Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വലിപ്പം കുറഞ്ഞ ബെഡ്റൂം അലങ്കാരങ്ങള്
ബെഡ്റൂമിന് വലിപ്പും കുറവാണ്. ഇതുകൊണ്ട് സൗകര്യവും കുറവാണെന്നു പറയുന്നവര് ധാരാളം. ഇത്തരം ബെഡ്റൂമുകള്ക്ക് അലങ്കാരവും ആവശ്യമില്ലെന്നു കരുതുന്നവരുമുണ്ട്.
ചെറിയ ബെഡ്റൂമെങ്കിലും ഇത് ഭംഗിയും വൃത്തിയുമായി അലങ്കരിയ്ക്കാന് ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,
ഇളംനിറങ്ങളുള്ള പെയിന്റുകള് ബെഡ്റൂമില് ഉപയോഗിയ്ക്കുക. ഇത് മനസിനും ശാന്തത നല്കും. ഇരുണ്ട നിറങ്ങള് ഉപയോഗിച്ചാല് ഇത് മുറിയുടെ വലിപ്പം കുറയ്ക്കുന്ന പോലെ തോന്നും.
വല്ലാതെ വെളിച്ചമുള്ള തരം ലൈറ്റുകള് ഉപയോഗിയ്ക്കരുത്. കട്ടിലിനോടു ചേര്ന്ന വിധത്തിലുള്ള, അധികം വെളിച്ചം നല്കാത്ത തരത്തിലുള്ള ലൈറ്റുകളാണ് കൂടുതല് നല്ലത്. മുകളില് തൂക്കുന്ന ലൈറ്റുകള്ക്കു പകരം ചുവരില് വയ്ക്കുന്ന തരം ലൈറ്റുകള് പിടിപ്പിയ്ക്കാം.

മുറിയുടെ വലിപ്പത്തിന് അനുയോജ്യമായ വലിപ്പത്തിലുള്ള കട്ടില് വേണം തെരഞ്ഞെടുക്കാന്. വലിയ ഡിസൈനുകളിലേയ്ക്കു പോകാതെ ഒതുക്കമുള്ള തരം കട്ടില് തെരഞ്ഞെടുക്കാം.
ചുവരിനോടു ചേര്ത്തോ ചുവരിന്റെ ഉള്ളിലേയ്ക്കു തള്ളിയോ ഉള്ള ചുവരലമാരകള് തീര്ക്കുക. അലമാരകള് വേറെ വാങ്ങിയിട്ടാല് സ്ഥലം കൂടുതല് നഷ്ടപ്പെടും. കട്ടിലിന്റെ അടിയോടു ചേര്ന്നും സാധനങ്ങള് വയ്ക്കാനുള്ള സ്ഥലമുണ്ടാക്കാം.



Click it and Unblock the Notifications
