Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സ്ത്രീകള്‍ക്ക് വേണ്ടി ചില വാസ്തു വിദ്യകള്‍
സ്ത്രീകളാണ് ഒരു വീടിനെ കുടുംബമാക്കി മാറ്റുന്നത്. വീട്ടില്‍ നിരവധി കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുമ്പോഴും മതപരവും സാമൂഹ്യവുമായ ഉത്തരവാദിത്തങ്ങള്‍ക്കിടയിലെ തുലനം നിലനിര്‍ത്താനും അവര്‍ ശ്രദ്ധിക്കും. അതു കൊണ്ട് വീട്ടിലെ സ്ത്രീകള്‍ക്ക് വാസ്തു ശാസ്ത്രത്തിലും പ്രധാന പങ്കാണ് ഉള്ളത്.
വീടോ സ്ഥലമോ എന്തുമാകട്ടെ ഒരോ ഇടങ്ങളിലെയും വാസ്തു നിലനിര്‍ത്തുക എന്നത് വളരെ ശ്രമകരമാണ്. ദിക്കുകള്‍,ഊര്‍ജം,ഘടകങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനമാണ് വാസ്തു. ഊര്‍ജത്തിന്റെ സ്വാഭാവികമായ ഒഴുക്കാണ് ഇത് ലക്ഷ്യമിടുന്നത്. മനുഷ്യനന്മയ്ക്കായി പണ്ഡിതരും ദീര്ഘദര്ശികളുമായവര് കാലക്രമത്തില്‍ വികസിപ്പെടുത്ത പൗരാണിക വിദ്യയാണിത്. വിവിധ തൊഴില്‍, സാമ്പത്തിക, ശാരീരിക, മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതിലൂടെ കഴിയും.
വീട്ടില്‍ ശാന്തിയും സമാധാനവും നിറയ്ക്കാന്‍ സ്ത്രീകളെ സഹായിക്കുന്ന ചില വാസ്തു വിദ്യകള്‍ അദ്ദേഹം വിശദീകരിക്കുന്നു.

- തെക്കോട്ട് തലവച്ച് കിടന്നാല്‍ പരസ്പരമുള്ള മനസ്സിലാക്കല്‍ മെച്ചപ്പെടുകയും ബന്ധത്തിന് പുതുജീവന്‍ ലഭിക്കുകയും ചെയ്യും.
- നിങ്ങള്‍ക്ക് ക്ഷീണം, തളര്‍ച്ച, സുഖമില്ലായ്മ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വീടിന്റെ കിഴക്ക് ഭാഗത്ത് സമയം ചെലവഴിക്കുക. കിഴക്ക് ദിക്ക് ഭരിക്കുന്നത് യുദ്ധത്തിന്റെയും കാലാവസ്ഥയുടെയും ദേവനായ ഇന്ദ്രനാണ് എന്നാണ് വിശ്വാസം. അതിനാല്‍ ഉദയ സൂര്യന് മേല്‍ ഇന്ദ്രന് അധികാരമുണ്ട്. എല്ലുകള്‍, കണ്ണ്, ഹൃദയം, നട്ടെല്ല് , രക്തചക്രമണം എന്നിവയ്ക്ക് വേണ്ട ഊര്‍ജം ഇത് നല്‍കുമെന്നാണ് വിശ്വാസം.
- വീടിന്റെ വടക്ക്കിഴക്ക് കോണിലിരുന്ന് വേണം ധ്യാനിക്കാനും ശ്വസന വ്യായാമങ്ങള്‍ ചെയ്യാനും .വാസ്തു അനുസരിച്ച് , വടക്ക് കിഴക്ക് ദിക്ക് നിയന്ത്രിക്കുന്നത് സര്‍വശക്തനായ ഈശ്വരന് അഥവ ഈസന്യ ആണ്. അതിനാല്‍ ആത്മീയമായി ഏറ്റവും പ്രധാനമര്ഹിക്കുന്ന ഭാഗമാണിത്.

