Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കണിയൊരുക്കുമ്പോള്‍

വീട്ടിലെ മുതിര്‍ന്നവരാണ് കണിയൊരുക്കുക. വിശ്വാസങ്ങളും രീതികളും അനുസരിച്ച് പല സ്ഥലങ്ങളിലും കണിയൊരുക്കല് വ്യത്യസപ്പെട്ടിരിക്കുന്നുവെങ്കിലും ഒരു പൊതുവായ രൂപം ഇതിനുമുണ്ട്.
വിളവെടുപ്പ് ഉത്സവം എന്നു പേരുള്ളതുകൊണ്ടു തന്നെ കാര്‍ഷിക വിളകള്‍ കണിയ്ക്കു പ്രധാനം. അരി, നെല്ല്, വെള്ളരിക്ക, മാങ്ങ, ചക്ക, നാളികേരം, ഫലവര്‍ഗങ്ങള്‍ തുടങ്ങിയ ഉരുളിയില്‍ വയ്്ക്കും. വിളഞ്ഞു പാകമായ, മഞ്ഞ നിറത്തിലുള്ള വെള്ളരിക്ക പ്രധാനം. നാളികേരം ഉടച്ച് അതില്‍ എണ്ണക്കിഴി വച്ച് കത്തിച്ചു വയ്ക്കുന്ന രീതിയും നിലവിലുണ്ട്.
കോടിമുണ്ട്, കണിക്കൊന്ന, സ്വര്‍ണം, പണം എന്നിവയും കണി കാണാന്‍ വയ്ക്കും. വാല്‍ക്കണ്ണാടിയും കണിഉരുളിയില് വേണമെന്നാണ് ചിട്ട. ഭഗവതിയെയാണ് വാല്‍ക്കണ്ണാടി കൊണ്ട് പ്രതിനിധാനം ചെയ്യുന്നത്. കൃഷ്ണന്റെ ഫോട്ടോയോ പ്രതിമയോ കൂടെയുണ്ടാകും. ചിലയിടങ്ങളില്‍ വെള്ളം നിറച്ച കിണ്ടിയും കൂടെയുണ്ടാകും.
അഷ്ടമംഗല്യം, രാമായണം അല്ലെങ്കില്‍ മഹാഭാരതമോ ഭഗവത് ഗീതയോ തുടങ്ങിയവയും ഓട്ടുരുളിയില്‍ ഉണ്ടാകും. എല്ലാറ്റിനുമൊപ്പം കത്തിച്ചു വച്ച നിലവിളക്കും.
കണി വയ്ക്കുന്നത് മാത്രമല്ലാ, കണി കാണുന്ന രീതിയിലും പ്രധാനമാണ്. ആദ്യം കാണേണ്ടത് വിഷുക്കണിയായതു കൊണ്ട് ഉണര്‍ന്നാല്‍ കണ്ണടച്ചാണ് ഇതിനു മുന്നിലെത്തുക. പിന്നീട് കണ്ണു തുറന്ന് കണി കാണും. കണി കാണുന്നതിന്റെ ഐശ്വര്യവും സമൃദ്ധിയും ആണ്ടു മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
