ്റില്‍ നിറയെ വെള്ളം തിളപ്പിച്ച് രണ്ടോ മൂന്നോ ഘട്ടങ്ങളിലായി ഡ്രെയിനിലേക്ക് പതുക്കെ ഒഴിക്കുക, ഓരോന്നിലും കൂടുതല്‍ വെള്ളം ഒഴിക്കുന്നതിന് മുന്‍പ് തടസ്സം നീങ്ങുന്നതിനായി അല്പ സമയം കാത്തിരിക്കാം. ഇത് വഴി നിങ്ങള്‍ക്ക് എല്ലാ തടസ്സവും ഇല്ലാതാക്കാം. എന്നാല്‍ അല്പ സമയം എടുക്കും എന്നത് മാത്രമാണ് കാര്യം. എങ്കിലും സിങ്കിലെ എല്ലാ തടസ്സവും ഇത് വഴി നീക്കാന്‍ സാധിക്കും.
ഡിഷ് സോപ്പും ചൂടുവെള്ളവും
മെഴുക്കും എണ്ണയും മൂലമാണ് സിങ്കില്‍ കട്ട പിടിക്കുന്നതെങ്കില്‍, ഡിഷ് സോപ്പ് അത് ഇല്ലാതാക്കുന്നതിന് സഹായിക്കും. അതിനായി ഡ്രെയിനിലേക്ക് കുറച്ച് ഡിഷ് സോപ്പ് ഒഴിച്ച് തിളച്ച വെള്ളം ഒഴിക്കുക. സോപ്പ് ഗ്രീസ് നീക്കം ചെയ്യും, ചൂടുവെള്ളം അവശിഷ്ടങ്ങള്‍ കഴുകി കളയുകയും ചെയ്യും. ഇത്രയും പൊടിക്കൈകളിലൂടെ നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാം. മാത്രമല്ല രാസവസ്തുക്കള്‍ ഇല്ലാതെ അടഞ്ഞുപോയ സിങ്കുകള്‍ പരിഹരിക്കാന്‍ ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗങ്ങളാണ് ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍.



Click it and Unblock the Notifications