- വീടിന്റെ വടക്ക്കിഴക്ക്, തെക്ക്-കിഴക്ക്(മൂല) മധ്യഭാഗം(ബ്രഹ്മസ്ഥാനം) എന്നിവിടങ്ങളില്‍ ബാത്റൂം പണിയുന്നത് ആരോഗ്യത്തിന് ദോഷകരമാകും.
- വീട്ടിലെ ഐക്യം മെച്ചപ്പെടുത്താന്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ ഒരു കുടുംബ ഫോട്ടോ വയ്ക്കുക.
-ഐശ്വര്യത്തിനായി വടക്ക് ദിക്കില്‍ തുളസി ചെടി, മുത്ത് , പവിഴം എന്നിവ വയ്ക്കുക.
-വീടിന്റെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന തരത്തില്‍ നേരേ മുകളില്‍ ബീമുകള്‍ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ഇവ മനസ്സിന് അസ്വസ്ഥത നല്‍കും.
-വീടിന്റെ മധ്യഭാഗത്ത് വലിയ വീട്ടുപകരണങ്ങളും മറ്റും വയ്ക്കരുത്. ഇത് ബ്രഹ്മസ്ഥാനം ആയതിനാല്‍ കഴിവതും ഒഴിച്ചിടണം.
-നീല നിറത്തിന് തണുപ്പിന്റെ ഗുണങ്ങള്‍ ഉണ്ട്. രാത്രിയില്‍ ഇളംനീലം നിറത്തിലുള്ള ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നത് ശാന്തത നല്‍കും. വയലറ്റ്, ഇന്‍ഡിഗോ, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളാണ് ഭിത്തിക്ക് നല്ലത്. കിടപ്പ് മുറിയില്‍ ചുവന്ന നിറം ഒഴിവാക്കുക.

- ഡ്രാഗണ്‍, യുദ്ധം തുടങ്ങി ഹിംസാത്മകമായ ചിത്രങ്ങള്‍ ഒഴിവാക്കുക. ഇവ സമ്മര്‍ദ്ദം ഉയര്‍ത്തുകയും സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യും. ക്രൂരമായ ചിത്രങ്ങളും ഒഴിവാക്കുക.
- ഉറങ്ങാന്‍ പ്രയാസമുണ്ടെങ്കില്‍ , തെക്കോട്ട് തലവച്ച് കിടന്നു നോക്കുക. ശരീരത്തിന്റെ സ്വാഭാവിക ധ്രുവത്വം നിലനിര്‍ത്താനും നിങ്ങളുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
-ഗര്‍ഭകാലത്ത് വടക്കോട്ട് തല വച്ച് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കുക. തെക്ക് വശത്തുള്ള കിടക്കമുറിയിലായിരിക്കണം എപ്പോഴും ഉറങ്ങുന്നത്.
- തെക്ക് പടിഞ്ഞാറായി വലിയ ജനാലകള്‍ വരുന്നത് ഒഴിവാക്കുക. സ്ത്രീകള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിജയത്തിനായി വടക്ക് ദിക്കില്‍ വലിയ ജനാലകള്‍ വയ്ക്കുക.
-വീട്ടില്‍ സുഗന്ധങ്ങള്‍ ഉപയോഗിക്കാം.

സമാധാനം, ആരോഗ്യം, ഐശ്വര്യം, അഭിമാനം എന്നിവ മെച്ചപ്പെടുത്തുന്നതിനും മനസ്സില്‍ ശക്തിയും സന്തോഷവും നിറയ്ക്കുന്നതിനും ഈ വാസ്തു വിദ്യകള്‍ പരീക്ഷിച്ചു നോക്കുന്നത് സഹായകരമാകും. കിടക്കും നിങ്ങളെ കണ്ണാടിയില്‍ കാണരുത്!!



Click it and Unblock the Notifications

