Latest Updates
-
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ
വീട്ടില്‍ ഭാഗ്യം കൊണ്ടുവരും ചൈനീസ് അലങ്കാരങ്ങള്‍
ഒരു വീട് വീടാകുന്നത് ഇതിനുള്ളില്‍ സന്തോഷവും സമാധാനവും പരസ്പര സ്നേഹവുമൊക്കെ നിറഞ്ഞു നില്‍ക്കുമ്പോഴാണ്. അല്ലെങ്കില്‍ എത്ര ഭംഗിയുള്ള വീടാണെങ്കിലും ഇതിന് കല്ലിന്റെ ഇഷ്ടികയുടേയും മരത്തിന്റേയുമെല്ലാം ഗുണമേ ഉണ്ടാവുകയുള്ളൂ.
വീടിന്റെ ഭാഗ്യം വീട്ടില്‍ വസിയ്ക്കുന്നവരുടേയും ഭാഗ്യമായിരിയ്ക്കും. ഇതുകൊണ്ടു തന്നെ വീട്ടില്‍ ഭാഗ്യം വരാനായി വാസ്തു, ഫാങ്ഷ്യുയി വിദ്യകളെ വിശ്വസിയ്ക്കുന്നവരാണ് പലരും.
വീടിനു ഭാഗ്യം നല്കാന് ഓരോ സ്ഥലങ്ങള്‍ക്കും ഇതിന്റേതായ വിശ്വാസങ്ങളും വസ്തുക്കളുമുണ്ട്. ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ചൈനീസ് സാധനങ്ങളും വീട്ടില്‍ വയ്ക്കാറുണ്ട്.
നല്ലതു വരുവാന്‍ വീട്ടില്‍ വയ്ക്കേണ്ട ചൈനീസ് സാധനങ്ങളെക്കുറിച്ചറിയൂ,

മുള
ചുവന്ന റിബണ്‍ കൊണ്ട് അടിഭാഗം ബന്ധിച്ച ചെറിയ മുളക്കൂട്ടം വീട്ടില്‍ ഒത്തൊരുമയുണ്ടാക്കുമെന്നാണു വിശ്വാസം.

ചൈനീസ് ലൈറ്റുകള്‍
ചുവന്ന നിറത്തില്‍ പേപ്പര്‍ കൊണ്ടു നിര്‍മ്മിച്ച ചൈനീസ് ലൈറ്റുകള്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇവ വീടിന് ഭാഗ്യം നല്‍കുമെന്നാണു വിശ്വാസം.

ചൈനീസ് നാണയങ്ങള്‍
ചൈനീസ് സ്വര്‍ണനാണയങ്ങളും ഐശ്വര്യദായകമാണ്. ഇത്തരം നാണയങ്ങള്‍ ഒരു ബൗളിലിട്ടു വയ്ക്കാം. അല്ലെങ്കില്‍ ഇവ കൂട്ടിക്കെട്ടിയ രീതിയിലും വാങ്ങാന്‍ സാധിയ്ക്കും.

ഭാഗ്യദൈവം
ചൈനീസ് രീതിയിലും സമ്പത്തിന് ഒരു ദൈവമുണ്ട്. ചിത്രത്തില്‍ കാണുന്ന ഈ ദൈവത്തിന്റെ പ്രതിമ വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ഭാഗ്യം കൊണ്ടുവരുമെന്നാണു വിശ്വാസം.

ചുവന്ന വാതിലുകള്‍
ചൈനീസ് വിശ്വാസപ്രകാരം വീടിന്റെ വാതിലുകള്‍, പ്രത്യേകിച്ച് പ്രധാന വാതില്‍ ചുവന്ന നിറത്തിലുള്ള പെയിന്റടിച്ചാല്‍ ഭാഗ്യം വരുമെന്നാണു വിശ്വാസം.

ആന, കടുവ രൂപങ്ങള്‍
ആന, കടുവ തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങള്‍ പ്രധാന വാതിലിനു സമീപം വയ്ക്കുന്നത് ദുര്ഭാഗ്യങ്ങളകറ്റുമെന്നാണ് വിശ്വാസം. കടുവയുടെ രൂപം കിടപ്പുമുറിയില്‍ വയ്ക്കുന്നത് അസുഖങ്ങളകറ്റാന്‍ സഹായിക്കുമെന്നും വിശ്വസിക്കുന്നു.

ചിരിക്കുന്ന ബുദ്ധന്
ചിരിക്കുന്ന ബുദ്ധന് പ്രസിദ്ധമായ ചൈനീസ് ഭാഗ്യസൂചകമാണ്. ഇത് പടിഞ്ഞാറു ദിശയില്‍ വയ്ക്കുന്നത് വീട്ടില്‍ സന്തോഷവും ഭാഗ്യവും കൊണ്ടുവരുമെന്നാണു വിശ്വാസം.

നക്ഷത്രചിഹ്നം
നക്ഷത്രചിഹ്നം വീട്ടില്‍ വയ്ക്കുന്നത് ആഗ്രഹങ്ങള്‍ നടക്കുന്നതിനു സഹായിക്കുമെന്നാണ് വിശ്വാസം.

ചൈനീസ് തവള
ചൈനീസ് തവളയുടെ രൂപം വീട്ടില്‍ സൂക്ഷിയ്ക്കുന്നത് പണവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.ഇതിന്റെ വായില്‍ നാണയവും വയ്ക്കണം.

മണിപ്ലാന്റ്
നാണയത്തിന്റെ ആകൃതിയിലുള്ള ചൈനീസ് മണി പഌന്റുണ്ട്. ഇത് വീടിന്റെ കിഴക്കു ദിശയില്‍ വയ്ക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

ഗോള്‍ഡ് ഫിഷ്
ഗോള്‍ഡ് ഫിഷ് വീട്ടിലുള്ളതും ഭാഗ്യം കൊണ്ടുവരുന്ന മറ്റൊരു ഘടകമാണ്. അക്വേറിയത്തിലോ ബൗളിലോ ഗോള്‍ഡ് ഫിഷിനെ സൂക്ഷിയ്ക്കാം.

ചൈനീസ് ക്രിസറ്റല്
പഠിയ്ക്കുന്ന കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ ചൈനീസ് ക്രിസറ്റല് വടക്കു കിഴക്കു ദിശയില്‍ സൂക്ഷിയ്ക്കാം. ഇത് പരീക്ഷകളില്‍ ഉന്നതവിജയം ഉറപ്പാക്കുമത്രെ.

അലങ്കാരം
ഭാഗ്യം നല്കുന്ന ഒരു ചൈനീസ് അലങ്കാരം. ഇത് വീട്ടില്‍ വയ്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
