Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ക്രിസ്മസ് അലങ്കാരത്തിന് റീത്തും
ക്രിസ്മസിന് അലങ്കാരകള് പലതരമുണ്ട്. പൊതുവെ നക്ഷത്രങ്ങളും മെഴുകുതിരിയും വര്ണബള്ബുകളുമൊക്കെയാണ് അലങ്കാരം. ക്രിസ്തുദേവനെ വരവേല്‍ക്കാനാണ് ഇവ തയ്യാറാക്കുന്നത്.
എന്നാല്‍ ഭംഗിയുള്ള റീത്തുകളും ക്രിസ്മസ് അലങ്കാരത്തില്‍ പെടുന്നു. ഇത് പ്രധാനമായും വിദേശരാജ്യങ്ങളിലെ അലങ്കാരമാണെങ്കിലും.
ഭംഗിയുള്ള വിവിധ റീത്തുകള്‍ നോക്കൂ. ക്രിസ്മസിന് ഇവ ഉപയോഗിച്ച് അലങ്കരിക്കാം. ഇവയില്‍ പലതും ലിവിംഗ് റൂം അലങ്കാരത്തിന് ചേരുന്നതാണെന്നതാണ് വാസ്തവം. ഇവ വാങ്ങണമെന്നില്ല. അല്പം ഭാവനയും ഉണ്ടാക്കാനുള്ള സാധനങ്ങളും സംഭരിച്ചാല്‍ ഇവ നിങ്ങള്‍ക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

ക്രിസ്മസ് അലങ്കാരത്തിന് റീത്തും
പൈന്‍, കൃത്രിമ ആപ്പിള്‍ എന്നിവ കൊണ്ട് അലങ്കരിച്ച റീത്ത് നോക്കൂ. വൃക്ഷത്തടി പോലുള്ള നിറത്തിലുള്ള ബേസിലാണ് ഇവ വച്ചിരിക്കുന്നത്. അലങ്കാരത്തിനായി ചുവന്ന റിബണും ചെറികളും.

ക്രിസ്മസ് അലങ്കാരത്തിന് റീത്തും
പൈനും പച്ച നിറത്തിലുള്ള ഇലകളും കൊണ്ട് അലങ്കരിച്ച റീത്ത്. ഇതിന്റെ മുഖ്യ ആകര്‍ഷണം കത്തിച്ചു വച്ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള മെഴുകുതിരി തന്നെയാണ്.

ക്രിസ്മസ് അലങ്കാരത്തിന് റീത്തും
പൈന്‍ കൊണ്ടു മാത്രം ഉണ്ടാക്കിയ റീത്ത് നോക്കൂ. വര്‍ണഭംഗി കുറവാണെങ്കിലും വ്യത്യസ്തമായ ഒന്നാണിത്. ക്രിസ്മസിന് മാത്രമല്ല, അലങ്കാരവസ്തുവായി ലിവിംഗ് റൂമിലും വയ്ക്കാം.

ക്രിസ്മസ് അലങ്കാരത്തിന് റീത്തും
ചുവന്ന നിറത്തിലുള്ള പൂക്കള്‍, ചെറി എന്നിവ കൊണ്ട് അലങ്കരിച്ച റീത്ത് കാണൂ. ചുവപ്പിനെ സ്നേഹിക്കുന്നവര്‍ക്ക് ചേര്‍ന്ന റീത്ത്.

ക്രിസ്മസ് അലങ്കാരത്തിന് റീത്തും
ഇതാ, വ്യത്യസ്തമായ ഒരു റീത്ത്. ചെറുനാരങ്ങ മുറിച്ചു വച്ചിരിക്കുന്ന രീതിയിലുള്ള ഒന്ന്.

ക്രിസ്മസ് അലങ്കാരത്തിന് റീത്തും
റിബണ്‍ കൊണ്ട് അലങ്കരിച്ച ഈ റീത്ത് കാണൂ. ചുവപ്പു നിറത്തിലുള്ള ഈ ഒറ്റ റിബണാണ് ഇതിന് ഭംഗി നല്‍കുന്നത്.

ക്രിസ്മസ് അലങ്കാരത്തിന് റീത്തും
ചെറിയ ചെറികളുടെ രൂപത്തിലുണ്ടാക്കിയ ഈ റീത്ത് ക്രിസ്മസിനെ പ്രതിനിധാനം ചെയ്യുന്നു. ചെറി ക്രിസ്മസിന് ഒഴിവാക്കാനാവാത്ത ഒരു ഭക്ഷ്യവസ്തുവാണ്. പ്രത്യേകിച്ചും കേക്കുകളില്‍.

ക്രിസ്മസ് അലങ്കാരത്തിന് റീത്തും
കൂടിന്റെ ആകൃതിയിലുണ്ടാക്കിയിരിക്കുന്ന റീത്ത് നോക്കൂ. വളരെ ലളിതമായ ഒരു റീത്തെന്നു വേണമെങ്കില്‍ പറയാം.



Click it and Unblock the Notifications
