Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
അവിവാഹിതരുടെ വീടിന്റെ മോടി കൂട്ടാം
നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍ വീട് ഭംഗിയായി വയ്ക്കാന്‍ പലപ്പോഴും സമയം കിട്ടണമെന്നില്ല. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും വീട് ആകര്‍ഷകമാക്കാന്‍ സാധിക്കും.മുറി വൃത്തിയാക്കാന്‍ ആരും സഹായത്തിന് ഇല്ലാത്തതിനാല്‍ വളരെ കുറച്ച് സാധനങ്ങള്‍ മാത്രം വീട്ടിലേക്ക് വാങ്ങുന്നതാണ് ഉചിതം. ഒരാള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കൂടുതല്‍ സാധനങ്ങള്‍ ഉപയോഗിക്കേണ്ടി വരില്ല. എന്നാല്‍, അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ തീര്‍ച്ചയായും വാങ്ങേണ്ടതുണ്ട്. വീടിന്റെ ഭംഗി കൂട്ടുന്നതിനൊപ്പം ഇത് നിങ്ങള്‍ക്ക് സുരക്ഷിതത്ത്വവും നല്‍കും.
ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വീട്ടില്‍ അത്യാവശ്യം വേണ്ട ചിലതാണ് താഴെ പറയുന്നത്. ഇതില്‍ നിങ്ങളുടെ വീടിന് ആവശ്യമായതും അനുയോജ്യമായതും എതെല്ലാമെന്ന് കണ്ടെത്തി വാങ്ങുക.

അടുക്കള
നിങ്ങള്‍ തനിച്ചാണ് താമസിക്കുന്നതെങ്കില്‍ അടുക്കളയിലേക്ക് വളരെയധികം പാത്രങ്ങള്‍ വാങ്ങേണ്ട ആവശ്യമില്ല. ദിവസേനയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ട ഓരോ പാത്രങ്ങള്‍ വീതം വാങ്ങുക.

കിടക്ക
സോഫ കം ബെഡ് ആണ് അവിവാഹിതരുടെ വീടിന് അനുയോജ്യം. പകല്‍ സമയം സോഫയായും രാത്രിയില്‍ കിടക്കയായും ഇത് ഉപയോഗിക്കാം.

ഭിത്തി
നിങ്ങളൊരു കലാസ്നേഹിയാണെങ്കില് ഭിത്തിയില്‍ ചിത്രങ്ങളും മറ്റും തൂക്കിയിടാം. ഇത്തരത്തില്‍ ചെയ്യുന്നത് മുറികള്‍ക്ക് ശാന്തതയും ഊഷ്മളതയും നല്‍കും.

ചെടികള്‍
വീടിനകത്ത് ചെടിച്ചട്ടികള്‍ വയ്ക്കുന്നത് മുറികളുടെ ഭംഗികൂട്ടും. വെള്ള ലില്ലി പോലുള്ള ചെടികള്‍ വീടിനകത്ത് വളര്‍ത്താന്‍ നല്ലതാണ്. വീടിനകത്തെ മാലിന്യങ്ങള്‍ വലിച്ചെടുത്ത് നിങ്ങളെ ആരോഗ്യത്തോടിരിക്കാന്‍ ഇവ സഹായിക്കും.

അലങ്കാരങ്ങള്‍
മണികള്‍, നാണയ രൂപങ്ങള്‍ , സ്വര്‍ണ മത്സ്യം തുടങ്ങി വിവിധ ഇനങ്ങള്‍ കൊണ്ട് വീടലങ്കിരിക്കാം. ഇത്തരം ഫെങ് ഷൂയി സാധനങ്ങള്‍ ആരോഗ്യവും സമൃദ്ധിയും നല്‍കുമെന്നാണ് വിശ്വാസം.

നിറം
തെളിഞ്ഞ നിറങ്ങളായിരിക്കണം കിടക്കുന്ന മുറിക്ക് നല്‍കുന്നത്. വെളുപ്പ്, വെല്‍വെറ്റ്, വെയില് മഞ്ഞ നിറങ്ങള്‍ കിടക്കുന്ന മുറിക്ക് അനുയോജ്യമാണ്. സുഖകരമായ ഉറക്കത്തിന് ഇത് സഹായിക്കും.

വിളക്കുകള്‍
അവിവാഹിതരുടെ വീടുകള്‍ അലങ്കരിക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഇത്. വായന മുറയിലും കിടക്കയുടെ വശത്തും വിളക്കുകള്‍ വയ്ക്കുന്നത് നല്ലതാണ്.

മീഡിയ ടേബിള്‍
ഒറ്റയ്ക്ക് താമസിക്കുന്ന അവിവാഹിതരുടെ വീട്ടില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കുന്നവയാണ് മ്യൂസിക് സിസ്റ്റം, ടെലിവിഷന്‍ എന്നിവ. ഭിത്തികള്‍ക്ക് തെളിഞ്ഞ നിറം നല്‍കിയിട്ടുള്ള മുറികളില്‍ ഇരുണ്ട നിറത്തിലുള്ള മീഡിയ ടേബിള്‍ ആണ് നല്ലത്.

പൂപ്പാത്രം
അവിവാഹിതരുടെ വീടലങ്കരിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് പൂപ്പാത്രങ്ങള്‍. നല്ല നിറവും മണവുമുള്ള പൂവുകള്‍ വീടിന്റെ ഭാവം തന്നെ മാറ്റും. റോസ, മുല്ല തുടങ്ങി വിവിധ വര്‍ണങ്ങളിലുള്ള പൂവുകള്‍ മുറികളില്‍ സുഗന്ധം പരത്തും.



Click it and Unblock the Notifications
