For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയ്ക്കായി ബൊമ്മക്കൊലു

|

Gombe Habba
നവരാത്രി ഇന്ത്യയുടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമുള്ള ആഘോഷമാണ്. ഓരോ സ്ഥലത്തും വ്യത്യസ്ഥ രീതികളിലാണ് ആഘോഷിക്കുന്നതെന്നു മാത്രം. കര്‍ണാടകയുടള്‍പ്പടെ ചില സ്ഥലങ്ങളില്‍ പാവകളെ ഒരുക്കിയാണ് നവരാത്രി ആഘോഷിക്കുന്നത്. ഗോംബെ ഹബ്ബ എന്നാണ് കര്‍ണാടകത്തില്‍ ഇതറിയപ്പെടുന്നത്.

വിവിധ തരത്തിലുള്ള പാവകളെ ഒരു മുറിയില്‍ നിരത്തി ബന്ധുക്കളേയും സുഹൃത്തുകളേയും ഇവ കാണാന്‍ ക്ഷണിക്കുന്നു. രണ്ട് പ്രധാന പാവകളുടെ വിവാഹവും നടത്തും. ഇവയെ പാവകളുടെ നടുവിലാണ് ഇരുത്തുക. പട്ടാടെ ഗോംബെ എന്നാണ് ഇതിനു പറയുക. കേരളത്തിലെ ബ്രാഹ്മണസമുദായത്തിലും ബൊമ്മക്കൊലു എന്ന പേരില്‍ നവരാത്രിക്ക് പാവകളെ നിരത്താറുണ്ട്

പാവകളുടെ ഭംഗിയും ആകര്‍ഷണീയതയുമാണ് ഈ ചടങ്ങിന് മാറ്റു കൂട്ടുന്നത്. അല്‍പം ക്ഷമയുണ്ടെങ്കില്‍ പ്രധാന പാവകളെ ബൊമ്മക്കൊലു ഒരുക്കി നവരാത്രിയെ വരവേല്‍ക്കൂ

ഭംഗിയായി അലങ്കരിക്കാം. ഇതിനായി സ്വര്‍ണ, വെളളി നിറങ്ങളിലുള്ള ലേസുകള്‍, വെല്‍വെററ് തുണി, മുത്തുമാലകള്‍, കറുത്ത മുടി, പൊട്ടുകള്‍, വിവിധ നിറങ്ങളിലുളള പേപ്പറുകള്‍, പച്ചയും വെളളയും ചുവപ്പും നിറങ്ങളിലുള്ള ബ്ലൗസ് തുണികള്‍ എന്നിവയാണ് വേണ്ടത്.

ഇനി പാവകളെ അലങ്കരിക്കാനുള്ള വേഷങ്ങള്‍ തയ്യാറാക്കാം. ഇതിനായി വെല്‍വെറ്റ് തുണി മുറിച്ച് രാജകുമാരിക്കായി ബ്ലസും രാജകുമാരനായി ഷെര്‍വാണിയുമുണ്ടാക്കാം. ഇത് പശയുപയോഗിച്ച് ഒട്ടിച്ച ശേഷം ഉണങ്ങാന്‍ വക്കണം. വേഷത്തിനുള്ള കൈകള്‍ വേറെ വെട്ടിയെടുത്ത് ഒട്ടിക്കുന്നതാണ് നല്ലത്. വെള്ളത്തുണിയുപയോഗിച്ചാണ ധോത്തിയുണ്ടാക്കേണ്ടത്. ആവശ്യത്തിനുള്ള തുണിയോ പേപ്പറോ വെട്ടിയെടുത്ത് രണ്ടുഭാഗങ്ങളും കൂട്ടിയൊട്ടിക്കണം. ഇത് ചരടുപയോഗിച്ച് പാവയെ ഉടുപ്പിക്കാം.

രാജകുമാരിക്കായി പച്ചനിറമുള്ള തുണിയില്‍ ഞൊറികളെടുത്ത് പശ വച്ച് ഒട്ടിച്ച് പിന്‍ ചെയ്യാം. ഇതേ നിറമുള്ള തുണി കൊണ്ടു തന്നെ മുന്താണിയും വേറെ നിറമുളള തുണിയുപയോഗിച്ചു ബോര്‍ഡറും കൊടുക്കാം. ലേസുകള്‍ കൊണ്ട് അലങ്കാരവും മുത്തുകളുപയോഗിച്ച് മാലകളുമുണ്ടാക്കാം. മുഖമലങ്കരിക്കാനായി പൊട്ടുകളുപയോഗിക്കാം.

English summary

Navarathri, Bommakkolu, Home, Decor, Doll Decoration, വരാത്രി, ബൊമ്മക്കൊലു, വീട്, അലങ്കാരം, പാവ,

The most popular “Gombe Habba” or the doll festival is a major attraction during the navratri pooja in Karnataka. The doll collection that keeps adding up every year is arranged in a room
X
Desktop Bottom Promotion