Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മുളകുപൊടിയില്‍ മായമുണ്ടോ? ഒരു സ്പൂണ്‍ പൊടി കൊണ്ട് 5 മിനിട്ടില്‍ കണ്ടുപിടിക്കാം
Adulteration in Chili Powder: മുളക് പൊടി അടക്കം കറിപ്പൊടികളില്‍ വ്യാപകമായി മായം ചേര്‍ക്കുന്ന കാര്യം കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. മായം ചേര്‍ത്തുവെന്ന് കണ്ടുപിടിക്കപ്പെട്ട പ്രമുഖ കറിപ്പൊടി കമ്പനികള്‍ക്ക് ഭക്ഷ്യ സുരക്ഷ അതോറിട്ടി അടിക്കടി വിലക്കേര്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. പക്ഷേ ചെറുതും വലുതുമായി നൂറുകണക്കിന് കമ്പനികളും ചെറുമില്ലുകളും ചെറുകിട വ്യവസായ യൂണിറ്റുകളും മുളകുപൊടികള്‍ വിപണിയിലെത്തിക്കുമ്പോള്‍ ഇതിലേതാണ് മായം ചേര്‍ത്തതെന്ന് കണ്ടുപിടിക്കാനാകാതെ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്.

മുളക് പൊടിയിലെ മായം കണ്ടുപിടിക്കാന്‍ രാജ്യത്തെ ഭക്ഷ്യ സുരക്ഷ അതോറിട്ടി തന്നെ പങ്കുവെച്ചിട്ടുള്ള ഒരു എളുപ്പവഴിയുണ്ട്. വളരെ എളുപ്പത്തില്‍ ഒരു ടീസ്പൂണ്‍ മുളക് പൊടി മാത്രം ഉപയോഗിച്ചുകൊണ്ട് ഈ പരിശോധന വഴി മുളക് പൊടിയില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടോ എന്നും വ്യാജനാണോ എന്നുമറിയാനാകും. ആ വഴി എന്താണെന്ന് നോക്കാം.
വ്യാജനെ കണ്ടെത്താനുള്ള വഴി
ആദ്യം ഒരു ചില്ലുഗ്ലാസില്‍ നിറയെ വെള്ളമെടുക്കുക. ഇനി ഗ്ലാസിലെ വെള്ളത്തിന് മുകളിലായി കടയില്‍ നിന്ന് വാങ്ങിച്ച ഒരു ചെറിയ സ്പൂണ്‍ മുളക്പൊടി ഇട്ടുകൊടുക്കുക. മായം ചേര്‍ക്കാത്ത മുളക് പൊടി കുറച്ച് നേരം വെള്ളത്തിന്റെ ഉപരിതലത്തില്‍ തന്നെ നില്‍ക്കുകയും അതിന് ശേഷം ക്രമേണ ഗ്ലാസ്സിന്റെ അടിഭാഗത്ത് വന്ന് അടിയുകയും ചെയ്യും. വെള്ളത്തിന് ഒരു നിറവ്യത്യാസവും വരികയില്ല. നേരെമറിച്ച്, മുളക് പൊടിയില്‍ കൃത്രിമ നിറമോ വെള്ളത്തില്‍ അലിയുന്ന നിറമോ ചേര്‍ത്തിട്ടുണ്ടെങ്കില്‍ വെള്ളത്തിലേക്ക് പൊടി ഇട്ട ഉടന്‍ തന്നെ പൊടി വെള്ളത്തിലൂടെ താഴേക്ക് വീഴുകയും വെള്ളത്തിന് ചുവന്ന നിറം വരികയും ചെയ്യും. ഇങ്ങനെ വളരെ എളുപ്പത്തില്‍ മുളകുപൊടിയിലെ മായം തിരിച്ചറിയാന്‍ സാധിക്കും.
മുളക് പൊടിയില്‍ കല്ലുകള്‍ പൊടിച്ച് ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഗ്ലാസ്സിന് അടിഭാഗത്തായി വെള്ളനിറത്തില്‍ ഇവ അടിയും. അടിഭാഗത്ത് അടിഞ്ഞ മുളക്പൊടി ഉള്ളംകയ്യിലെടുത്ത് തിരുമ്മിനോക്കുക. കൈകളില്‍ ഉരയുന്നുണ്ടെങ്കില് അതില്‍ ഇഷ്ടിപ്പൊടിയോ മണലോ ചേര്‍ത്തിട്ടുണ്ടാകാം. പശ പോലെയോ ഒട്ടിപ്പിടിക്കുന്നത് പോലെയോ തോന്നുന്നുണ്ടെങ്കില്‍ അതില്‍ സോപ്പ്സ്റ്റോണ്‍ ചേര്‍ത്തിട്ടുണ്ടാകാം.
മുളക് പൊടിയില്‍ ചേര്‍ക്കുന്ന മായം
ഭാരം കൂടാനും കൂടുതല്‍ നിറം തോന്നാനുമാണ് മുളക് പൊടിയില്‍ മായം ചേര്‍ക്കുന്നത്. സാധാരണയായി മുളക് പൊടിയില്‍ ഇഷ്ടികപ്പൊടിയും ഉപ്പും ടാല്‍ക് പൗഡറും സോപ്പ്സ്റ്റോണും ആണ് ചേര്‍ക്കാറുള്ളത്. നിറത്തിനായി ചില രാസവസ്തുക്കളും ഉപയോഗിക്കാറുണ്ട്.
മായം ചേര്‍ത്ത മുളക് പൊടി- ആരോഗ്യപ്രശ്നങ്ങള്‍
മായം ചേര്‍ന്ന കറിപ്പൊടികള്‍ ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചോക്ക്പൊടി, സോപ്പ്സ്റ്റോണ്‍, സ്റ്റാര്‍ച്ച് പോലുള്ളവ ദഹനപ്രശ്നങ്ങള്‍ക്കും വയറുവേദനയ്ക്കും അതിസാരം, ഛര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. രാസവസ്തുക്കളും സിന്തറ്റിക് നിറങ്ങളും ചേര്‍ത്തിട്ടുള്ള കറിപ്പൊടി ഉപയോഗിക്കാല്‍ ചര്‍മ്മരോഗങ്ങള്‍, ചൊറിച്ചില്‍, ശ്വസനപ്രശ്നങ്ങള്‍, അനഫൈലാക്സിസ് പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. കാലങ്ങളോളം ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍, വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. മാത്രമല്ല ഇത്തരം മായങ്ങള്‍ ഭക്ഷ്യവസ്തുക്കളിലെ പോഷകഗുണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ചില കറിപ്പൊടികളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്കും കാരണമാകാറുണ്ട്. അത്തരം കേസുകളില്‍ വയറുവേദന, തലവേദന, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം.



Click it and Unblock the Notifications
