Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ദീപാവലി ബജറ്റിലൊതുക്കാം
ദീപാവലിയ്ക്ക് വീടൊരുക്കുകയെന്നത് വളരെ അത്യാവശ്യമാണ്. ദീപാവലിയെത്തിയെന്നുള്ള തോന്നലും ഉത്സവഛായയുമെല്ലാം ഉണ്ടാക്കാന്‍ ഇത് വളരെ പ്രധാനമാണ്.
കുറഞ്ഞ ചിലവില്‍ ദീപാവലിയ്ക്കു വീടൊരുക്കുകയെന്നതായിരിക്കും പലരുടേയും ആഗ്രഹം. എന്നാല്‍ സാധനങ്ങളുടെ വില വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇത് അത്ര എളുപ്പവുമല്ല.
ചില കരുതലുകളുണ്ടെങ്കില്‍ ദീപാവലിയ്ക്കു നിങ്ങളുടെ ബജറ്റു ചുരുക്കും വിധത്തില്‍ ഒരുക്കങ്ങള്‍ നടത്താം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ചുവരലങ്കാരങ്ങള്‍
വീട്ടിനുള്ളില്‍ അലങ്കാരങ്ങള്‍ ദീപാവലിയ്ക്കു വളരെ പ്രധാനമാണ്. ലിവിംഗ് റൂമില്‍ ഭംഗിയുള്ള ചുവരലങ്കാരങ്ങള്‍ ഉപയോഗിക്കാം. കോണിപ്പടികളുണ്ടെങ്കില്‍ ഇതിനു സമീപമുള്ള ചുവരിലും ഇവ ഉപയോഗിക്കാം.

ലൈറ്റുകള്‍
ഭംഗിയുള്ള ലൈറ്റുകള്‍, പ്രത്യേകിച്ച് പേപ്പറിലും മറ്റും ഉണ്ടാക്കിയവ, വിപണിയില്‍ ലഭ്യമാണ്. വില കൂടിയ ലൈറ്റുകള്‍ വാങ്ങാതെ ഇത്തരം ലൈറ്റുകള്‍ ഉപയോഗിക്കാം.

ദീപാവലി താലി
ഭംഗിയുള്ള , അതേ സമയം വലിയ വിലയില്ലാത്ത ദീപാവലി താലി ദീപാവലി അലങ്കാരങ്ങള്ക്കുപയോഗിക്കാം.

രംഗോലി
ദീപാവലിയ്ക്ക് വീടിനു ഭംഗി നല്കുന്നതില് രംഗോലിയ്ക്കു പ്രധാന സ്ഥാനമുണ്ട്. ഭംഗിയുള്ള രംഗോലികള്‍ വരയ്ക്കാം. ഇത് അധികം ചെലവില്ലാത്ത അലങ്കാരമാണ്.

അലങ്കാരവസ്തുക്കള്‍
കളിമണ്ണു കൊണ്ടുള്ള അലങ്കാരവസ്തുക്കള്‍ അധികം പണം ചെലവാക്കാതെ വീട്ടിലെ അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിയ്ക്കും. ഇത് ചെലവു കുറഞ്ഞ ഒരു അലങ്കാരവുമാണ്.

ഭംഗിയുള്ള വിഗ്രഹങ്ങളും
ഭംഗിയുള്ള വിഗ്രഹങ്ങളും ദീപാവലി ഐശ്വര്യത്തിനു മാറ്റേകുന്നു.

ഭംഗിയുള്ള ചിരാതുകള്‍
ഭംഗിയുള്ള ചിരാതുകള്‍ വലിയ വില കൊടുക്കാതെ തന്നെ ലഭിയ്ക്കും. വീണ്ടും ഉപയോഗിക്കുവാന്‍ സാധിയ്ക്കും വിധത്തിലുള്ള ചിരാതുകള്‍ ഉപയോഗിക്കുക.

ചിരാതുകള്‍ ക
ഭംഗിയുള്ള ചട്ടികളില്‍ വെള്ളം നിറച്ച് ഇതില്‍ ഒഴുകി നടക്കും വിധത്തില്‍ ലഭ്യമാകുന്ന ചിരാതുകള്‍ കത്തിച്ചു വയ്ക്കുന്നതും നല്ലതാണ്.

ദീപാവലി ലൈറ്റുകള്‍
ദീപാവലിയ്ക്കു ലഭ്യമാകുന്ന ഇത്തരം ലൈറ്റുകള്‍ മറ്റൊരു വില കുറഞ്ഞ അലങ്കാരമാണെന്നു പറയാം.



Click it and Unblock the Notifications
