For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

By Super
|

ജീവിതത്തില്‍ വിപുലമായ മാറ്റങ്ങളും സന്തുഷ്ടിയും സാധ്യമാക്കാന്‍ സഹായിക്കുന്ന ശാസ്ത്രമാണ് ഫെങ്ങ് ഷുയി എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്.

ലളിതവും, ചെലവില്ലാത്തതുമായ ഇനി പറയുന്ന ടിപ്സുകള്‍ നടപ്പാക്കിയാല്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ അനുഭവിച്ചറിയാനാകും. സ്‌ത്രീകള്‍ക്ക്‌ വേണ്ടി ചില വാസ്‌തു വിദ്യകള്‍

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

വാതില്‍ കടക്കുന്നതിന് മുമ്പ് നിങ്ങളുടെ ഷൂ പുറത്ത് ഊരി വെയ്ക്കുക. കാലാകാലങ്ങളായി നാം ചെയ്ത് പോരുന്ന ഈ ശീലം ഫെങ്ങ് ഷുയിയിലുമുണ്ട്. നമ്മള്‍ ഷൂ വാതിലിന് വെളിയില്‍ വെച്ച് അകത്തേക്ക് കടക്കുമ്പോള്‍ പ്രതീകാത്മകമായി പുറം ലോകത്തിന്‍റെ സമ്മര്‍ദ്ദങ്ങളും, മാലിന്യങ്ങളും പുറത്ത് വെയ്ക്കുകയാണ്, അത് നിങ്ങളുടെ വ്യക്തിപരമായ ലോകത്തേക്ക് കൊണ്ടുവരുന്നില്ല.

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

അടുക്കും ചിട്ടയും പ്രധാനപ്പെട്ട കാര്യമാണ്. പഴയ കാര്യമാണെങ്കിലും വളരെ പ്രസക്തമാണിത്. തകരാറായതും, ഉപയോഗമില്ലാത്തതുമായ വസ്തുക്കള്‍ മാറ്റി പുതിയവ വെയ്ക്കുക. അവ പുതിയ അനുഭവങ്ങള്‍ നല്കും. പഴയ ശേഖരങ്ങള്‍ നിങ്ങളെ ഭൂതകാലത്തില്‍ തളച്ചിടുന്നവയാണ്. അവ നിങ്ങളെ മുന്നോട്ട് പോകാനനുവദിക്കില്ല.

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ടോയ്‍ലെറ്റിന്‍റെ വാതില്‍ അടയ്ക്കുക. തുറന്നിരിക്കുന്ന ടോയ്‍ലെറ്റ് ഒരു തുറന്ന അഴുക്കുചാലാണെന്നും, അത് നിങ്ങളുടെ വീട്ടിലേക്ക് അഴുക്കും മാലിന്യവും കൊണ്ടുവരുമെന്നുള്ള വിശ്വാസമാണ് ഇതിന് പിന്നില്‍.

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

സസ്യങ്ങള്‍ വളര്‍ത്തുക. ശുദ്ധി, ആരോഗ്യം, സൗന്ദര്യം എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ് സസ്യങ്ങള്‍. ഇവ നിങ്ങളുടെ ചുറ്റുമുള്ളത് ശുദ്ധവായുവിന്‍റെ ലഭ്യത ഉറപ്പാക്കും.

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

സാധനങ്ങള്‍ തകര്‍ന്ന നിലയില്‍ കിടക്കാനനുവദിക്കരുത്. ബള്‍ബുകള്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിങ്ങനെ എന്തായാലും തകര്‍ന്ന അവസ്ഥയില്‍ വീട്ടില്‍ കിടക്കാനനുവദിക്കരുത്. തകര്‍ന്ന വസ്തുക്കള്‍ തകര്‍ന്ന വ്യക്തികളേയും, ബന്ധങ്ങളേയും സൂചിപ്പിക്കുന്നവയാണ്.

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

വീട് ഊര്‍ജ്ജം നിറഞ്ഞതാവണം. അത് പുറത്തേക്ക് നഷ്ടമായിപ്പോകുന്നത് തടയണം. അതിന് വേണ്ടി സ്ക്രീനുകളും, കാറ്റുപയോഗിച്ചുള്ള മണികളും, സുതാര്യമായ കര്‍ട്ടനുകളും ഉപയോഗിക്കുക.

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

കോണുകളുള്ള ഡൈനിംഗ് ടേബിളിനേക്കാള്‍ നല്ലത് വൃത്താകൃതിയുള്ളവയാണ്. വൃത്തം ദിവ്യമായ ഊര്‍ജ്ജത്തെ പ്രതിനിധാനം ചെയ്യുന്നു. അതേപോലെ ഭക്ഷണസമയത്ത് ഊര്‍ജ്ജം ഉയര്‍ന്ന തോതിലുമായിരിക്കും.

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

വീടിനുള്ളില്‍ എപ്പോഴും ധാരാളം വെളിച്ചവും വായുവും വേണം. സാധിക്കുന്നിടത്തോളം ജനാലകള്‍ തുറന്നിടുക.

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

നിങ്ങളുടെ ബെഡ്റൂമിന്‍റെ വാതിലില്‍ വ്യക്തിപരവും, സാമൂഹികവും, ഔദ്യോഗികവുമായ ഉന്നതിയെ സൂചിപ്പിക്കുന്നതിനായി രണ്ട് ഓടക്കുഴലുകള്‍ തൂക്കിയിടുക.

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

ഈ ഫെങ്ഷുയി ഐശ്വര്യം നിറയ്ക്കും!!

വീട്ടിലേക്ക് പ്രവേശിക്കുന്നിടത്ത് വലിയൊരു ലൈറ്റ് സ്ഥാപിക്കുക. അതിരില്ലാത്ത സമ്പത്തും, കീര്‍ത്തിയും സൂചിപ്പിക്കുന്നതാണ് ഇത്. ഇത് ദിവസം മുഴുവനും ഓണായിരിക്കാനും ശ്രദ്ധിക്കുക.

English summary

10 Fengshui Tips That Can Significantly Change Your Life

Here are some of the fengshui tips that can significantly change your life,
X
Desktop Bottom Promotion