For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുര്‍ഗ്ഗാ ദേവിയെ ഇങ്ങനെ ആരാധിക്കൂ: പോസിറ്റീവ് ഊര്‍ജ്ജത്തിന് വീടൊരുക്കാം

|

നവരാത്രി ദിനത്തിന് തുടക്കം കുറിക്കുന്നതിന് ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. നവരാത്രിയെന്ന ഒന്‍പത് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി നമ്മുടെ വീടും പരിസരവും ഒരുക്കേണ്ടതുണ്ട്. നവരാത്രി ഉത്സവം എന്നത് വളരെ സവിശേഷവും ഐശ്വര്യപ്രദവുമാണ് എന്ന് നമുക്കറിയാം. വീട്ടില്‍ പോസിറ്റീവിറ്റിയും പോസിറ്റീവ് ഊര്‍ജ്ജവും നിറക്കുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യാവുന്നതാണ്. ദൂര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെക്കുറിച്ചാണ് ഈ ദിനത്തില്‍ പറയുന്നത്. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ രണ്ട് പ്രാവശ്യം ഉത്സാഹത്തോടെയും ആവേശത്തോടെയും ഈ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ തരത്തിലുള്ള ആചാരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പുറമേ, ഉപവാസം, ശുചീകരണം, പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാല്‍, വീടുകള്‍ അലങ്കരിക്കല്‍ എന്നിവയും എല്ലാവരും നടത്തുന്നു.

Navratri 2022:

നവരാത്രി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നവരാത്രിയില്‍ ചേര്‍ക്കേണ്ട ചില വര്‍ണങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തിലും ഐശ്വര്യം നല്‍കുന്നു. വീട്ടില്‍ വളരെയധികം ഐശ്വര്യം കൊണ്ട് വരുന്ന ഇത്തരം വര്‍ണങ്ങള്‍ നവരാത്രി ദിനത്തില്‍ നേട്ടം കൊണ്ട് വരുന്നു. നവരാത്രി ദിനത്തില്‍ വീട്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പരമ്പരാഗത മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നതോടൊപ്പം അതിനെ പിന്തുടരുന്നതിന് വേണ്ടിയും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

പൂക്കള്‍ കൊണ്ട് നവരാത്രി അലങ്കാരം

പൂക്കള്‍ കൊണ്ട് നവരാത്രി അലങ്കാരം

പൂക്കള്‍ കൊണ്ട് നവരാത്രി അലങ്കാരം വീട്ടില്‍ ചെയ്യാവുന്നതാണ്. അതിന് വേണ്ടി സുഗന്ധമുള്ളതും ഭംഗിയുള്ളതുമായ പൂക്കള്‍ നമുക്ക് വീട്ടില്‍ അലങ്കരിക്കാന്‍ വേണ്ടി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ജനാലകള്‍ക്ക് സമീപം, നിങ്ങളുടെ പൂജാമുറിയില്‍, പ്രവേശന കവാടത്തില്‍, ബാല്‍ക്കണിയില്‍ കൂടാതെ നിങ്ങളുടെ വീട്ടിലെ മറ്റ് സ്ഥലങ്ങളിലും നിങ്ങള്‍ക്ക് പൂമാലകള്‍ തൂക്കിയിടാം. ഇത് കൂടുതല്‍ ഭംഗിയും വൃത്തിയും വീടിന് നല്‍കുന്നു. റോസാപ്പൂവ്, മുല്ലപ്പൂവ്, ജമന്തി, മല്ലിക, ഡാഫോഡില്‍സ് തുടങ്ങി എല്ലാത്തരം പൂക്കളും കൊണ്ട് നിര്‍മ്മിച്ച പൂമാലകള്‍ നിങ്ങളുടെ വീടിനെ ദുര്‍ഗ്ഗാ പൂജയില്‍ ആകര്‍ഷകമാക്കുന്നു. ഇതില്‍ ഏറ്റവും ഭംഗിയുള്ളത് മഞ്ഞയും ഓറഞ്ചും നിറമുള്ള പൂക്കള്‍ തന്നെയാണ്. ഇത് ദീര്‍ഘകാലം നിലനില്‍ക്കുന്നതും നിങ്ങളുടെ വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

