For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍....

By Staff
|

വീടിന്റെ പ്രവേശന കവാടത്തില്‍ ഗണേശ വിഗ്രഹങ്ങള്‍ ജോടിയായിട്ട്‌ വേണം വയ്‌ക്കേണ്ടത്‌ എന്ന്‌ അറിയാമോ?

വലത്‌ വശത്തേയ്‌ക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രങ്ങള്‍ വീട്ടില്‍ വയ്‌ക്കരുത്‌ എന്ന്‌ അറിയാമോ?

വീട്ടില്‍ ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങും മുമ്പ്‌ ഇത്തരത്തില്‍ അറിയേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്‌. ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും നിങ്ങള്‍ പിന്തുടരുന്നില്ല എങ്കില്‍ വീട്ടിലേക്ക്‌ നിര്‍ഭാഗ്യങ്ങള്‍ ക്ഷണിച്ച്‌ വരുത്തുന്നതിന്‌ തുല്യമാകുമത്‌.

നേരേ മറിച്ച്‌ ഈ നിയമങ്ങളും ആചാരങ്ങളും നിങ്ങള്‍ പിന്തുടരുകയാണെങ്കില്‍ ലോകത്തിലെ നന്മകളാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടും. വീട്ടില്‍ ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍, ആചാരങ്ങള്‍, വ്യവസ്ഥകള്‍ എന്നിവയാണ്‌ ഇവിടെ പറയുന്നത്‌.

Ganesha

ഗണേശ വിഗ്രഹങ്ങള്‍ പലരിതീയില്‍ നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാം.

വീടിന്റെ പ്രധാന കവാടത്തിന്‌ നേരെ വിപരീത ദിശയില്‍ വയ്‌ക്കുക എന്നതാണ്‌ വളരെ പ്രചാരത്തിലുള്ള ഒരു രീതി. വീട്ടിലേക്ക്‌ ദോഷകരമായത്‌ ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ്‌ വിശ്വാസം. കൂടാതെ ഐശ്വര്യം നിറയ്‌ക്കുകയും ചെയ്യും. ഇത്തരത്തില്‍ ഗണേശ വിഗ്രഹം പ്രതിഷ്‌ഠിക്കുന്നതിലൂടെ വീടിന്റെ സംരക്ഷകനായി അദ്ദേഹം മാറുമെന്നാണ്‌ വിശ്വാസം.

Ganesha 2

വീട്ടിലേക്ക്‌ കയറുന്നിടത്ത്‌ ഗണേശ വിഗ്രഹം വയ്‌ക്കുകയാണെങ്കില്‍ രണ്ടെണ്ണം ആയിട്ടേ എപ്പോഴും വയ്‌ക്കാവു. ഒന്ന്‌ കവാടത്തിലേക്ക്‌ തിരിച്ചും മറ്റൊന്ന്‌ എതിര്‍ദിശയിലേക്ക്‌ തിരിച്ചും വയ്‌ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക്‌ ഗണേശ വിഗ്രഹത്തിന്റെ പുറക്‌ വശം വരുന്നത്‌ ദാരിദ്രത്തിന്‌ കാരണമാകുമെന്നാണ്‌ വിശ്വാസം അതിന്‌ പരിഹാരം കാണുന്നതിനാണ്‌ മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില്‍ വയ്‌ക്കുന്നത്‌.

സ്വീകരണമുറിയിലെ അലമാരകളിലും ഗണേശ വിഗ്രഹങ്ങള്‍ വയ്‌ക്കാറുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ , വിഗ്രഹങ്ങള്‍ കുറഞ്ഞത്‌ ഒരിഞ്ച്‌ അകത്തി വയ്‌്‌ക്കാന്‍ ശ്രദ്ധിക്കണം.

ഗണേശ വിഗ്രഹങ്ങള്‍ക്ക്‌ അടുത്ത്‌ വയ്‌ക്കുന്ന ചില സാധനങ്ങളിലും ശ്രദ്ധവേണം. തുകലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ഗണേശ വിഗ്രഹത്തിന്‌ സമീപം വയ്‌ക്കരുത്‌. തുകല്‍ ഉത്‌പന്നങ്ങള്‍ എന്തു തന്നെയായലും ചത്ത മൃഗങ്ങളുടെ ശരീരത്തില്‍ നിന്നും ആണ്‌ എടുക്കുന്നത്‌. അതിനാല്‍ ബെല്‍റ്റ്‌, ഷൂസ്‌, ബാഗ്‌ ഉള്‍പ്പടെ തുകല്‍ നിര്‍മ്മിതമായ വസ്‌തുക്കളെല്ലാം വിഗ്രഹത്തിന്‌ അടുത്തു നിന്നും മാറ്റി വയ്‌ക്കുക.

Ganesha3

അതിന്‌ പുറമെ വീട്ടിലേക്ക്‌ ഒരു ഗണേശ വിഗ്രഹം വാങ്ങുമ്പോള്‍ ഒരു പ്രധാനപ്പെട്ട കാര്യം ഓര്‍ക്കണം-വലത്‌ വശത്തേയ്‌ക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രങ്ങള്‍ ഒഴിവാക്കുക.

വലത്‌ വശത്തേക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും പൂജകളും ആവശ്യമാണ്‌. ഇതെല്ലാം വീട്ടില്‍ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല . അതിനാല്‍ ഇത്തരം വിഗ്രഹങ്ങള്‍ ക്ഷേത്രങ്ങളില്‍ മാത്രമെ കാണപ്പെടു. ഇടത്‌ വശത്തേയ്‌ക്കോ, നേരെയോ, വായുവിലേക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാം.

English summary

How To Sacredly Keep Ganesha Idols In Your Home

Did you know that you should always keep Ganesh idols at your entrance in pair? Did you know that you should avoid Ganesh idols with trunk to the right side?
X
Desktop Bottom Promotion