For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാലന്റൈന്‍സ് ഡേയ്ക്ക വീടൊരുക്കൂ

By Super
|

വലിയ കാര്യങ്ങളിലൂടെ മാത്രമല്ല വാലന്റൈന്‍സ്‌ ഡേ കൊണ്ടാടേണ്ടത്‌. ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ആഘോഷമാക്കിയും പരസ്‌പര സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ കഴിയും. അതിനാല്‍ ഈ വാലന്റൈന്‍സ്‌ ഡേ നിങ്ങള്‍ ഒരുമിച്ച്‌ വീട്ടില്‍ ചെലവഴിക്കുക. പ്രണയാതുരമായ ചില നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കാകും.

പേരെഴുതിയ കപ്പുകള്‍

നിങ്ങളുടെയും പങ്കാളിയുടെയും ഇനിഷ്യലുകള്‍ പതിച്ച കപ്പുകളും വൈന്‍ ഗ്ലാസുകളും വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങള്‍ക്ക്‌ മിഴിവേകും. വ്യക്തിമുദ്ര ചാര്‍ത്തിയ ഇത്തരം വസ്‌തുക്കള്‍ വാലന്റൈന്‍സ്‌ ഡേ പോലുള്ള ആഘോഷങ്ങളുടെ മാറ്റ്‌ കൂട്ടാന്‍ അനുയോജ്യമാണ്‌.


Valentines Day

കവിത അല്ലെങ്കില്‍ പ്രേമലേഖനം

ഒരു രൂപ പോലും ചെലവില്ലാതെ നിങ്ങള്‍ക്ക്‌ പ്രേമലേഖനം എഴുതാം. സര്‍ഗ്ഗശേഷി കൂടുതലുള്ളവര്‍ സചിത്ര കവിതയെ കുറിച്ച്‌ ആലോചിക്കുക. പോസ്‌റ്റ്‌കാര്‍ഡില്‍ നിന്ന്‌ ഒരു ചിത്രമെടുക്കുക. അതിനെ കുറിച്ച്‌ ഒരു പ്രണയ കവിത എഴുതുക.

തലയിണ

ഹൃദയത്തിന്റെ ആകൃതിയിലുള്ള ഏതാനും തലയിണകള്‍ വാങ്ങുക. അല്ലെങ്കില്‍ തലയിണയില്‍ സ്‌നേഹം (ലവ്‌) എന്ന്‌ എഴുതിയാലും മതി. ബെഡ്‌റൂമിന്റെ നിറത്തിന്‌ യോജിക്കുന്ന നിറത്തിലുള്ള കിടക്കവിരകള്‍ ഉപയോഗിക്കുക. ചുവപ്പ്‌ നിറത്തിലുള്ള കിടക്കവിരി നിങ്ങളുടെ മനസ്സിലും ശരീരത്തിലും പ്രണയം നിറയ്‌ക്കും.

മെഴുകുതിരികള്‍

പ്രണയചിന്തകളില്‍ നിന്ന്‌ മെഴുകുതിരി ഒരിക്കലും ഒഴിവാക്കാനാവില്ല. അത്‌ നിങ്ങളുടെ മുറിക്ക്‌ ചൂടുപകരും. ചുവന്ന മെഴുകുതിരികള്‍ വികാരത്തെയും പിങ്ക്‌ മെഴുകുതിരികള്‍ പ്രണയത്തെയും വെള്ള മെഴുകുതിരികള്‍ സുഖത്തെയും പ്രതിനിധാനം ചെയ്യുന്നു. നിങ്ങള്‍ ഇഷ്ടപ്പെട്ട നിറത്തിലുള്ള മെഴുകുതിരികള്‍ തിരഞ്ഞെടുത്ത്‌ വാലന്റൈന്‍സ്‌ ഡേ ആഘോഷിക്കൂ.

പ്രണയ സന്ദേശം

പേപ്പര്‍ കഷണങ്ങളില്‍ പ്രണയ സന്ദേശങ്ങള്‍ എഴുതി അതൊരു ബോര്‍ഡില്‍ മനോഹരമായി ഒട്ടിക്കുക. നിങ്ങള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പ്രണയവാക്യം ഫ്രെയിം ചെയ്‌തുവയ്‌ക്കുകയുമാകാം. നിങ്ങളുടെ പങ്കാളിയ്‌ക്ക്‌ വായിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇത്‌ മേശപ്പുറത്ത്‌ വയ്‌ക്കുക.

പേപ്പര്‍ ബൊക്കെ

ഈ ബൊക്കെ ഒരിക്കലും നശിക്കില്ല. ചുവപ്പ്‌, പിങ്ക്‌ നിറങ്ങളിലുള്ള പേപ്പര്‍ കൂടി ഉപയോഗിച്ച്‌ പൂച്ചെണ്ട്‌ ഉണ്ടാക്കുക. പൂക്കള്‍ കൊണ്ട്‌ മനോഹരമായി അലങ്കരിച്ചാലും മതി. പൂപ്പാത്രത്തില്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ള മിഠായികള്‍ കൂടി നിറച്ചാല്‍ പ്രേമം തുളുമ്പും.

പുസ്‌തകം സമ്മാനിക്കുക

ഒരു പ്രണയപുസ്‌തകത്തോടൊപ്പം ദിവസം ചെലവഴിക്കുക. അല്ലെങ്കില്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുക. അതുമല്ലെങ്കില്‍ പാചക പുസ്‌തകം ക്കുറിപ്പ്‌ നോക്കി ഒരുമിച്ച്‌ കുറച്ച്‌ രുചിക്കൂട്ടുകള്‍ തയ്യാറാക്കുക. ഈ രീതിയില്‍ സമയം ചെലവഴിക്കുന്നത്‌ പരസ്‌പരം കൂടുതല്‍ മനസ്സിലാക്കാനും നിങ്ങളെ സഹായിക്കും.

പ്രാതല്‍ കിടക്കയില്‍

പ്രാതലിനൊപ്പം സ്റ്റൈലായി തന്നെ ദിവസമാരംഭിക്കുക. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ടതും കൊതിയൂറുന്നതും ലഘുവായതുമായ പ്രാതല്‍ കിടക്കയില്‍ വച്ച്‌ ആസ്വദിക്കുക.

English summary

Is Your House Romance Ready

Valentine's Day isn't about cherishing the only the big moments. Celebrating the smaller things in life is what adds to your love for each other. So, on this special day, recreate some romantic moments by spending your day together at home.
 
 
X
Desktop Bottom Promotion