രംഗോലി വരക്കുന്നു

രംഗോലി വരക്കുന്നു

രംഗോലി എന്നത് നമുക്കല്‍പ്പം അസാധാരണം തോന്നുന്ന ഒരു പദമാണ്. എന്നാല്‍ രംഗോലിക്ക് പകരം കോലം വരക്കുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിയെ കുടിയിരുത്തുന്നതിന് തുല്യമാണ് എന്നതാണ്. രംഗോലി വരക്കുന്നത് നിങ്ങളുട വീട്ടില്‍ സന്തോഷം കൊണ്ട് വരുന്ന ഒന്നാണ്. നല്ല കട്ടിയുള്ള നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. പച്ചയും, ചുവപ്പും, നീലയും നിറയുന്ന രംഗോലി മുറ്റത്തും വീട്ടിനകത്തും ഒരു പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതാണ്. പരമ്പരാഗത ഡിസൈനുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം എന്നതാണ് പ്രത്യേകത.

വിളക്ക് കൊളുത്താവുന്നതാണ്

വിളക്ക് കൊളുത്താവുന്നതാണ്

ദീപങ്ങളുടെ ഉത്സവം തന്നെയാണ് ശരിക്കും നവരാത്രി ദിനങ്ങള്‍. കാരണം ഓരോ ദീപവും അന്ധകാരത്തെ ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. ഉത്സവ സീസണില്‍ ലഭ്യമാവുന്ന ചിരാതില്‍ വിളക്ക് കൊളുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിളക്ക് കത്തിക്കുന്നതിലൂടെ അത് ജീവിതത്തിലെ ഇരുട്ടിനെ അകറ്റി വെളിച്ചം കൊണ്ട് വരുന്നു എന്നാണ് പറയപ്പെടുന്നത്. വിളക്ക് ബാല്‍ക്കണിയിലും പ്രവേശന കവാടത്തിലും നിങ്ങളുടെ വീടിന്റെ കോണുകളിലും വയ്ക്കുക. ഇതെല്ലാം നെഗറ്റീവ് ഊര്‍ജ്ജത്തെ പുറത്താക്കി പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു.

ബൊമ്മക്കൊലു

ബൊമ്മക്കൊലു

ഇത് ബ്രാഹ്മണ വീടുകളില്‍ ചെയ്യുന്ന ഒരു പരമ്പരാഗത ചടങ്ങാണ്. ബൊമ്മക്കൊലു വെക്കുമ്പോള്‍ തന്നെ അത് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. ബ്രാഹ്മണ വീടുകളില്‍ ദുര്‍ഗ്ഗാ ദേവി ഉള്‍പ്പടെയുള്ള ദേവതകളുടെ ചിത്രങ്ങള്‍ വെക്കുകയും ഒന്‍പത് പടികളിലായി ഇവ സ്ഥാപിക്കുകയും ചെയ്യുന്നു. തമിഴ് നാട്ടിലാണ് ഇത്തരം ആചാരങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. വിവിധ നിറങ്ങളില്‍ ലഭ്യമാവുന്ന ഈ ബൊമ്മകള്‍ എല്ലാം ഒന്‍പത് ദിവസവും വിളക്ക് കൊളുത്തി പൂജിച്ച് നവരാത്രിയുടെ അന്ന് വലിയ പൂജകള്‍ നടത്തുന്നു.

കലശം സ്ഥാപിക്കുന്നത്

കലശം സ്ഥാപിക്കുന്നത്

നവരാത്രിയോട് അനുബന്ധിച്ച് വീടുകളില്‍ കലശം സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വീടുകളിലെ അലങ്കാരങ്ങള്‍ക്ക് മികച്ചതാണ്. കലശം സ്ഥാപിക്കുമ്പോള്‍ മാവിന്റെ ഇലയും മറ്റും വെച്ച് കലശത്തില്‍ വെള്ളം നിറച്ച് തേങ്ങ അതില്‍ വെച്ച് സൂക്ഷിക്കുന്ന ചെമ്പ് കലശമാണ്. ഇതിന് ചുറ്റും നിങ്ങളുടെ നൂല്‍ കൊണ്ട് കെട്ടുകയും ചെയ്യുന്നു. പത്താം ദിവസം ഈ കലശം ബൊമ്മക്കൊലുവിന്റെ അലങ്കാരത്തോടൊപ്പം സ്ഥാപിക്കുന്നു.

ചൂരല്‍ കൊണ്ട് വീട്ടില്‍ നവരാത്രി അലങ്കാരം

ചൂരല്‍ കൊണ്ട് വീട്ടില്‍ നവരാത്രി അലങ്കാരം

നിങ്ങള്‍ ആഡംബരത്തോടെ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, അതേ സമയം പരിസ്ഥിതിയെ പരിപാലിക്കുന്ന ആളാണെങ്കില്‍, ഇത് നിങ്ങള്‍ക്കുള്ള ഓപ്ഷനാണ്. കാരണം ചൂരല്‍ കൊണ്ട് നിര്‍മ്മിച്ച അലങ്കാരങ്ങള്‍ തിരഞ്ഞെടുത്ത് ഈ സമയം വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ വീടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയയം അല്ലെങ്കില്‍ നവരാത്രി അലങ്കാരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നു.

പൂക്കളങ്ങളുടെ രംഗോലി

പൂക്കളങ്ങളുടെ രംഗോലി

പൂക്കള്‍ കൊണ്ട് ഓണത്തിന് തയ്യാറാക്കുന്നത് പോലെയുള്ള പൂക്കളം തയ്യാറാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ ഓണപ്പൂക്കളം പോലെ ഗംഭീരമാക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. ഇത് നിങ്ങളുടെ സ്ഥലത്തിന്റെ ഭംഗി കൂട്ടുക മാത്രമല്ല, ഒരു വീടിന് ധാരാളം ഭാഗ്യവും സമൃദ്ധിയും നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇത്തരം പൂക്കള്‍ നിങ്ങളുടെ ശ്വാസം പോലും ഫ്രഷ് ആക്കുന്നു എന്നതാണ് സത്യം. ചിലര്‍ പൂക്കളത്തിന് പകരം അരിയും മഞ്ഞള്‍പ്പൊടിയും ഉപയോഗിച്ച് രംഗോലി തീര്‍ക്കുന്നു. ചിലര്‍ റോസാപ്പൂവ്, മുല്ലപ്പൂവ്, ജമന്തി തുടങ്ങിയ പൂക്കള്‍ ഉപയോഗിച്ച് പൂക്കളങ്ങള്‍ തയ്യാറാക്കുന്നു.

Navratri 2022: ദുര്‍ഗ്ഗാപൂജയില്‍ ഇവ പാടില്ല: ദേവി നല്‍കും അശുഭഫലങ്ങള്‍Navratri 2022: ദുര്‍ഗ്ഗാപൂജയില്‍ ഇവ പാടില്ല: ദേവി നല്‍കും അശുഭഫലങ്ങള്‍

തുളസി ചെടിക്ക് ജലം നല്‍മ്പോള്‍ ഈ ദിവസം അരുത്: ദാരിദ്ര്യം വിട്ടുമാറില്ലതുളസി ചെടിക്ക് ജലം നല്‍മ്പോള്‍ ഈ ദിവസം അരുത്: ദാരിദ്ര്യം വിട്ടുമാറില്ല

English summary

Navratri 2022: Simple Navratri Decoration Ideas At Home In Malayalam

Here in this article we are sharing the simple navratri decoration ideas at home in malayalam. Take a look.
Story first published: Friday, September 23, 2022, 12:25 [IST]
X
Desktop Bottom Promotion