Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കണ്ണാടി ബെഡ്റൂമില്‍ വയ്ക്കാമോ?
വാസ്തുവിന് വീട്ടിലുള്ള സ്ഥാനം വളരെ പ്രധാനമാണ്. അടുക്കളിയിലും ഡ്രോയിംഗ് റൂമിലും മാത്രമല്ല, ബെഡ്റൂമിലും വാസ്തു പ്രകാരം ക്രമീകരണങ്ങള്‍ നടത്താം.
വാസ്തുവനുസരിച്ച് കിടപ്പുമുറി സമചതുരാകൃതിയാലാണ് വേണ്ടത്. ഇവിടേയ്ക്കുള്ള വാതില്‍ പൂര്‍ണമായും തുറക്കാന്‍ സാധിക്കണം. വാതില്‍ പൂര്‍ണമായും തുറക്കാന്‍ സാധിക്കാത്തത് വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.

വാതില്‍ തുറക്കുമ്പോള്‍ മനസിന് സന്തോഷം നല്കുന്ന എന്തെങ്കിലും സാധനങ്ങള്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. ഫോട്ടോകളോ ഫഌവര്‍വേസുകളോ വയ്ക്കാം. ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. അതുപോലെ അക്വേറിയവും വാസ്തു പ്രകാരം ബെഡ്റൂമില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല.
നീല, പച്ച, പിങ്ക് നിറങ്ങള്‍ ബെഡ്റൂമില്‍ അടിയ്ക്കുന്നതാണ് നല്ലത്. ഇത് ഭംഗി മാത്രമല്ല, വാസ്തു പ്രകാരം നല്ലതാണ്.
ബെഡ്റൂമില്‍ കട്ടില് മരത്തിന്റേതാണ് നല്ലത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിയ്ക്കാനുള്ള അറകള്‍ വാസ്തു പ്രകാരം നല്ലതല്ല. കട്ടില് തെക്കുപടിഞ്ഞാറായി ക്ര്മീകരിക്കണം.
കണ്ണാടി കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കിടക്കുമ്പോള്‍ പ്രതിബിംബം കാണത്തക്ക വിധത്തില്‍ യാതൊരു കാരണവശാലും കട്ടില് ഇടരുത്. രാത്രി നേരത്ത് കണ്ണാടി തുണി കൊണ്ടു മൂടിയിടണം.
ടെലിവിഷന്‍ അടക്കമുള്ള ഇലക്ട്രിക് സാധനങ്ങള്‍ കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. വയ്ക്കുകയാണെങ്കില്‍ തെക്കു കിഴക്കായി വേണം വയ്ക്കാന്‍.
ഇത്തരം വാസ്തുപരീക്ഷണങ്ങള്‍ നടത്തി നോക്കൂ. ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുമോയെന്ന് തിരിച്ചറിയാം.



Click it and Unblock the Notifications
