Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ബാച്ചിലര്‍ പാഡ് മനോഹരമാക്കാന്‍ എളുപ്പവഴികള്‍
ഒന്നോ അതിലധികമോ അവിവാഹിതരായ ചെറുപ്പക്കാര്‍ ഒരുമിച്ചു കൂടുന്ന സ്ഥലമാണ് ബാച്ചിലര്‍ പാഡ്. ബാച്ചിലര്‍ പാഡുകളെല്ലാം തോന്നിയത് പോലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട സ്ഥലമാണെന്ന് കരുതരുത്. അനായാസം ബാച്ചിലര്‍ പാഡ് മനോഹരമാക്കാം, കീശ കാലിയാകാതെ തന്നെ!
ബാച്ചിലര്‍ പാഡിലെ ജീവിതം അച്ചടക്കമില്ലാത്തതാണെന്ന ധാരണ സമൂഹത്തിലുണ്ട്. എന്നാല്‍ ഇത്തരം ജീവിതം ലളിതവും രസകരവുമാണെന്ന കാര്യം മറക്കരുത്. ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ വാസസ്ഥലം മനോഹരമാക്കി നിങ്ങള്‍ക്ക് ഗേള്‍ഫ്രണ്ടിനെയും കൂട്ടുകാരെയും ഞെട്ടിക്കാനാകും.

ഉപയോഗം തീരുമാനിക്കുക
ബാച്ചിലര്‍ പാഡിന്റെ ഉപയോഗം എന്താണെന്ന് നിശ്ചയിക്കുക. ജീവിതം അടിച്ചുപൊളിക്കാനുള്ള സ്ഥലമായും ഹാങ്ഔട്ടിനുള്ള ഇടമായുമൊക്കെ ഇത് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ആവശ്യം എന്താണോ അതിന് അനുസരിച്ച് തീരുമാനം എടുക്കുക.

വിളക്കുകള്‍
മഞ്ഞവെളിച്ചവും ഫ്ളൂറസെന്റ് ലൈറ്റുകളും ഓര്‍മ്മകളായി മാറിക്കഴിഞ്ഞു. അതിനാല്‍ മറ്റു നിറങ്ങളിലുള്ള ലൈറ്റുകള്‍ പരീക്ഷിക്കുക. ഈ രീതിയിലുള്ള ലൈറ്റുകള്‍ നിങ്ങളുടെ ബാച്ചിലര്‍ പാഡിന്റെ പ്രഭാവവും അന്തരീക്ഷവും മാറ്റിമറിക്കും. എന്നാല്‍ അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ ഒരു പ്രധാന ലൈറ്റ് വയ്ക്കാന്‍ മറക്കരുത്.

മാറ്റം അനിവാര്യം
തുണികളും മറ്റും കഴുകി ഉപയോഗിക്കാന്‍ മെനക്കെടുന്നവരല്ല പുരുഷന്മാരില് അധികവും. അതുകൊണ്ട് പുതിയ ഒരു ജോഡി ബെഡ്ഷീറ്റുകള്‍ വാങ്ങുക. അവ ഇടയ്ക്കിടെ മാറിമാറി ഉപയോഗിക്കുക. ഇവ രണ്ടും അഴുക്കാകുമ്പോള്‍ അലക്കിയെടുക്കണം. അടഞ്ഞ നിറങ്ങളിലുള്ള ബെഡ്ഷീറ്റുകള്‍ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വെളുപ്പ്, ഇളം നിറങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കില്ല. ടവലുകളും നാപ്കിനുകളും വാങ്ങുമ്പോഴും ഇക്കാര്യം ഉറപ്പാക്കുക.

സൗണ്ട് സിസ്റ്റം
മികച്ച സൗണ്ട് സിസ്റ്റം എല്ലായ്പ്പോഴും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. വിശ്രമിക്കുമ്പോഴും പാര്‍ട്ടി നടക്കുമ്പോഴുമെല്ലാം മികച്ച സൗണ്ട് സിസ്റ്റം ഒരു മുതല്‍ക്കൂട്ടായിരിക്കും.

ഗ്ലാസ്
കണ്ണാടിയെ കുറിച്ച് മാത്രമല്ല പറയുന്നത്, കുറച്ച് നല്ല ഗ്ലാസുകള്‍ കൂടി വാങ്ങുക. പാര്‍ട്ടിയില്‍ ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല, എന്നാല്‍ മനോഹരമായ ഗ്ലാസുകള്‍ നിങ്ങളുടെ പാര്‍ട്ടിക്ക് തിളക്കം പകരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ലിവിംഗ് റൂമില്‍ കര്ട്ടിനിടുക. ഇതിനൊപ്പം പെയിന്റിംഗുകളും ഇവിടെ വയ്ക്കാം. അവ ഒറിജിനല്‍ ആകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ചപ്പുചവറുകള്‍ ഇടുന്ന പാത്രം ഇടയ്ക്കിടെ വൃത്തിയാക്കുക. ഇവിടെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിന് ഒരു ചെറിയ അലമാര സജ്ജീകരിക്കുന്നതും നല്ലതാണ്. പരീക്ഷണ തത്പരര്‍ക്ക് ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ പെയിന്റ് ചെയ്ത് ലിവിംഗ് റൂമിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാം.



Click it and Unblock the Notifications

