Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
മീന്‍ നാറ്റമില്ല, ദുര്‍ഗന്ധമില്ല: അടുക്കള തിളങ്ങാന്‍ വെറും നാരങ്ങത്തോല് മതി
അടുക്കളയില്‍ പലപ്പോഴും ദുര്‍ഗന്ധം നില്ക്കുന്നു എന്നത് പലരും പറയുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം, എന്തൊക്കെ പരിഹാരങ്ങളുണ്ട് എന്നത് പലര്‍ക്കും അറിയില്ല. എപ്പോഴും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്. എന്നാല്‍ ചില അവസ്ഥകളില്‍ എത്രയൊക്കെ വൃത്തിയാക്കിയാലും അടുക്കള വൃത്തിയാവുകയില്ല എന്ന് മാത്രമല്ല അത് പലപ്പോഴും പല വിധത്തില്‍ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
എന്നാല്‍ ഇനി അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കാം. അതിനായി നിങ്ങള്‍ക്ക് വെറും നാരങ്ങ തൊലി മാത്രം മതി. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന നാരങ്ങ തൊലിയുടെ മാജിക് നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുമില്ല. മാത്രമല്ല ഈ പ്രകൃതിദത്ത പരിഹാരം ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമാണ്. നാരങ്ങ തൊലികളില്‍ പ്രകൃതിദത്ത എണ്ണകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഗ്രീസും അഴുക്കും നീക്കം ചെയ്യുകയും ഉപരിതലങ്ങള്‍ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് സ്വയം നിര്‍മ്മിക്കുക എന്നതിനര്‍ത്ഥം അതില്‍ എന്താണുള്ളതെന്ന് നിങ്ങള്‍ക്ക് കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കും.

ആവശ്യമായ ചേരുവകള്‍
ഈ ക്ലീനര്‍ ഉണ്ടാക്കാന്‍, നാരങ്ങ തൊലികള്‍, വെളുത്ത വിനാഗിരി, ഒരു അടപ്പുള്ള ഒരു പാത്രം എന്നിവയാണ് ആവശ്യമുള്ളത്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഈ കാര്യം ലളിതമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ളതാണ്. ഉപയോഗിച്ച നാരങ്ങകളില്‍ നിന്ന് തൊലികള്‍ അടര്‍ത്തി മാറ്റി വേണം ഇവ തയ്യാറാക്കുന്നതിന്. അതിന്റെ പള്‍പ്പ് അല്ലെങ്കില്‍ ജ്യൂസ് അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അടുക്കളയിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനും അടുക്കളയിലെ മറ്റ് പ്രാണികളേയും ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കും.
തയ്യാറാക്കുന്നത്
നാരങ്ങ തൊലികള്‍ പകുതി നിറയുന്നത് വരെ പാത്രത്തില്‍ വയ്ക്കുക. തൊലികള്‍ പൂര്‍ണ്ണമായും മുങ്ങുന്നത് വരെ അതിലേക്ക് വെളുത്ത വിനാഗിരി ഒഴിക്കുക. ചോര്‍ച്ചയോ ബാഷ്പീകരണമോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് ശേഷം നല്ല മുറുക്കമുള്ള ഒരു അടപ്പ് ഉപയോഗിച്ച് ഇത് നല്ലതുപോലെ അടച്ച് വെയ്ക്കേണ്ടതാണ്. പിന്നീട് നിങ്ങള്‍ക്ക് ഇത് തുറക്കാന്‍ സാധിക്കണം. അതിനായി അല്പം കൂടുതല്‍ ശ്രദ്ധയോടെ വേണം അടയ്ക്കുന്നതിന്.
ഇന്‍ഫ്യൂഷന്‍ പ്രക്രിയ
മിശ്രിതം രണ്ടാഴ്ച തണുത്ത ഇരുണ്ട സ്ഥലത്ത് വയ്ക്കുക. ഇത് നാരങ്ങ എണ്ണകള്‍ വിനാഗിരിയിലേക്ക് ഒഴുകാന്‍ അനുവദിക്കുകയും അതിന്റെ ശുചീകരണ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ചുരുങ്ങിയത് ഒന്ന് രണ്ടാഴ്ചയെങ്കിലും വെച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. അതിലൂടെ മാത്രമേ കൃത്യമായി അതിന്റെ എല്ലാ ഭാഗങ്ങളും വിനാഗിരിയിലേക്ക് ഒഴുകിയിറങ്ങുകയുള്ളൂ. എന്തൊക്കെയാണ് അതിന്റെ ഗുണങ്ങള്‍ എന്നതും നമുക്ക് നോക്കാം.
ചെയ്യേണ്ടത് ഇപ്രകാരം
രണ്ടാഴ്ചയ്ക്ക് ശേഷം, ഒരു നേര്‍ത്ത അരിപ്പയോ ചീസ്ക്ലോത്തോ ഉപയോഗിച്ച് ദ്രാവകം ഒരു സ്പ്രേ കുപ്പിയിലേക്ക് അരിച്ചെടുക്കുക. തൊലികള്‍ കളഞ്ഞതിന് ശേഷം ഇത് ഉപയോഗിക്കാന്‍ തുടങ്ങാം. നിങ്ങളുടെ വീട്ടില്‍ നിര്‍മ്മിച്ച ക്ലീനര്‍ ഇപ്പോള്‍ അടുക്കള പ്രതലങ്ങളില്‍ വൃത്തിയാക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നില്ലേ. ഈ ക്ലീനര്‍ കൗണ്ടര്‍ടോപ്പുകള്‍, സ്റ്റൗടോപ്പുകള്, സിങ്കുകള്‍ എന്നിവയില്‍ നന്നായി പ്രവര്‍ത്തിക്കുന്നു. മികച്ച ഫലങ്ങള്‍ക്കായി പ്രതലങ്ങളില്‍ നേരിട്ട് സ്പ്രേ ചെയ്ത് വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്. മാര്‍ബിള്‍ അല്ലെങ്കില്‍ ഗ്രാനൈറ്റ് എന്നിവയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം വിനാഗിരി ഈ വസ്തുക്കള്‍ക്ക് കേടുവരുത്തും.
ഗുണങ്ങള്‍
ദുര്‍ഗന്ധത്തെ ഇല്ലാതാക്കും എന്നതാണ് ഏറ്റവും വലിയ ഗുണം. അതിനായി നിങ്ങള്‍ക്ക് ഇത് സ്ഥിരമായി ഉപയോഗിക്കാം. മീന്‍ ദുര്‍ഗന്ധത്തേയും വെള്ളം പിടിച്ച തുണിയുടേയും മറ്റം ദുര്‍ഗന്ധവും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ അടുക്കളയുടെ ദുര്‍ഗന്ധത്തെ പാടേ ഇല്ലാതാക്കി ആരോഗ്യമുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications