For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊങ്കലിനായി വീടൊരുക്കാം

പൊങ്കലിന്റെ നിറം പച്ചയായതിനാൽ വീട് അലങ്കരിക്കാനും പച്ചനിറം ഉപയോഗിക്കുന്നു

By Lekhaka
|

ഇന്ത്യയിലെ ഉത്സവങ്ങളെല്ലാം തന്നെ ഓരോ വിഭാഗങ്ങളിൽ പെട്ടവരുടേതാണ് .അവർ വീട് അലങ്കരിച്ചു ,നല്ല ഭക്ഷണം ഉണ്ടാക്കി ,കൂട്ടുകാരോടും ,കുടുംബത്തോടുമൊപ്പം ആഘോഷിക്കുന്നു .തെക്കേ ഇന്ത്യയിലെ പ്രത്യേകിച്ച് കർണാടക ,തമിഴ്‌നാട് എന്നിവിടങ്ങളിലെ ഒരു ആഘോഷമാണ് പൊങ്കൽ അഥവാ സംക്രാന്തി .ഇത് 4 ദിവസത്തെ ആഘോഷമാണ്.

അരി ,മഞ്ഞൾ ,കരിമ്പ് ,തുടങ്ങിവ വിളവെടുക്കുമ്പോൾ പൊങ്കൽ ആഘോഷിക്കുന്നു. പുതിയ വിളകളെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനാണ് ഇത് ആഘോഷിക്കുന്നത്. ആളുകൾ പൊങ്കൽ ഉണ്ടാക്കുക മാത്രമല്ല ,അവരുടെ വീട് നല്ലവണ്ണം അലങ്കരിക്കുന്നു. പൊങ്കലിന്റെ നിറം പച്ചയായതിനാൽ വീട് അലങ്കരിക്കാനും പച്ചനിറം ഉപയോഗിക്കുന്നു.

കൃഷിയെ പ്രതിനിധാനം ചെയ്യുന്ന മാവില .കരിമ്പിൻ തണ്ട് ,വാഴയില ഇവയെല്ലാം അലങ്കരിക്കാനായി ഉപയോഗിക്കുന്നു .പൊങ്കലിന് വീട് എങ്ങനെയെല്ലാം അലങ്കരിക്കാം എന്ന് നോക്കാം.

 അടുക്കള അലങ്കരിക്കൽ

അടുക്കള അലങ്കരിക്കൽ

നിങ്ങൾ അപ്പാർട്ടുമെന്റിലാണോ ജീവിക്കുന്നത് ?എങ്കിൽ പൊങ്കൽ ചോറ് വയ്ക്കാൻ നിങ്ങൾക്ക് വേറെ സ്ഥലം ഉണ്ടാകില്ല .അതിനാൽ പൊങ്കലിന് മുൻപ് അടുക്കള വൃത്തിയാക്കുക .വാതിൽ മാവില കൊണ്ട് അലങ്കരിക്കാവുന്നതാണ് .

 മുറ്റം അലങ്കരിക്കുക

മുറ്റം അലങ്കരിക്കുക

നിങ്ങളുടെ വീടിനു ഉമ്മറം ഉണ്ടെങ്കിൽ അത് അലങ്കരിക്കുകയാണ് പൊങ്കൽ ആഘോഷത്തിന്റെ ഏറ്റവും മഹത്തായ മാർഗം .മുറ്റം വൃത്തിയാക്കി രംഗോളി ഇടാവുന്നതാണ് .അരിമാവും വെള്ളവും ചേർത്ത് കുഴച്ചാണ് പൊങ്കലിന്റെ രംഗോളി ഇടുന്നതു .പച്ച ,മഞ്ഞ ,ചുവപ്പ് നിറങ്ങളുപയോഗിച്ചു മനോഹരമായ രംഗോലി ഇടാവുന്നതാണ് .

 നീണ്ട കരിമ്പിൻ തണ്ടുപയോഗിച്ചു അലങ്കരിക്കുക

നീണ്ട കരിമ്പിൻ തണ്ടുപയോഗിച്ചു അലങ്കരിക്കുക

മതിൽകെട്ടുപോലെ സൂക്ഷിക്കും .പൊങ്കലിന് പച്ചപ്പ് വേണ്ടതിനാൽ കരിമ്പിൻ തണ്ടിൽ പച്ചയില ഉണ്ടെങ്കിൽ നന്നായിരിക്കും .

 പൊങ്കൽ കലം നിർബന്ധമാണ്

പൊങ്കൽ കലം നിർബന്ധമാണ്

മണ്ണിൽ ഉണ്ടാക്കിയ, അലങ്കരിച്ച ,മനോഹരമായ ഡിസൈനുകൾ ഉള്ള പൊങ്കൽ കലം പൊങ്കൽ അരി പാകം ചെയ്യാൻ ആവശ്യമാണ് .കലം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അതിനെ മനോഹരമായി അലങ്കരിച്ചു പൊങ്കൽ കലമായി ഉപയോഗിക്കാവുന്നതാണ് .

 പശുവിനെ വരയ്ക്കുക

പശുവിനെ വരയ്ക്കുക

പശുവിനെ ആരാധിക്കുക എന്നത് പൊങ്കലിന്റെ ഒരു പ്രധാന ഭാഗമാണ് .പശു സമൃദ്ധിയുടെ ചിഹ്നമായതുകൊണ്ടു ഗ്രാമങ്ങളിൽ പലരും പശുവിന്റെ ചിത്രം ചുമരിൽ വരയ്ക്കും .

വിളക്കുകൾ കൊണ്ട് അലങ്കരിക്കുക

വിളക്കുകൾ കൊണ്ട് അലങ്കരിക്കുക

നിങ്ങൾ ഗ്രാമത്തിലാണെങ്കിൽ എങ്ങനെ പൊങ്കൽ ആഘോഷിക്കണം എന്ന് മനസിലായല്ലോ .എന്നാൽ നിങ്ങൾ പട്ടണത്തിലാണെങ്കിൽ നിങ്ങൾക്ക് ചുമരിൽ പശുവിനെ വരയ്ക്കനാകില്ല .നിങ്ങൾക്ക് പൊങ്കൽ അരി വയ്ക്കാനായി പ്രത്യേക സ്ഥലവും ഉണ്ടാകില്ല .അപ്പോൾ നിങ്ങളുടെ വീട് ലൈറ്റും ,പൂക്കളും കൊണ്ട് അലങ്കരിച്ചു ആഘോഷിക്കുക .

 പൊങ്കൽ വിരുന്ന്

പൊങ്കൽ വിരുന്ന്

പൊങ്കൽ ആഘോഷത്തിന്റെ ഏറ്റവും പ്രധാനം എന്നത് പൊങ്കൽ ഭക്ഷണം ആണ് .വാഴയിലയിൽ പല വിഭവങ്ങളും മധുരവും വിളമ്പി അതിഥികളെ സ്വീകരിക്കുന്നു .അങ്ങനെ വീട് അലങ്കരിച്ചു സന്തോഷത്തോടെ പൊങ്കൽ ആഘോഷിക്കുക .ഈ ഇളംകാറ്റ് മനുഷ്യ മനസുകളിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും തിര ഉണ്ടാക്കട്ടെ .

English summary

Ways To Prepare Your Home For This Pongal/Sankranti

Sankranti, also called Pongal, is almost nearing and is going to be celebrated within a few days; and the most important thing do now is to clean your house.
X
Desktop Bottom Promotion