Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
പ്രണയമുണര്‍ത്തും ബെഡ്റൂം അലങ്കാരം

ബെഡ്റൂമിലെ ലൈറ്റുകളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അരണ്ട വെട്ടമാണ് റൊമാന്റിക് മൂഡിന് കൂടുതല്‍ നല്ലത്. ഉള്ള ലൈറ്റുകള്‍ വല്ലാതെ വെളിച്ചമുള്ളവയാണെങ്കില് എന്തെങ്കിലും ഷേഡ് വച്ച് മറക്കാം. അല്ലെങ്കില്‍ അരണ്ട വെട്ടമുള്ള ബള്‍ബുകള്‍ ഉപയോഗിക്കാം.
മുറിയില്‍ സുഗന്ധമുള്ള മെഴുകുതിരികള്‍ കത്തിച്ചു വയ്ക്കാം. ഇത് സുരക്ഷിതമായി ചെയ്യണമെന്നു മാത്രം. പല നിറമുള്ള മെഴുകുതിരികള്‍ മുറിയില്‍ അവിടിവിടെയായി കത്തിച്ചു വയ്ക്കുന്നത് പ്രണയഛായ നല്‍കും. ആവശ്യത്തിന് മെഴുതിരി വെട്ടമുണ്ടെങ്കില്‍ അതനുസരിച്ച് ലൈറ്റുകള്‍ ഓഫാക്കുകയും ചെയ്യാം.
മുറിയില്‍ ചുവന്ന നിറമുള്ള റോസാപ്പൂക്കള്‍ വേണം. ഇവ ഫഌവര്‍വേസിലോ ചുവരിലോ വയ്ക്കാം. ഹൃദയാകൃതിയിലുള്ള അലങ്കാരവസ്തുക്കള്‍ ചുവരില്‍ തൂക്കിയിടുന്നതും നല്ലതാണ്. ചുവപ്പിന് പകരം പിങ്ക് നിറമുള്ള റോസപ്പൂക്കളും ഉപയോഗിക്കാം. പൂക്കള്‍ വാടിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം.
പ്രണയ നിമിഷങ്ങളെ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ ചുവരില്‍ തൂക്കിയിടാം. പങ്കാളികള്‍ ഒരുമിച്ചുള്ള ചിത്രങ്ങളായാലും നന്ന്. വിവാഹ ആല്‍ബത്തിലെ ചിത്രങ്ങളായാലും മതി.
കിടക്കയ്ക്കും തലയിണയ്ക്കും പ്രണയം സൂചിപ്പിക്കുന്ന തരത്തിലുള്ള വിരികളും കവറുകളും തെരഞ്ഞെടുക്കുക. നിറയെ ചുവപ്പ്, പിങ്ക് പൂക്കളുള്ള വിരികള്‍ നന്നായിരിക്കും. കാറ്റില്‍ പറക്കുന്ന കനംകുറഞ്ഞ ജനല്വിരികളും തെരഞ്ഞെടുക്കാം.
അറിയിക്കാതെ ചെയ്താല്‍ ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പങ്കാളിക്ക് ഒരു സര്‍പ്രസ് സമ്മാനം കൂടിയാകും. വേണമെങ്കില്‍ വാതിലിന് പുറത്ത് ഒരു ബോര്‍ഡും തൂക്കാം, 'പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ്'.



Click it and Unblock the Notifications
