Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ചെറിയ വീട് ഭംഗിയായി അലങ്കരിക്കാം

വീട് വലുതാണെങ്കില്‍ അലങ്കാരം വലിയ പണിയല്ല. കൂടുതല്‍ സാധങ്ങളുണ്ടെങ്കിലും അവ ഒതുക്കി വക്കാനുള്ള സ്ഥലമുണ്ടാകും. എന്നാല്‍ ചെറിയ വീടാണെങ്കില്‍ കഥ മാറും. നിങ്ങളുടെ ഭാവനക്കും കലാവിരുതിനുമുള്ള ഒരു വെല്ലുവിളിയാണ് ഇവിടുത്തെ അലങ്കാരം. ഒന്നു മനസുവച്ചാല്‍ ഈ കൊച്ചുവീടും നിങ്ങള്‍ക്ക് സ്വര്‍ഗമാക്കി മാററാം.
വീട് ചെറുതാണെങ്കില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ വീട്ടിലെ ഭൂരിഭാഗം സ്ഥലവും അപഹരിക്കുന്നത് ഫര്‍ണിച്ചറുകളാണ്. ഒതുക്കമുള്ള സോഫകളും കട്ടിലുകളും വാങ്ങാന്‍ ശ്രമിക്കുക. സോഫകള്‍ക്കു പകരം ബീന്‍ ബാഗുകള്‍ വാങ്ങിയാലും മതി. ഇവക്ക് വളരെക്കുറവു സ്ഥലമേ ആവശ്യമുള്ളൂ. മേശ വാങ്ങിക്കുകയാണെങ്കില്‍ മടക്കിവക്കാന്‍ കഴിയുന്നവ വാങ്ങിക്കുക.
സ്ഥലം കുറവുള്ളപ്പോഴാണ് ചുമുരുകളുടെ പ്രയോജനമറിയുക. ചുവരില്‍ വക്കാവുന്ന ടിവി വാങ്ങിക്കുക. സ്ഥലം ലാഭിക്കാം. ചുവരലമാരകളുണ്ടാക്കിയാല് സാധനങ്ങള്‍ സുരക്ഷിതമായി ഒതുക്കിവക്കാന്‍ കഴിയും. ചുവരില്‍ മൂലകളിലായി ഗ്ലാസ് സ്റ്റാന്‍ഡുകള്‍ പിടിപ്പിച്ചാല്‍ ഫ്ളവര്‍വേസുകളും മറ്റും വക്കാം.



Click it and Unblock the Notifications
