Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വൈന്‍ കുപ്പി അലങ്കാരത്തിനും
വൈന്‍, ഷാംപെയ്ന്‍ തുടങ്ങിയവയുടെ കുപ്പികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, കളയാന്‍ മടിക്കും വിധത്തില്‍ ഭംഗിയുള്ളതായിരിക്കും ഇവ മിക്കപ്പോഴും. മറ്റു ചിലയിനം മദ്യക്കുപ്പികളും കാണാന്‍ ചന്തമേറെയുള്ളവ തന്നെയായിരിക്കും.
അല്പം ഭാവനയുണ്ടെങ്കില്‍ ഇത്തരം കുപ്പികള്‍ വീട്ടില്‍ അലങ്കാരത്തിന് ഉപയോഗിക്കാം. വിലപിടിച്ച ലൈറ്റുകളും ഷോപീസുകളുമൊന്നും വേണമെന്നില്ല, ഇത്തരം കുപ്പികള്‍ കൊണ്ട് പല അലങ്കാര വസ്തുക്കളുമുണ്ടാക്കാം. ലൈറ്റുകള്‍ മാത്രമല്ല, ഫഌവര്വേസും ഇവ കൊണ്ടുണ്ടാക്കാം.
ഷാംപെയന്‍, വൈന്‍ തുടങ്ങിയവ ചിലപ്പോള്‍ സമ്മാനമായും നല്‍കാറുണ്ട്. ഇവ സമ്മാനമായി നല്കുമ്പോള് നല്ല രീതിയില്‍ അലങ്കരിച്ചു നല്‍കുന്നത് കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കൂടുതല്‍ സന്തോഷം നല്‍കും.

ഇത്തരം ബോട്ടിലുകളില്‍ വര്‍ണക്കടലാസുകള്‍ പൊതിഞ്ഞ് തിളങ്ങുന്ന കല്ലുകള്‍ പതിച്ചാല്‍ ഇത് ഷോപീസ് ആയി ഉപയോഗിക്കാം. തിളങ്ങുന്ന പേപ്പറുകള്‍ വേണം ഉപയോഗിക്കാന്‍,

കുപ്പികളുടെ അടിഭാഗം വൃത്തിയായി വട്ടത്തില്‍ മുറിച്ച് ബള്‍ബുകളുടെ മുകളില്‍ ഇട്ടാല്‍ ഭംഗിയുള്ള ലൈറ്റായി. ഇല്ലെങ്കില്‍ ഇവ നല്ല കട്ടിയിലുള്ള സ്റ്റീല്‍ വയറില്‍ തൂക്കിയിടാവുന്നതേയുള്ളൂ.

ഇത്തരം ബോട്ടിലുകള്‍ ഫഌവര്സ്റ്റാന്റായി ഉപയോഗിക്കാം. ഡ്രൈ ഫഌവറുകള് ഇതില്‍ വയ്ക്കാം. ഭംഗിയുള്ള ഒരു അലങ്കാരമാകുമിത്. ഇതില്‍ വെള്ളാരംകല്ലുകളും നിറമുള്ള മുത്തുകളും മറ്റും ഇടുകയും ചെയ്യാം.

വൈന്‍, ഷാംപെയ്ന്‍ തുടങ്ങിയവ ചിലപ്പോഴെങ്കിലും സമ്മാനമായി നല്‍കാറുണ്ട്. ഇത്തരം ബോട്ടിലുകള്‍ നല്ലപോലെ അലങ്കരിച്ച് സമ്മാനമായി നല്‍കാം. ഇവയുടെ മുകളില്‍ വര്‍ണഭംഗിയുള്ള റിബണുകള്‍ കെട്ടിയാല്‍ നല്ല അലങ്കാരമാകും.



Click it and Unblock the Notifications
