Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിന് ഐശ്വര്യം പകരും വാസ്തു ടിപ്സ്!
വീടായിരിക്കും നിങ്ങള്‍ക്ക് ഏറ്റവും സുഖം നല്കുന്ന ഇടവും, നിങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തും. ബില്ലുകളടയ്ക്കുകയും, പലചരക്ക് സാധനങ്ങള്‍ വാങ്ങുകയും, ഇന്റീരിയര്‍ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നതിനൊപ്പം തന്നെ വാസുശാസ്ത്രം കൂടി പരിഗണിക്കുന്നത് നിങ്ങളുടെ വീടിന് കൂടുതല്‍ ഗുണകരമാകും. വാസ്തുവിന്റെ ചില ഗുണങ്ങള്‍ അറിയുക.

1. പോസീറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നു - വാസ്തുശാസ്ത്രം പോസിറ്റീവ് എനര്‍ജിയെ സംബന്ധിക്കുന്നതാണ്. നിങ്ങളുടെ വീട്ടിലുള്ള എല്ലാ വസ്തുക്കളും പോസിറ്റീവ് എനര്‍ജിയെ സ്വീകരിക്കുന്നതും പുറത്ത് വിടുന്നതുമാണെന്ന് ഉറപ്പ് വരുത്തുക. പ്രത്യേകിച്ച് വീടുകള്‍ക്ക് കിഴക്ക്, വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളില്‍ നിന്നായിരിക്കണം പ്രവേശനം. രണ്ടാമതായി, വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ കൈയ്യും കാലും കഴുകുക, ഇരുട്ടാകുമ്പോള്‍ വിളക്ക് തെളിക്കുക എന്നിവ പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണ്. എല്ലാ ദിവസവും രാവിലെയും സന്ധ്യക്കും ഒരു വിളക്ക് തെളിച്ച്, ഏതാനും ചന്ദനത്തിരികളും കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് നെഗറ്റീവ് എനര്‍ജിയെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

2. അലങ്കോലമാക്കുന്നത് ഒഴിവാക്കുക - വൃത്തി പോസിറ്റിവിറ്റിയിലേക്കുള്ള ഒരു മാര്‍ഗ്ഗമാണ്. വീടിന്റെ ഉള്‍ഭാഗം അലങ്കോലമായി കിടക്കുന്നത് കഴിയുന്നിടത്തോളം ഒഴിവാക്കുക. ഒരു വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടക്കുന്ന സാധനങ്ങള്‍ ഇനി ആവശ്യം വരാനിടയില്ലാത്തതിനാല്‍ നശിപ്പിച്ച് കളയുക. വീടിനകം വൃത്തിയായും വെടിപ്പായും സംരക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. അലങ്കോലമായ അവസ്ഥ വീടിനുള്ളില്‍ തര്‍ക്കങ്ങള്‍ക്കിടയാക്കും. വൃത്തിയുള്ള ഒരു വീട് പോസിറ്റീവ് എനര്‍ജി പ്രതിഫലിപ്പിക്കും.

3. മൂര്‍ച്ചയുള്ള അരികുകള്‍ - ഭിത്തികളുടെ മൂലകള്‍ മൂര്ച്ചയുള്ളതാണോയെന്ന് നോക്കുക. വ്യക്തമായ ആശയം ലഭിക്കുന്നതിന് ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പ് അതിന്റെ ഏരിയല്‍ വ്യു വരച്ച് നോക്കുക. നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുമെന്നതിനാല്‍ കൂര്‍ത്ത അരികുകളുള്ള വസ്തുക്കള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കുക. അതേ പോലെ വീട് വാങ്ങിക്കഴിഞ്ഞാലും അലമാരകള്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിവയ്ക്ക് ഉരുണ്ട അരികുകളായിരിക്കാന് ശ്രദ്ധിക്കുക.

4. ബെഡ്റൂമിന്റെ ആകര്‍ഷണീയത - ആകര്‍ഷകമായ നിറങ്ങള്‍ ബെഡ്റൂമിനുള്ളില്‍ ഉപയോഗിക്കുക. അതേ പോലെ മൃദുവായ ഫര്‍ണിഷിംഗുകളും ഉപയോഗിക്കണം. നിങ്ങളും പങ്കാളിയും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ഏതാനും ചിത്രങ്ങള്‍ ബെഡ്റൂമില്‍ സ്ഥാപിക്കുന്നത് ബന്ധത്തിന് ദൃഡത കൂട്ടും. ബെഡ് കണ്ണാടിക്കോ, മറ്റെന്തെങ്കിലും പ്രതിഫലനമുണ്ടാക്കുന്ന വസ്തുവിനോ എതിരായല്ല കിടക്കുന്നത് എന്ന് ഉറപ്പാക്കുക. ഇത് ദുസ്വപ്നങ്ങള്‍ ഒഴിവാക്കാനും, സന്തുലനം നഷ്ടപ്പെടുന്നത് തടയാനും സഹായിക്കും.

5. അനാകര്‍ഷകമായ സ്വരങ്ങളും വസ്തുക്കളും - മുള്ളുള്ള കള്ളിച്ചെടി, മറ്റ് കുറ്റിച്ചെടികള്‍ എന്നിവ വീടിനുള്ളില്‍ വളര്‍ത്തരുത്. അവ നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നവയാണ്. കൃത്രിമ സസ്യങ്ങളും, പൂക്കളും ഒഴിവാക്കി ശരിക്കുള്ളവ അലങ്കാരത്തിന് ഉപയോഗിക്കുക. അതുപോലെ ആകര്‍ഷകമല്ലാത്ത ഡോര്‍ബെല്ലുകള്‍ ഉപയോഗിക്കരുത്. അനാകര്‍ഷകമായ ഡോര്‍ബെല്ലുകള്‍ വീടിനുള്ളിലെ മൂഡിന് നാശം വരുത്തും.



Click it and Unblock the Notifications

