Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
ബാത്ത്റൂം മനോഹരമാക്കാം
പങ്കാളിയോടൊത്തുള്ള പ്രണയാതുരമായ ഒരു കുളി പോലെ വൈകാരികമായ ഒരു മഹൂര്‍ത്തം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകില്ല. വേനല്‍ക്കാല സായാഹ്നത്തിലോ ശൈത്യകാല നിശയിലോ നിങ്ങള്‍ക്ക് ഇത് ആസ്വദിക്കാം. ഇത്തരമൊരു കുളിക്ക് അനുയോജ്യമായ അന്തരീക്ഷം നേരത്തേ ഒരുക്കേണ്ടതുണ്ട്. വീട്ടിലോ ഹോട്ടല്‍ മുറിയിലോ കുളി ആസ്വദിക്കാം. നിങ്ങളുടെയും പങ്കാളിയുടെയും സൗകര്യത്തിന് അനുസരിച്ച് ഒരുക്കങ്ങള്‍ നടത്തുക.
ചുവന്ന റോസാപ്പൂക്കള്‍, വിളക്കുകള്‍, മെഴുകുതിരികള്‍ എന്നിവ കൊണ്ട് അലങ്കരിച്ച കുളിമുറികള്‍ പ്രണയം നിങ്ങളില്‍ നിറയ്ക്കും. കുളി പ്രണയാതുരവും വൈകാരികവുമാക്കുന്നതിന് സഹായക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് വേണം ബാത്ത്റൂം അലങ്കരിക്കേണ്ടത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ അലങ്കരിച്ച് കുളിമുറി ഒരു സ്വര്‍ഗ്ഗമാക്കി മാറ്റുക.

കുളി ആഘോഷമാക്കുന്നതിന് വേണ്ടി നടത്താവുന്ന അലങ്കാരങ്ങളും ഒരുക്കങ്ങളും വിവരിക്കുകയാണിവിടെ.
1. ചുവന്ന റോസാപൂക്കള്‍- ചുവപ്പും റോസാപൂക്കളും പ്രണയത്തിന്റെ പ്രതീകങ്ങളാണ്. ഇവ ഉപയോഗിച്ച് പ്രണയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക. കുളിമുറി മുഴുവന്‍ ചുവന്ന മെഴുകുതിരികള്‍ കത്തിച്ചുവയ്ക്കുന്നതും നല്ലതാണ്. കുളിമുറിയിലേക്ക് കയറുന്ന വാതിലില്‍ റോസാപ്പൂക്കള്‍ കൊണ്ട് ഹൃദയത്തിന്റെ രൂപമുണ്ടാക്കി അതിന്റെ നടുക്ക് മെഴുകുതിരി കത്തിച്ച് വയ്ക്കുക. ബാത്ത്ടബ്ബിലെ വെള്ളത്തില്‍ പിനീര്‍ ഒഴിക്കുക. വെളുപ്പും ചുവപ്പും റോസാദളങ്ങള്‍ വെള്ളത്തില്‍ വിതറുക. ഇനി നിങ്ങള്‍ക്ക് പ്രണയക്കുളി കുളിക്കാം.
2. ലാവെന്‍ഡര്‍- വൈകാരിക ഉണര്‍ച്ച നല്കാന് കഴിയുന്ന വസ്തുവാണ് ലാവെന്‍ഡര്‍. അതിനാല്‍ വെള്ളത്തില്‍ ലാവെന്‍ഡര്‍ എസ്സന്‍സ് ചേര്‍ക്കുക. മെഴുകുതിരികളോ വെളിച്ചം കുറഞ്ഞ മഞ്ഞ ലൈറ്റുകളോ കുളിമുറിയില്‍ തെളിയിക്കുക. ലാവെന്‍ഡര്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കിഡുകളും വേണം. ഓര്‍ക്കിഡുകള്‍ ബാത്ത്റൂമിലെ കണ്ണാടിക്ക് മുന്നിലോ ക്ലോസെറ്റിന് സമീപത്തോ വയ്ക്കുക. ലാവെന്‍ഡര്‍ അധികം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
3. പിറകുവശത്തെ കുളി- നല്ലരീതിയില്‍ അടച്ച് സംരക്ഷിക്കുന്ന മുറ്റം പിറകുവശത്തുണ്ടെങ്കില് അവിടെ വച്ചും കുളിക്കാം. ഒരു ബാത്ത്ടബ്ബ് സംഘടിപ്പിച്ച് ആകാശം നന്നായി കാണാന്‍ കഴിയുന്ന വിധത്തില്‍ അത് സ്ഥാപിക്കുക. വൈകുന്നേരത്തോ രാത്രിയിലോ കുളിക്കുക. ബാത്ത്ടബ്ബ് വച്ചതിന് ചുറ്റും വൃത്തിയാക്കി പൂക്കളും മെഴുകുതിരികളും കൊണ്ട് അവിടം മനോഹരമാക്കുക. ഇതിന് സമീപം ഒരു മേശവച്ച് അതില്‍ ഷാംപെയ്നും രണ്ട് ഗ്ലാസും വയ്ക്കാവുന്നതാണ്.
4. നീന്തല്‍ക്കുളം- നിങ്ങളുടെ വീട്ടില്‍ നീന്തല്‍ക്കുളം ഉണ്ടെങ്കില്‍ അതുപോലൊരു ഭാഗ്യമില്ല. പ്രണയാതുരമായി കുളിക്കുന്നതിനായി കുളത്തിന്റെ നാലുചുറ്റും അലങ്കരിക്കുക. നിറങ്ങള്‍, ഹൃദയത്തിന്റെ ആകൃതിയിലുള്ള ബലൂണുകള്‍, മെഴുകുതിരികള്‍ എന്നിവ അലങ്കാരത്തിനായി ഉപയോഗിക്കാം. പശ്്ചാത്തലത്തില്‍ പ്രണയം തുളുമ്പുന്ന ഒരു പാട്ട് കൂടിയായാല്‍ പിന്നെ മറ്റൊന്നും വേണ്ട. ആവശ്യമെങ്കില്‍ വൈനോ ഷാംപെയ്നോ പ്രണയത്തെ ആളിക്കത്തിക്കാം.
5. സംഗീതം- ലളിതവും പ്രണയം തുളുമ്പുന്നതുമായ പാട്ടുകളും ഉപയോഗിക്കാം. അലങ്കാരങ്ങള്‍ ഒഴിവാക്കുക. പരസ്പരം കാണുന്നതിനായി ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുക. മനോഹരമായ പാട്ടും അരണ്ട വെളിച്ചവും നിങ്ങളില്‍ പ്രണയത്തിന്റെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കും.



Click it and Unblock the Notifications